താൾ:CiXIV285 1849.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

അൾമൈദജയഘൊഷത്തൊടും കൂട കൊച്ചിക്ക (൧൫ാ൯ മാൎച്ച ൮) മടങ്ങിവന്നപ്പൊൾ അൾബു
കെൎക്ക സൎവ്വാധികാരത്തെരാജാജ്ഞയാലെ എന്നിൽ എല്പിക്കെണ്ടതെല്ലൊഎന്നുപിന്നയുംപിന്നയും
ചൊദിക്കയാൽ വളരെവൈരംഉണ്ടായി. അതിന്റെകാരണം മഹാന്മാരെ ഇരുവരെയും ഭെ
ദിപ്പിക്കെണ്ടതിന്നുവെവ്വെറെ ആളുകൾശ്രമിക്കയാൽ അൾമൈദനിശ്ചയിച്ചതെന്തെന്നാൽ ഈ
മറ്റെവന്നു കാൎയ്യവിചാരണസാധിച്ചു വന്നാൽപൊൎത്തുഗാലിന്നു അപമാനമെ വരും അവൻ
കൊടുങ്ങലൂരിലെ യഹൂദന്മാരൊടുസ്നെഹിച്ചിരിക്കുന്നു നിത്യം കത്ത്എഴുതി അയക്കയും വാങ്ങു
കയും ചെയ്യുന്നു ഇതു എന്തുരഹസ്യം പക്ഷെ അവൻ രാജദ്രൊഹമൊ മതദ്രൊഹമൊഎന്തുവി
ചാരിക്കുന്നു എന്നിങ്ങിനെ ഒരൊന്നുനിനെച്ചുകൊള്ളുമ്പൊൾ– പെരിമ്പടപ്പിന്റെ നിയൊഗത്താൽ
അഞ്ചിങ്കല്ലനായർവന്നു ബൊധിപ്പിച്ചതു നൊമ്പട തമ്പുരാൻമാനുവെൽ രാജാവിൽആ
ശ്രയിക്കകൊണ്ടു നിങ്ങൾ്ക്കല്ല അൾബുകെൎക്കിന്റെ കയ്യിൽ അത്രെ മുളകു മുതലായചരക്കുകളെഭ
രമെല്പിക്കും അവർ സാക്ഷാൽ പിസൊരായി സ്ഥാനത്തിൽ ആകുന്നു മാനുവെൽ രാജാവി
ന്റെ കൈയെഴുത്തിലും അപ്രകാരം കാണുന്നു– താമസം എന്തിന്നു രാജാവിന്റെ കല്പന പ്ര
മാണമല്ലാതെ പൊയിട്ടുണ്ടൊ– എന്നിങ്ങിനെ കെട്ടനെരത്തുഅൾമൈദ കയൎത്തുഅൾബുകെ
ൎക്കഭവനത്തിൽതന്നെ തടവുകാരനായി പാൎക്ക എന്നു കല്പിച്ചു– ഇനികൊച്ചിരാജാവിന്റെ
വല്ലനായന്മാരുമായിന്യായംപറയുന്ന പ്രകാരം കണ്ടുവെങ്കിൽ ശിക്ഷിക്കാതിരിക്കയും ഇല്ലഎ
ന്നു ഖണ്ഡിച്ചു പറഞ്ഞു–

അങ്ങിനെ ഇരിക്കും കാലം മാനുവെൽ രാജാവ് മിസ്രിയുദ്ധവട്ടത്തിന്റെ ശ്രുതി കെ
ട്ടിട്ടുഫെൎന്നന്ത കുതിഞ്ഞൊഎന്നധളവായിയെ ൧൫ കപ്പലുകളൊടും ൧൬൦൦റ്റിൽ പരം ചെക
വരൊടും കൂട പൊൎത്തുഗാലിൽ നിന്നുനിയൊഗിച്ചയച്ചു– (൧൫൦൯ മാൎച്ച ൧൨൲) താനും അൾബു
കെൎക്കും ഒന്നിച്ചു പടയെ നടത്തി കൊഴിക്കൊടെ സംഹരിച്ചു പങ്കച്ചവടത്തെ കുറവു കൂടാതെവ
ൎദ്ധിപ്പിച്ചു നടത്തെണം എന്നുംമറ്റും കല്പിക്കയും ചെയ്തു– അവൻ ഈരാജ്യത്തിൽ എത്തുമ്മുമ്പെ
അൾമൈദ അധികം കൊപിച്ചുഅൾ്ബുകെൎക്ക അടങ്ങുന്നില്ലല്ലൊ അവൻകൊച്ചിയിൽപാൎത്താൽ
നാശം വരും ആകയാൽ തെറ്റെന്നുഅവനെ കപ്പലിൽകരെറ്റി കണ്ണനൂരിൽ ഒടിപാൎക്കെ
ണം എന്നു കല്പിച്ചു ബ്രീതൊവെഅറിയിക്കയും ചെയ്തു– അതുകൊണ്ടു അൾബുകെൎക്ക വെവു
ന്ന മനസ്സൊടെ കണ്ണനൂരിൽ ഇറങ്ങിവന്നാറെ ബ്രീതൊ അവനെ ഒരു പൊട്ടനെയൊ കള്ളനെ
യൊ എന്നപൊലെ ഭാവിച്ചു അപമാനിച്ചു പാൎപ്പിച്ചു– (അഗുസ്ത)– ആ മാസത്തിൽ തന്നെ അൾമൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/63&oldid=188986" എന്ന താളിൽനിന്ന് ശേഖരിച്ചത്