താൾ:CiXIV285 1849.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

തു ഭിക്ഷയാചിപ്പാനല്ല എന്നും കാരണവും ഊഹിച്ചുവെടിവെപ്പാൻ തുടങ്ങി ൬ആളെ കൊന്നു
൪൦ മുറികളെല്പിച്ചതിന്റെ ശെഷം ചില വിദഗ്ദ്ധന്മാർ കൂൎത്തചക്രംഎറിഞ്ഞു ജുവാന്റെ അ
രയും അന്തൊണിയുടെ കാലും മുറിച്ചുവീഴിച്ചു ചങ്കറുത്തുചൊര കുടിച്ചു ഭവനത്തെനാനാവിധ
മാക്കുകയും ചെയ്തു–

ജുവാന്റെ കെട്ടിയവൾ മകനൊടും കൂടെ കണ്ണനൂരിൽ ഒടി കുട്ടിയെ ൮ വ്രാഹന്നായി
ലുദ്വിഗിന്നു വിറ്റു ആയവൻ സ്നാനം കഴിപ്പിച്ചു ലൊരഞ്ച നാമം കൊടുത്തശെഷം കുട്ടിഉ
ഷ്ണപ്പുണ്ണിനാൽ മരിച്ചു– ആയതു ൧൭ വൎഷം മാത്രം ഉണ്ടായിട്ടുള്ള ദീനം എന്ന് അന്നു പ്രസിദ്ധം
അതുകൊണ്ടു പറങ്കികൾ വരുത്തിഇരിക്കുന്നു എന്ന്ഊഹിച്ചു നാട്ടുകാർ പറങ്കിപ്പുൺ എന്ന
പെർ വിളിച്ചിരിക്കുന്നു– എങ്കിലും വിലാത്തിയിൽ ൧൪൯൪ വൎഷത്തിൽമാത്രം ആപുണ്ണിന്റെ
ഉത്ഭവംകണ്ടിരിക്കുന്നു– അതുമലയാളത്തിൽവരുത്തിയതുമിസ്രതുൎക്കരുംആകുന്നു എന്നുതൊ
ന്നുന്നു–

൩൩., കണ്ണനൂരിലെ കടല്പടയിൽ ലൊരഞ്ചഅൾമൈദജയിച്ചതു–

൧൫൦൬. മാൎച്ച ൧൫ആമത് ൨ഇതലരുടെ മരണവൎത്തമാനം കണ്ണനൂരിൽ എത്തിയപ്പൊ
ൾ ലൊരഞ്ച് അഞ്ചുദ്വീപു മുതലായദിക്കുകളിൽനിന്നു വിളിപ്പിച്ചകപ്പലുകളും തക്കത്തിൽ
എത്തി താമൂതിരിയുടെ പടകു ൨൧൦ പൊന്നാനികൊഴിക്കൊടു കാപ്പുകാടുപന്തലായിനിധൎമ്മ
പട്ടണംഈതുറമുഖങ്ങളിൽനിന്നുഅന്നു പുറപ്പെട്ടു ഒന്നിച്ചു കൂടി പായ്മരങ്ങളുള്ളൊരു കാടാ
യി കണ്ണുനൂൎക്ക നെരെവന്നു– ലൊരഞ്ച് ൧൧ കപ്പലുകളിൽ ൮൦൦ പറങ്കികളൊടും കൂടഅവ
രെ കാത്തിരുന്നുനിങ്ങൾ ക്രൂശിൽതറെച്ചു മരിച്ച രക്ഷിതാവിനെ ഒൎത്തു അവന്റെ ൟ വൈ
രികളൊടു ഭയം കൂടാതെ എല്ക്കെണം ദൈവത്തിന്നായിപൊരാടിയാൽപാപമൊചനംനിശ്ച
യമല്ലൊ അവന്റെ തുണയാലെ ഈദുഷ്ടന്മാരെ വെഗത്തിൽ നിഗ്രഹിക്കാം എന്നുപറഞ്ഞ
തല്ലാതെ– ഒരു പാതിരി അമരത്തുനിന്നക്രൂശൂയൎത്തി അനുതാപമുള്ള എല്ലാവൎക്കും പാപ
ക്ഷമവരുംഎന്നുവിളിച്ചുത്സാഹിപ്പിച്ചപ്പൊൾ എല്ലാവരും പ്രമാണിച്ചു കരഞ്ഞു ക്രിസ്തനുവെ
ണ്ടി മരിപ്പാനാഗ്രഹിച്ചു ൧൬ാതിൽ ശത്രുക്കൾ അടുത്തപ്പൊൾ ലൊരഞ്ച് മറിയെക്ക ഒരുപള്ളി
എടുപ്പിപ്പാൻ നെൎന്നു ചുവന്ന തുണി ഉടുത്ത തുൎക്കചെകവർ നിറഞ്ഞ ൨ വലിയ കപ്പൽ കണ്ടു താ
നായിട്ടു അവറ്റിന്റെ നടുവിൽ ഒടി അവരുടെ ഉണ്ടകളുടെ വീൎയ്യം അറിഞ്ഞു താനും വെടി
വെച്ചുപലനാശങ്ങളെയും വരുത്തിയപ്പൊൾ അവർ കാറ്റില്ലായ്കകൊണ്ടു ധൎമ്മപട്ടണത്തൊളം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/33&oldid=188892" എന്ന താളിൽനിന്ന് ശേഖരിച്ചത്