താൾ:CiXIV285 1849.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

അവിടെ ഒരു മാതാമ്മയുടെ പൂച്ച മൂന്നു പെറ്റപ്പൊൾ ഒന്നു പൊറ്റുകയും മറ്റ രണ്ടു വെള്ള
ത്തിൽ മുക്കി കൊന്നു തൊട്ടത്തിൽ കുഴിച്ചിടുകയും വെണം എന്നു കല്പനയായി- അപ്രകാ
രം ചെയ്താറെ ഒന്നര മാസം തികഞ്ഞിട്ടു തന്നെ തൊട്ടത്തിൽ കുഴിച്ചിട്ട സ്ഥലത്തിൽ
നിന്നു ഒരു പൂച്ചക്കുട്ടി മണ്ണിനീക്കി പുറപ്പെടുന്നത് പണിക്കാർ കണ്ടറിയിച്ചു- നിറം മുത
ലായത് നൊക്കിയപ്പൊൾ ഇതു കൊന്നു കുഴിച്ചിട്ട കുട്ടി തന്നെ എന്നു തൊന്നി- പിന്നെ
കുഴിച്ചിട്ട സ്ഥലം കിളപ്പിച്ചു നൊക്കിയനെരം ഒന്നിന്റെ അസ്ഥികളെ കണ്ടതെ ഉള്ളു-
ആ കുട്ടി ഇപ്പൊഴും ജീവനൊടിരിക്കുന്നു- ഉടപ്പിറന്നതിനൊടു സകലത്തിലും സാദൃശ്യം ഉ
ണ്ടു വണ്ണത്തിലും വളൎച്ചയിലും മാത്രമെ ഒന്നരമാസത്തെ വ്യത്യാസം കാണുന്നുണ്ടു-

ഇത് എന്തൊർ അത്ഭുതം എന്നാൽ- ആഴ്ത്തികുഴിച്ചിട്ടാറെയും പ്രാണൻ മുട്ടി നശിച്ചു
പൊയില്ല അല്പകാലത്തെക്ക മാത്രം ശ്വാസത്തിന്നു മുടക്കം വന്നു എന്നു തൊന്നുന്നു- അ
തിന്നു സമയമായ കാൎയ്യം വടക്കെ ഭൂമികളിൽ ശീതകാലത്തുതന്നെ നിത്യം കാണ്മാനുണ്ടു-
ആ ഋതുവിൽ കരടിമുള്ളൻ പെരെലി മുതലായ ചില മൃഗങ്ങൾ കുഴിച്ചു ചില മാസം
പട്ടിണികിടന്നുറങ്ങി പൊകുന്നു- കാട പക്ഷിയും ആവലും ഇരുണ്ട ഗുഹ അന്വെഷിച്ചു ഒളി
ച്ചു പാൎക്കുന്നു- ശീതം വൎജ്ജിക്കെണ്ടതിന്നു നന്നായിചുരുണ്ടുകിടക്കയാൽ കുടലും നാഡിയും
കഴുത്തും ഞെരുങ്ങി ഉറങ്ങുന്നു ശരീരത്തിന്നു ചൂടു കുറഞ്ഞു രക്തത്തിന്റെ ഒഴുക്കവും നിന്നു െ
പാകുന്നു അരനാഴികയകം ഒന്നു രണ്ടു ശ്വാസം കഴിക്കുന്നതെ ഉള്ളു ഇപ്രകാരം ശീതകാ
ലം മുഴുവനും കിടക്കുന്നു- ഈ ഋതുനിദ്ര ഉള്ളെടത്തൊളം വയറ്റിൽ എതും ഇല്ല ഘനവും
നന്ന കുറഞ്ഞിരിക്കും- ചൂടുള്ള ദെശത്താക്കിയാൽ ക്രമത്താലെ ഉണൎച്ച വരും വിശപ്പും ഉണ്ടാ
കും- ശീതസ്ഥലത്തുവെച്ചുതന്നെ മുറിച്ചാലും വായിൽ തീവെള്ളം പകൎന്നാലും ഉണരുകയി
ല്ല- പിന്നെ ൧൮൧൦ (ദിശമ്പ്ര) ദൊവർകൊട്ടയുടെ സമീപത്തു ഒരു പാറപിളൎന്നു വീഴു
കയാൽ ഒരു വീടുതകൎന്നു വീട്ടിലുള്ള ഒരു സ്ത്രീ കുട്ടികളൊടു കൂട ഉടഞ്ഞു മരിച്ചു- അതിൽ ഒരു
പന്നിയും കൂട മരിച്ചു എന്നു അയല്ക്കാരൻ വിചാരിച്ചു എങ്കിലും ൫ മാസവും ൯ ദിവസവും കഴി
ഞ്ഞപ്പൊൾ അത്രെ കൂലിക്കാരർ കല്ലും മണ്ണും നീക്കി വീടിന്റെ ഉത്തരങ്ങളെയും മറ്റും വ
ലിച്ചെടുത്തു പന്നിമുറിയും തുറന്നാറെ പന്നി ഞെരുങ്ങിയും നന്ന മെലിഞ്ഞും കണ്ടു ആയതു ഉ
ണൎന്നു ജീവിക്കയും ചെയ്തു- അതിന്റെ ഘനം മുമ്പെ ൪൦ റാത്തലായിരുന്നു എടുത്തപ്പൊൾ
൩൦ റാത്തലെ ഉള്ളു- അതല്ലാതെ തവള പല്ലി പാമ്പു മുതലായതിന്നു ഒന്നുരണ്ടു വൎഷത്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/23&oldid=188865" എന്ന താളിൽനിന്ന് ശേഖരിച്ചത്