താൾ:CiXIV285 1849.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ഗ്രഹിപ്പിക്കയാൽ വിസ്മയിച്ചു അല്പം വിചാരിച്ചു ഇതു ഒരു നാളും വരാത്ത കാൎയ്യം സു
വസിൽ ഒരു കപ്പലിന്നും പൊരുന്ന മരവും ഇല്ലല്ലൊ പക്ഷെ മക്കത്തുനിന്നു ചില ഉരു
ക്കളായിരിക്കും എന്നു ചൊല്ലി കരെക്കിറങ്ങി ആയുധാഭ്യാസവിനൊദത്താൽ നെരം
പൊക്കികൊള്ളുമ്പൊൾ പായ്മരമുകളിൽ ഉള്ളവർ ദൂരരത്തുനിന്നു ൧൨ കപ്പൽ വരുന്ന
തുകണ്ടു അറിയിച്ചു– അൾ്ബുകെൎക്ക തന്നെ ആകും എന്നു തൊന്നിയശെഷം കപ്പൽ അടു
ത്തു വന്നു ചുവപ്പും വെളുപ്പും കലൎന്ന കൊടികളിൽ കറുത്ത അൎദ്ധചന്ദ്രനെ കാണായ്വരി
കയും ചെയ്തു– പൊൎത്തുഗീസർഭ്രമിച്ചു ബദ്ധപ്പെട്ടു കരയിൽനിന്നുപാഞ്ഞു തണ്ടുവലി
ച്ചു താന്താങ്ങടെ കപ്പലുകളിൽ കയറി യുദ്ധത്തിന്നു ഒരുമ്പെട്ടപ്പൊൾ മീർഹുസെൻ ൨
മൂന്നു വെടിവെച്ചു കടന്നു പുഴയുടെ അകത്തു നങ്കൂരം ഇടുകയും ചെയ്തു–

പിറ്റെന്നാൾ ഉണ്ടായ പടയിൽ മയിമാമ പാമരത്തട്ടിൽനിന്നു നമസ്കാരം ചെ
യ്യുന്നെരം ഒർ ഉണ്ടകൊണ്ടു മരിച്ചു– അവന്നു പിന്നെത്തെതിൽ കവറും നിത്യവിളക്കും
സ്ഥാപിച്ചിരിക്കുന്നു വൈയ്യുന്നെരത്തുദ്വീപിൽനിന്നുള്ള രൂമിക്കപ്പലും മിസ്രക്കാരു
ടെതുണെക്കായി വന്നു കൂടി അപ്പൊൾ അൾമൈദയും കൂട ഇവരുടെ നെരെ
നില്പാൻ കഴികയില്ല എന്നു കണ്ടു രാത്രിയിൽ പുറപ്പെട്ടു പൊയനെരം കപ്പൽമീൻപി
ടിക്കാർ പുഴയിൽ തറെച്ച കുറ്റികളിൽ തടഞ്ഞു കുറയകാലം ചെന്നപ്പൊൾ മണലി
ൽ ഉറച്ചുപൊയി അവൻ കവൂൽ ചെയ്വാനൊതൊണിയിൽ കയറി മണ്ടിപൊവാ
നൊ മനസ്സില്ലായ്കയാൽ രൂമികളുടെ ഉണ്ടമാരി കൊണ്ടു കപ്പല്ക്കാരൊടു കൂട അന്തരിച്ചു–
ശെഷം പറങ്കിക്കപ്പൽ ഇറക്കം നിമിത്തം സഹായിപ്പാൻ പ്രാപ്തി ഇല്ലാതെഅഴിമുഖ
ത്തുനിന്നു സങ്കട വൎത്തമാനത്തെ കണ്ടശെഷം കൊച്ചിക്കു ഒടി അഛ്ശനെ അറിയിക്ക
യുംചെയ്തു– ഇനി പൊൎത്തുഗാലെ ഹിന്തുക്കടലിൽനിന്നു നീക്കുവാൻസമയംആയി എ
ന്നുള്ള ശ്രുതിസകലതീരങ്ങളിലുംപരന്നുമയിമാമ മീർഹുസെൻ രൂമിമലക്കയാ
ജ് എന്ന൩പെൎക്കും കവിപ്രസിദ്ധി വരികയും ചെയ്തു–

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/50&oldid=188948" എന്ന താളിൽനിന്ന് ശേഖരിച്ചത്