താൾ:CiXIV285 1849.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ച്ചു കിടക്കുന്നു- പുഴ സമുദ്രത്തിൽ കൂടുന്ന കരയിൽ- കൂടലൂർ- പുതുച്ചെരി എന്നീ രണ്ടു
പട്ടണങ്ങൾ പ്രധാനം മുൻപെ ഇങ്ക്ലിഷ്കാരും പ്രഞ്ചിക്കാരുമായി യുദ്ധംചെയ്ത സമയം മദ്രാ
സ പ്രഞ്ചിക്കാരുടെ കൈവശമായപ്പൊൾ കൂടലൂർ ഇങ്ക്ലിഷ്കാരുടെ പ്രധാന പട്ടണമാ
യിരുന്നു ഒടുവിൽ അവൎക്ക ആധിക്യം വന്നാറെ അവർ മദ്രാസിൽ മടങ്ങി പൊകകൊണ്ടു
കൂടലൂർപട്ടണത്തിന്റെ മാഹാത്മ്യവും ക്ഷയിച്ചു പൊയി- പുതുച്ചെരിപട്ടണം ഇന്നാൾ വ
രെയും പ്രഞ്ചിക്കാരും അവരുടെ സന്തതികളും ആകകൊണ്ടു പട്ടണത്തിന്നു വിലാത്തി നഗര
ങ്ങളുടെ ചെൽ ഉണ്ടു പണ്ടെത്ത ശൊഭ ഇല്ല താനും നിവാസികളുടെ സംഖ്യ ൨൫൦൦൦ ആയി
രിക്കും അവരുടെ മുഖ്യപ്രവൃത്തി ഒരൊ കൈത്തൊഴിലുകളും അല്പം കച്ചവടവും ത െ
ന്ന ആകുന്നു-

പാലാറു മയിസൂർ രാജ്യത്തിന്റെ കിഴക്കെ അംശത്തിലെ നന്ദിദുൎഗ്ഗദെശത്ത നി
ന്നുത്ഭവിച്ചു തെക്കൊട്ടൊഴുകി ഹൈദരാലിയുടെ ജനനനഗരമായ കൊലാറെ കട
ന്നു അമ്പൂർ സമീപത്തവെച്ചു മലകളെ വിട്ടു കിഴക്കൊട്ടു സ്രവിച്ചു താണ ദെശത്തിരി
ക്കുന്ന കുടിയത്ത- പള്ളികൊണ്ട- വെലൂർ- ആൎക്കാടു മുതലായ സ്ഥലങ്ങളെ കടന്നു ചതു
രംഗപട്ടണത്തിലെത്തി ബങ്കാളസമുദ്രത്തിൽ ചെൎന്നുവരുന്നു- ഈ പുഴ ഒഴുകുന്ന മലനാട്ടി
ൽ ഹൈദരാലി പല യുദ്ധവും നാശവും വരുത്തിയത കൊണ്ടു ജനങ്ങൾ എറവസിക്കു
ന്നില്ല അതിന്നു കിഴക്കുള്ള താണദെശം ജനങ്ങൾ നിറഞ്ഞ ഭൂമി തന്നെ ആകുന്നു ആൎക്കാ
ടുനാട്ടിൽമാത്രം ൩൫൩൦ ഊരുകൾ ഉണ്ടെന്നു കെൾ്ക്കുന്നു നിവാസികൾ പല ചിറകളെയും
കുളങ്ങളെയും കുഴിച്ചുണ്ടാക്കിയും ഒരൊ കൈത്തൊടു കീറിയും വെള്ളം എങ്ങും നടത്തു
കകൊണ്ടു ദെശം മിക്കതും കൃഷിക്ക ഉചിത നിലമായിതീൎന്നു- വെലൂർ യുദ്ധകാലത്തി
ങ്കൽ എത്രയും ഉറപ്പുള്ള കൊട്ടയായിരുന്നു സന്ധി വന്നതിന്റെ ശെഷം അതിന്റെ
വലിപ്പവും വിശെഷത്വവും ക്ഷയിച്ചു പൊയി ആൎക്കാടു കൊട്ടയിലൊരു നവാബ പാ
ൎക്ക കൊണ്ടു നിവാസികൾ മിക്കതും മുസല്മാനർ തന്നെ ഇങ്ക്ലിഷ്കാരും ചില പട്ടാളങ്ങളെ അ
വിടെ പാൎപ്പിച്ചിരിക്കുന്നു കാഞ്ചിപുരത്തിങ്കലെ വിശെഷം ഒരു പുരാണ മഹാക്ഷെത്രം
അത്രെ ചതുരംഗപട്ടണത്തിന്നരികെയുള്ള മാമല്ലപ്പുരത്ത ശെഷിച്ചിരിക്കുന്ന പാറ
യമ്പലങ്ങളിൽ പുരാണഹിന്തുജാതികളുടെ അതിശയമായ കൌശലപ്പണികളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/20&oldid=188860" എന്ന താളിൽനിന്ന് ശേഖരിച്ചത്