താൾ:CiXIV285 1849.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

പുലരുമ്പൊൾ ലുദ്വിഗ് തന്റെ കൂട്ടു യാത്രക്കാരെ കാണ്മാൻ പൊയി നിങ്ങൾ എവിടെ പാൎത്തു
എന്നുചൊദിച്ചതിന്നു ഞാൻ ഒരു പള്ളിയിൽ പാൎത്തുഅള്ളാവിന്നുംവെദാമ്പരിന്നുംസ്തൊത്രംചൊ
ല്ലിഎന്നുപറഞ്ഞതല്ലാതെ ഫകീറാവാനുള്ള ഭാവംനടിച്ചു പകൽ കാലത്ത് ഇറച്ചിയും മറ്റും തിന്നാ
തെ പള്ളിയിൽ പാൎത്തു രാത്രികാലത്തുഗൂഢമായിഇതലരെ ചെന്നുകണ്ടു ൪ കൊഴിയെയും തിന്നുസു
ഖിച്ചിരുന്നു– പറങ്കിക്കപ്പല്ക്കാർ കണ്ണനൂരിൽ എത്തി കൊട്ടഎടുപ്പിക്കുന്നു എന്നു പറഞ്ഞു കെട്ടാറെഅ
വൻ തുപ്പി അള്ളാ ആ കാഫിറെ വെഗത്തിൽ ചെലാ കഴിപ്പാൻ സംഗതി വരുത്തെണമെ എന്നു
ചൊല്ലി എത്രയും അള്ളാഭക്തൻ എന്നശ്രുതിയെപരത്തി അള്ളാവെ തുണയാക്കി ചികിത്സയും
കൂടെ ചെയ്വാൻ തുനിഞ്ഞു എല്ലാ അറവിതുൎക്കപാൎസിമാരിലും പ്രസാദം വരുത്തി കൊണ്ടിരുന്നു–

അനന്തരം താമൂതിരിയുടെ കപ്പലും പടയും തൊക്കും ൟ വകഎല്ലാം സൂക്ഷ്മമായിഅറി
ഞ്ഞു കൊണ്ട ശെഷം (൧൦൫൬ ഫെബ്ര) ലുദ്വിഗ് ചിലപാൎസിക്കച്ചവടക്കാർ കള്ളചരക്ക കയറ്റി
യ തൊണിയിൽ ഒളിച്ചു കയറികാവല്ക്കാരിൽനിന്നു തെറ്റി ഒടി പറങ്കികളെ ചെന്നു കണ്ടുലൊര
ഞ്ച അൾമൈദയൊടു കൊഴിക്കൊട്ടവൃത്താന്തം എല്ലാം ബൊധിപ്പിക്കയും ചെയ്തു– വെളുത്തപ
ക്കീറെ പറങ്കികൾപിടിച്ചുകൊണ്ടു പൊയി എന്നു കെട്ടാറെ കണ്ണനൂരിൽ മാപ്പിള്ളമാർ ആയുധം
പിടിച്ചു കയൎത്തുഎങ്കിലും കൊട്ടയിലുള്ളവർ തൊക്കു നിറക്കുന്നത് കണ്ടപ്പൊൾ അടങ്ങി പാൎത്തു–
ലൊരഞ്ച് പ്രസാദിച്ചുലുദ്വിഗെ പറങ്കിവെഷം ധരിപ്പിച്ചു കൊച്ചിയിൽ അയച്ചപ്പൊൾഅ
വൻ മഹാ കപ്പിത്താനൊടും വസ്തുത ബൊധിപ്പിച്ചു ൨ ഇതലൎക്ക് വെണ്ടി ക്ഷമ അപെക്ഷിച്ചു–

ആയ്തു സാധിച്ച ഉടനെ ലുദ്വിഗ് ഒരു നായരെകൊണ്ടു ആ രണ്ടു ദ്രൊഹികൾ്ക്ക കത്തയപ്പി
ച്ചു നിങ്ങൾ കെട്ടിയ ഉമ്മാരെ പൊലുംഅറിയിക്കാതെപുറപ്പെട്ടു പൊയി സ്വൎണ്ണരത്നങ്ങളെ
അല്ലാതെ ഒന്നും എടുത്തുകൊണ്ടു വരികയുംഅരുത് എന്ന് എഴുതിയത് അവർ വിചാരിയാ
തെ കുഞ്ഞികുട്ടികളെയും കൂട്ടികൊണ്ടു പൊവാൻ ഭാവിച്ചപ്പൊൾ അവരുടെ ഭൃത്യൻ യാത്രാവ
ട്ടങ്ങളെ അറിഞ്ഞു കൊയിലകത്തുബൊധിപ്പിച്ചു– ആയത് രാജാവ് പ്രമാണിക്കാതെ ചില
നായന്മാരെ കാൎയ്യം ഗ്രഹിപ്പാൻനിയൊഗിച്ചപ്പൊൾ– രാജാവ് ക്ഷമിക്കും എന്നു കണ്ടു ഭൃത്യ
ൻ കാദിയാരെ ചെന്നറിയിച്ചുലുദ്വിഗ് ആ ഭവനത്തിൽ പാൎത്തതും ഒറ്ററിഞ്ഞതുംവെളിച്ചത്താക്കി– കാ
ദിയാർ ഉടനെ കച്ചവടക്കാരെ വരുത്തി സമ്മതിപ്പിച്ചു ൧൦൦ വരാഹൻ തിരുമുല്ക്കാഴ്ചവെപ്പി
ച്ചു ജൊഗിയായ രാജാവൊടുവെള്ളക്കാരെ കൊല്ലുവാൻ കല്പന വാങ്ങിക്കയും ചെയ്തു– എ
ന്നാറെഇരുനൂറാൾ ശംഖ് വിളിച്ചു വെള്ളക്കാരുടെ ഭവനത്തെ വളഞ്ഞപ്പൊൾ ഇരുവരും ഇ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/32&oldid=188889" എന്ന താളിൽനിന്ന് ശേഖരിച്ചത്