താൾ:CiXIV285 1849.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ദെശാധിപത്യം മിക്കതും ഇങ്ക്ലിഷ്കാരുടെ കൈക്കലായി വന്നു-

പടിഞ്ഞാറെ അംശത്തിന്നു ആരങ്ങാബാദ് എന്ന പെർ ഭീമ ഗൊദാവരി മുതലായ പു
ഴകളുടെ ഉറവു നാടു അതു തന്നെ അതിൽ നടപ്പായ ഭാഷ മാരതവാക്ക തന്നെ ആ ദെശത്തി
ന്റെ പടിഞ്ഞാറെ അംശം ഇങ്ക്ലിഷ്കാർ പിടിച്ചു ഭരിക്കുന്നു കിഴക്ക അംശം നിഷിധരാജാവി
ന്നു അധീനമായിരിക്കുന്നു പട്ടണങ്ങളിൽ പ്രധാനമായത് ഗൊദാവരിയുടെ ഉറവിന്നു സമീപ
മായ നാസിക ( ൩൦൦൦൦ നിവാസികൾ) ഭീമപുഴയുടെ അഹ്മദ് നഗരം (൨൦൦൦൦ നി
വാസികൾ) ഗൊദാവരിയിൽ ചെൎന്നു വരുന്ന കൌലാപുഴയുടെ കരയിലെ ആരങ്ങാബാദ്-
(൬൦൦൦൦ നിവാസികൾ) ആ പട്ടണത്ത നിന്നു അല്പം വടക്ക ദൌലതാബാദ് എന്ന അതിശയ
മുള്ള കൊട്ടയും എള്ളൂരിലെ പുരാണ പാറ അമ്പലങ്ങളും മലമുകളിൽ ശൊഭിച്ചു കിടക്കുന്നു-

വടക്കെ അംശത്തിന്നു വിരാടം എന്നു പെർ ഗൊദാവരിയുടെ വടക്കെ ഉപനദികൾ മി
ക്കവാറും ആ ദെശത്തി നിന്നുത്ഭവിച്ചു വരുന്നു അതിൽ വിശിഷ്ടമായത് വരദപുഴ തന്നെ
നിവാസികൾ മിക്കതും മാരതരും തെളുങ്കരും ആകുന്നു പ്രധാന പട്ടണങ്ങൾ നാഗപുരം എക
ദെശം ഒരു ലക്ഷം നിവാസികൾ വിരാട രാജാവിന്റെ രാജധാനി അവിടെതന്നെ തപ
തി നദി സമീപത്തിന്നു കിടക്കുന്ന ഗാവൽഘർ കൊട്ട നിഷധരാജാവിന്റെ നാടുവാഴി
യുടെ വാസസ്ഥലമായ എലിച്ചപുരം- അജയന്തി എന്ന കണ്ടിവാതിലിന്നു അരികെയുള്ള
അജയന്തിപട്ടണവും മറ്റും-

തെക്കകിഴക്കെ അംശം ഹൈദരാബാദ് ദെശം തന്നെ അതിലെ നിവാസികൾ പു
റ നാട്ടിൽനിന്നു വന്ന മുസല്മാനരും തെളുങ്കരും എന്നിങ്ങിനെ രണ്ടു വിധം ആ ദെശത്തിലെ
പ്രധാന പട്ടണം കൃഷ്ണാ നദിയിൽ ചെരുന്ന മൂസപുഴയുടെ വക്കത്തുള്ള ഹൈദരാബാദ്
എന്ന നിഷധരാജധാനി നിവാസികൾ ൨ ലക്ഷം അവർ മിക്കവാറും പട്ടാണികൾ തന്നെ
അവിടെ നിന്നു മൂന്നു നാഴിക പടിഞ്ഞാറൊട്ടു ഗുലിഗുണ്ട കൊട്ടയും അല്പം വടക്കൊട്ട സിക്ക
ന്തരാബാദ് എന്ന ഇങ്ക്ലിഷ്കാരുടെ പട്ടാളവാസസ്ഥലവും ഉണ്ടു തെളുങ്കരാജാക്കന്മാരുടെ
കാലത്തിൽ രാജധാനിയായ വരങ്കൊൽ ഇപ്പൊൾ എകദെശം ക്ഷയിച്ചു പൊയിരിക്കു
ന്നു-

ബിദർ എന്ന നടു അംശത്തിൽ മഞ്ചിറ നദിയുടെ കരയിലെ ബിദർ പട്ടണം പ്രധാനം ആ
നാട്ടിൽ മാരത- തെളുങ്ക- കൎണ്ണാടക ഭാഷകൾ നടപ്പായി വന്നിരിക്കുന്നു ൟപറഞ്ഞ അംശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/30&oldid=188881" എന്ന താളിൽനിന്ന് ശേഖരിച്ചത്