താൾ:CiXIV285 1849.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

മിക്കതും നൈഷധരാജ്യത്തിൽ അടങ്ങിയിക്കുന്നു ആ മുസല്മാൻ രാജാവിന്നു രാജ്യം ഭരി
ക്കെണ്ടുന്ന പ്രകാരംഇങ്ക്ലിഷ്ക്കാരുമായി കറാർ ഉണ്ടാകകൊണ്ടു മെലധികാരംഇങ്ക്ലിഷ്ക്കാരുടെകൈ
ക്കൽ തന്നെ എന്ന് പറയാം–

കെരളപഴമ

൩൨., ബൊലൊഞ്ഞക്കാരനായ ലുദ്വിഗ്താമൂതിരിയുടെ ഒറ്റഅറിഞ്ഞു ബൊ ധിപ്പിച്ചത്–

താമൂതിരി മിസ്രസുല്താന്റെ സഹായത്തിന്നായി വളരെ കാലംനൊക്കികൊണ്ടിരുന്നശെഷം
കപ്പലുകൾ വരാഞ്ഞപ്പൊൾ മാപ്പിള്ളമാരും അറവികളും ധാരാളമായികൊടുക്കുന്ന ദ്രവ്യംവാ
ങ്ങി എല്ലാതുറമുഖങ്ങളിലും വലിയ പടകുകളെചമപ്പാൻ കല്പിച്ചു പറങ്കികളിൽനിന്നു ഒടിപ്പൊ
യ ചില ആശാരികളെയും പണിക്കാക്കി യുദ്ധക്കപ്പലുകളുടെ മാതിരിയെ ഗ്രഹിപ്പിച്ചും രണ്ട് ഇത
ലരെകൊണ്ടും വലിയ തൊക്കു വാൎപ്പിച്ചുണ്ടാക്കിച്ചു ലാക്കിന്നു വെടിവെക്കുന്ന വിദ്യയെ വശമാ
ക്കി കൊടുപ്പിച്ചും കൊണ്ട് അൾമൈദ ൟ വസ്തുത അറിയാതിരിക്കെണ്ടതിന്നു കടല്ക്കര എങ്ങും
കാവല്ക്കാരെ നിറുത്തി സന്നാഹങ്ങൾ്ക്കഎത്രയും രഹസ്യമായിട്ടുതന്നെതികവു വരുത്തുകയും ചെ
യ്തു–

ആ കാലത്തുമിസ്ര അറവിഹിന്തു മലാക്കമുതലായ രാജ്യങ്ങളിൽ വളരെ കാലം പ്രയാണം
ചെയ്തുവിശെഷങ്ങളെഅറിഞ്ഞുകൊണ്ട ഒരു ധൂൎത്തൻ കൊല്ലത്തുനിന്ന കൊഴിക്കൊട്ടെക്കവ
ന്നു– അതുലുദ്വിഗ്സായ്പ തന്നെ– ൨ഇതലരെയും യദൃഛ്ശയാ കണ്ടു സ്വദെശക്കാരാക
കൊണ്ടുസന്തൊഷിച്ചു കരഞ്ഞുംചുംബിച്ചുംകൊണ്ടു അവരുടെ വീട്ടിൽ കൂടി ചെന്നുരാത്രിപാൎത്തു–
ആയവർ കൊച്ചിയിൽനിന്ന് ഒടിയപിന്ന്കൊഴിക്കൊട്ടു വന്നു സുഖിച്ച പ്രകാരവും രാജപ്രസാദ
ത്തൊടുംകൂട ചെയ്യുന്ന പണികളും അറിയിച്ചാറെ– ഇതല്യെക്കു പൊവാൻ മനസ്സില്ലയൊഎന്നുലു
ദ്വിഗ് ചൊദിച്ചു ഞാൻ അൾമൈദ സായ്പനൊടു നിങ്ങൾ്ക്ക വെണ്ടി ക്ഷമ അപെക്ഷിക്കാം എന്നും മ
റ്റും പറഞ്ഞപ്പൊൾ പെതർ അന്തൊണിവളരെ കരഞ്ഞു ഞങ്ങൾ ൪൦൦റ്റിൽ പരം തൊക്കു ക്രി
സ്തുമതക്കാരെ നിഗ്രഹിപ്പാൻ ഉണ്ടാക്കിയതു കഷ്ടമത്രെ ഇതല്യയിൽവെച്ചുഭിക്ഷക്കാരനായി
പാൎത്താലും കൊള്ളായിരുന്നു എന്നു കണ്ണുനീരൊടും പറഞ്ഞു– ജുവാൻ മറിയ എന്ന മറ്റെവൻഇവി
ടയൊരൊമയിലൊഎവിടയൊ മരിച്ചാലും വെണ്ടതില്ല പക്ഷെ ഇവിടെ നിന്നു കഴിഞ്ഞു പൊ
വാൻ എനിക്ക വിധിഅത്രെ എന്നുവെറുതെ പറഞ്ഞു–


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/31&oldid=188886" എന്ന താളിൽനിന്ന് ശേഖരിച്ചത്