താൾ:CiXIV285 1849.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

കദെശം ൩൪൦൦ കാലടി പെന്നാറു ൨ - ൩ കൈവഴിയായി വടക്കൊട്ടൊഴുകി- എറകൊ
ണ്ട- പെന്നകൊണ്ട- ഉരകൊണ്ട മുതലായ സ്ഥലങ്ങളെ കടന്നു ഉദൎപ്പിദുൎഗ്ഗ സമീപത്തിങ്ക
ൽ നിന്നു തിരിഞ്ഞു കിഴക്കൊട്ടു പ്രവഹിച്ചു ഒന്നായി ചെൎന്നതിന്റെ ശെഷം കടപ്പകൊ
ട്ടയുടെ അരികിൽ ഒരു പിളൎപ്പിൽ കൂടി ഉയൎന്ന ദെശത്തിൽ നിന്നു കീഴ്പെട്ടുവീണു താണ
നാടൂടെ പ്രവഹിച്ചു നെല്ലൂർ പട്ടണസമീപംവെച്ചു ബങ്കാളസമുദ്രത്തിൽ ചെന്നു കൂടുന്നു-

പെന്നാറു ഒഴുകുന്ന ഉയൎന്ന ദെശത്തിൽ വിശിഷ്ട കൊട്ട കുട്ടിദുൎഗ്ഗം തന്നെ പട്ടാ
ണിരാജാക്കന്മാരുടെ കാലത്ത ആ ഉറപ്പുള്ള കൊട്ടയെയും ചുറ്റുമുള്ള ദെശത്തെ
യും കൈക്കലാക്കെണ്ടതിന്നു മരാട്ടിജാതികളും ഹൈദരാലിയും മറ്റും പൊരാടി െ
കാണ്ടിരുന്നു ഒടുവിൽ ആ ദെശവും ഇങ്ക്ലിഷ്കാൎക്ക അധീനമായി വന്നു- പെന്നാറു മല
കളെയും കടക്കുന്ന നാട്ടിൽ കടപ്പവട്ടണം പ്രധാന സ്ഥലം ആകുന്നു ആ ദെശത്തിൽ
നിന്നു നാട്ടുകാർ വളരെവജ്രകല്ലുകളെയും മറ്റും വിളഞ്ഞെടുക്കുന്നു നദി ഒഴുകുന്നതാ
ണ ദെശത്തിൽ പ്രധാന പട്ടണമായ നെല്ലൂർ കടല്ക്കരയിൽ അല്ല ബങ്കാളസമുദ്രത്തി
ൽ നിന്നു അല്പം അകന്നു കിടക്കുന്നു ആ പട്ടണത്തിൽ നിന്നു വടക്കൊട്ടു ഒങ്കൊലനഗ
രത്തൊളമുള്ള കുന്നുപ്രദെശത്ത നിന്നു കുന്നു വാഴികൾ പണ്ടു ഇരിമ്പു ഈയം ചെമ്പു
മുതലായ ലൊഹങ്ങളെ എടുത്തു എങ്കിലും അസൂയനിമിത്തം ആവക പണികൾ ഇ
പ്പൊൾ മുഴുവനും ക്ഷയിച്ചു കിടക്കുന്നു-

ഈ വിവരിച്ച ൩ നദികൾ ഒഴുകുന്ന നാടുകളിലെ നിവാസികളും ഭാഷകളും മൂ
ന്നുവിധം കടല്ക്കരതുടങ്ങി പടിഞ്ഞാറൊട്ടു എകദെശം പവിഴമലയൊളം പാൎത്തു
വരുന്നവർ മിക്കവാറും തമിഴർ ആകുന്നു മലപ്രദെശത്തിൽ കുടിയെറി വസിക്കു
ന്നവർ പ്രത്യെകം തെളുങ്കർ തന്നെ അവരിൽ നിന്നു പടിഞ്ഞാറെ നിവാസികൾ ക
ൎണ്ണാടക ഭാഷ പറയുന്ന ജാതികളാകുന്നു ൟ മൂന്നു വകക്കാൎക്കും മുഖ്യ പ്രവൃത്തി
കൃഷിതന്നെ ഒരൊദിക്കുകളിൽ അല്പാല്പം കച്ചവടവും നായാട്ടും മറ്റും ഉണ്ടായി
രിക്കും-

പ്രാണസങ്കൊചനിദ്ര

പൂച്ചക്ക് ഒർഒമ്പതു ജീവൻ എന്ന് ഇങ്ക്ലിഷിൽ ഒരു പഴഞ്ചൊൽ ഉണ്ടു- അതി
ന്നു ദൃഷ്ടാന്തമായിട്ടു ഒരു വൃത്താന്തം ഈ കൊല്ലം ബെദ ഫൎദ്ദിൽനിന്നു കെൾക്കുന്നു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/22&oldid=188864" എന്ന താളിൽനിന്ന് ശേഖരിച്ചത്