താൾ:CiXIV285 1849.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

മലപ്രദെശം കിഴക്കെ അതിർ ബണ്ടെലഖണ്ഡം എന്ന മലനാടു തന്നെ ഈ രണ്ടിന്റെ നടുവിൽ
ചിറ്റൂർ എന്നും ഹരവതി എന്നും പെരുള്ളശാഖകൾ വടക്കൊട്ടു പരന്നു ഒരൊ നാടുകളെ വെർതി
രിച്ചുനില്ക്കുന്നു- ൟമഹാമലപ്രദെശത്തിന്നു ൫൦൦൦ കാലടികളിൽ അധികം ഉയരം ഇല്ല ചില
ദിക്കിൽ ൩൦൦൦-൨൦൦൦ കാലടിമാത്രമെയുള്ളു വെവ്വെറെ മലനാടുകളുടെ അവസ്ഥ ചുരുക്കിപ
റയാം-

കിഴക്കബണ്ടെലഖണ്ഡം തെക്ക വിന്ധ്യപൎവ്വതം പടിഞ്ഞാറു മെവാടനാടു വടക്ക ഹ
രവതി മലപ്രദെശം ഈ നാലതിൎക്കകത്തകപ്പെട്ട മാളവദെശം ൮൦ കാതം നീളവും ൨൦൦൦ കാല
ടി ഉയരവും ൨൩൦൦ ചതുരശ്രയൊജനവിസ്താരവുമുള്ള മലപ്രദെശമായി വ്യാപിച്ചുകിടക്കു
ന്നു എങ്കിലും കൊതമ്പം നെല്ലു പലവിധ പയറുകളും പരുത്തി പുകയില കസ്കത്തും മറ്റും കൃഷി
കൾ വളരെ ഫലിച്ചു വരുന്നു ഫലവൃക്ഷങ്ങൾ്ക്കും കുറവില്ല- പുലി കരടി-ചെന്നായി- പന്നി- മാൻ മു
തലായ കാട്ടുമൃഗങ്ങളുടെ ബാധ നാട്ടിൽ അധികം ഉണ്ടെങ്കിലും കുതിര ആടു പശ്വാദികളിലും
ക്ഷാമമില്ല- ദെശത്തിലെ പുഴകളെല്ലാം തെക്കെ അതിരായ വിന്ധ്യമലയിൽനിന്നു ഉ
ല്പാദിച്ചുവടക്കൊട്ടൊഴുകി- യമുനാനദിയൊടു ചെൎന്നുകൊണ്ടിരിക്കുന്നു വിശെഷമായവ
ചൎമ്മവതിയും സിന്ധുവും നിൎവിന്ധ്യയും വെത്രവതിയും തന്നെ- മാളവം ഇപ്പൊൾ ൨൩ അംശങ്ങ
ളായി വിഭാഗിച്ചു പൊയി ഒരൊഅംശത്തെ ഒരൊ രാജാവ് ഭരിച്ചു ഇങ്ക്ലിഷ്ക്കാൎക്ക കപ്പം കൊ
ടുത്തുവരുന്നു- നിവാസികളുടെ സംഖ്യ എക്ദെശം ൩꠱ ലക്ഷം രാജ്യത്തിലെ മുപ്പത് പട്ടണ
ങ്ങളിൽ ഉജ്ജയിനി- ഇന്ദുവര- ഭൂപാല- സാഗര മുതലായവ പ്രധാനം- നിവാസികൾ മൂന്നു
വിധം പുരാണകാലം മുതൽ അവിടെ കുടിയെറിപാൎത്തു വരുന്ന ഭില്ലർ എന്ന കാട്ടാളർ- പ
ണ്ടെ നാടതിക്രമിച്ചുവന്ന മുസല്മാനർ- ഗംഗാതീരത്ത് നിന്നു പുറപ്പെട്ടു മലനാടുകളെ പിടിച്ച
ടക്കിവാണു കൊണ്ടിരിക്കുന്ന രാജപുത്രർ എന്നിവർ തന്നെ- ഭില്ലന്മാർ മലയിലും കാട്ടിലും പാ
ൎത്തു വില്ലാളികളായി നായാടി കവൎച്ച മുതലായതിനെ കൊണ്ടു ഉപജീവനം കഴിക്കുന്ന കൂ
ട്ടർ ആകുന്നു ചിലർ നാട്ടുകാരുടെ അടിമകളായും ഇങ്ക്ലിഷസൎക്കാരിന്നു പടയാളികളായും െ
സവിക്കുന്നു- മുസല്മാനർ മിക്കവാറും മരാട്ടിരാജാക്കന്മാരുടെ കാലത്തിൽ പുറനാട്ടിൽ നിന്നു
വന്നു ആയുധപാണികളായി സെവിച്ചവരുടെ സന്തതികൾ തന്നെ അവർ ഇപ്പൊൾ ൨൭ പട്ട
ണങ്ങളിൽ ഒ ക്ക ചിതറി പാൎത്തു നികൃഷ്ടന്മാരായി അല്പം കച്ചവടവും കൃഷിപണിയും നടത്തു
ന്നു ഇസ്ലാം മാൎഗ്ഗത്തിന്റെ അവസ്ഥയെ അറിയായ്കകൊണ്ടു അവർ സകലത്തിലും എകദെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/52&oldid=188955" എന്ന താളിൽനിന്ന് ശേഖരിച്ചത്