താൾ:CiXIV285 1849.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൭., നമ്പ്ര തലശ്ശെരി ൧൮൪൯. ജൂലായി

ഭൂമിശാസ്ത്രം.

ഭാരതഖണ്ഡം

൯, മദ്ധ്യഖണ്ഡം

മഹാനദിശൊണനൎമ്മദാദികളുടെ പ്രവാഹനാടുകളെകൊണ്ടു ദക്ഷിണഖണ്ഡത്തിന്റെ വട
ക്കെ അതിർ അവസാനിച്ചിരിക്കുന്നു ആ നാടുകളിൽനിന്നും സിന്ധുഗംഗബ്രഹ്മപുത്രാനദിക
ളുടെ അഴിമുഖങ്ങളിൽനിന്നും വടക്കഹിമാലയപൎവ്വതത്തൊളവും പടിഞ്ഞാറു ഹിന്തുപാൎസിയ
മലകളൊളവും പരന്നു ത്രികൊണരൂപം ധരിച്ചു കിടക്കുന്നു നദീപ്രവാഹങ്ങളെയും മലപ്രദെ
ശങ്ങളെയും ഒന്നാക്കിചെൎത്തു ഭൂമിശാസ്തികൾ മദ്ധ്യഖണ്ഡം എന്നപെർ ഇടുകയും ചെയ്തു ഈ
ഖണ്ഡത്തിന്റെ അവസ്ഥ അല്പം എങ്കിലും ഗ്രഹിക്കെണ്ടതിന്നു മലപ്രദെശം താണനാടു എ
ന്നീ രണ്ടുവക ഭൂമികളെ വെവ്വെറെ വിവരിക്കെണ്ടതിന്നും ൟ മഹാമദ്ധ്യഖണ്ഡത്തെ മൂന്നു
അംശങ്ങളാക്കി വിഭാഗിക്കെണ്ടതാകുന്നു അതിൽ തെക്കെ അംശം നൎമ്മദാനദിയുടെ വടക്കെ
കര തുടങ്ങിയ യമുനാനദിയൊളം വ്യാപിച്ചു നില്ക്കുന്ന മലനാടു- പടിഞ്ഞാറെ അംശം സിന്ധുമുത
ലായനദികൾ ഒഴുകുന്ന ദെശങ്ങൾ- കിഴക്കുള്ളതു ഗംഗാബ്രഹ്മപുത്രാനദികളുടെ പ്രവാഹരാ
ജ്യങ്ങൾ തന്നെ ആകുന്നു-

൧., വിന്ധ്യാപൎവ്വതവും അതിന്റെ ശാഖകളും

സിന്ധു ഗംഗാ ൟ രണ്ടു മഹാനദികൾ ഒഴുകുന്ന താണ ഭൂമികളുടെ നടുവിൽ വിന്ധ്യാദി
മലപ്രദെശങ്ങൾ നൎമ്മദാ അഴിമുഖത്തനിന്നു വടകിഴക്കൊട്ടു യമുനയൊളവും നെരെ കിഴ െ
ക്കാട്ടു അമരഖണ്ഡത്തിൽ കൂടി ഗംഗാതീരത്തൊളവും എകദെശം ൭൦൦൦ ചതുരശ്രയൊജനവി
സ്താരത്തിൽ ചെന്നെത്തി കിടക്കുന്നു അവറ്റിൽ നിന്നു ഉൽപാദിച്ചു വടക്കൊട്ടൊഴുകി ഗംഗയൊ
ടു ചെരുന്ന നദികളിൽ വിശെഷമായത് ചൎമ്മവതി- കാളി സിന്ധു ശൊണ ഇത്യാദിൾ തന്നെ
ഈ മഹാമലപ്രദെശത്തിന്റെ തെക്കെഅതിരാകുന്ന തുടൎമലെക്ക മാത്രം വിന്ധ്യൻ എന്നപെർ
കൊള്ളും അതിൽ പല ശാഖാഗിരികൾ പുറപ്പെട്ടു പലപെരുകളുംധരിച്ചു വടക്കൊട്ടു നീണ്ടു
നില്ക്കുന്നു ൟ ശാഖകളിൽ പടിഞ്ഞാറുള്ളതു സിന്ധു മരുഭൂമിയുടെ അതിരാകുന്ന മെവാട

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/51&oldid=188952" എന്ന താളിൽനിന്ന് ശേഖരിച്ചത്