താൾ:CiXIV285 1849.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

നായന്മാർ മിക്കവാറും താമൂതിരിതാനും ചെറ്റുവായരികിലും ചുരത്തിനടിയിലും പടെ
ക്കുപൊയി എന്നു കെട്ടാറെ– കുതിഞ്ഞൊ൩൦ കപ്പലുകളിൽ ൨൦൦൦ പറങ്കികളെയും ൬൦൦നായ
ന്മാരെയും കരെറ്റി കണ്ണനൂർകൊട്ടയുടെ മൂപ്പനായറബെല്ലവെയുംപുറക്കാട്ടടികളെയുംതു
ണെപ്പാൻ വിളിച്ചു ഇങ്ങിനെ എണ്ണം എറിയ ബലങ്ങളൊടും കൂട പുറപ്പെട്ട ഒടികൊഴിക്കൊ
ട്ടിൻ തൂക്കിൽ നങ്കൂരം ഇടുകയുംചെയ്തു– (൧൫൧൦ ജനു.൪ ൹) കുതിഞ്ഞൊ കരക്കിറങ്ങി പട തുടങ്ങി
യപ്പൊൾ അൾബുർകെൎക്ക ഇടത്തെ അണിയിൽ പൊരാടി സ്ഥലവിശെഷങ്ങളെ അറിഞ്ഞ
വനാകയാൽ അതിവെഗത്തിൽതുറമുഖക്കൊട്ടയെവളഞ്ഞു കൊണിയിട്ടുമതിലിന്മെൽ
കയറുകയും ചെയ്തു– ആയത് കുതിഞ്ഞൊ കണ്ടു അഭിമാനംഭാവിച്ചു എനിക്കല്ലൊയുദ്ധത്തിലെ
മുമ്പുസമൎപ്പിച്ചു തന്നത് നിങ്ങൾ മുല്പുക്കു ജയിച്ചത് എന്തുകൊണ്ടു എന്നു ഉഷ്ണിച്ചു പറയിച്ചു ശത്രു
ക്കൾ ഒടി പൊയതു കണ്ടു താനും വലിയത് ഒന്നുസാധിപ്പിക്കെണംഎന്നുവെച്ചു ദ്വിഭാഷിയാ
യഗസ്പരെവരുത്തി താമൂതിരിയുടെ കൊവിലകം എവിടെ വഴിയെ കാണിച്ചു തരെണം
എന്നു ചൊല്ലി ചൂടുനിമിത്തംശിരൊരക്ഷയും ചൂടാതെ ൮൦൦ പറങ്കികളുമായിഒന്നരനാഴി
ക ദൂരത്തൊളം നാട്ടകത്തു ചെല്ലുവാൻ തുടങ്ങി ഇതു തിങ്ങിയ മരങ്ങളാലും തിണ്ടുകളുടെ
ഉയരം നിമിത്തവും ഭയമുള്ള കാൎയ്യം തന്നെ– എന്നു അൾബുകെൎക്കു പറയിച്ചത് അവൻ ക
രുതാതെ വിരഞ്ഞു ചെന്നപ്പൊൾ അൾ്ബുകെൎക്കപട്ടണത്തെയും പെണ്ടികളും പിള്ളരും നിറ
ഞ്ഞ സ്രാമ്പിയെയും ഭസ്മമാക്കി കളഞ്ഞു൬൦൦ ചെകവരെ കൂട്ടിക്കൊണ്ടു വയസ്സെറിയബ
ന്ധുവിന്റെ പിന്നാലെ പതുക്കെ ചെല്ലുകയും ചെയ്തു–

ഉച്ചെക്കു മുമ്പെ തന്നെ കുതിഞ്ഞൊ കൊവിലകത്തെത്തി അതിൽ കണ്ട ൩ കയ്മ
ന്മാരെപൊരുതുനീക്കിഅകമ്പുക്കഉടനെ പറങ്കികൾ മുറിതൊറും പാഞ്ഞുകയറി പുരാണനി
ധികളെയും രത്നമയമായബിംബങ്ങളെയും രാജചിഹ്നങ്ങളെയും കവൎന്നു നാനാവിധമാക്കി ക
ളയുമ്പൊൾ– താൻ തളൎച്ചനിമിത്തം വലിയ ശാലയിൽ കിടക്ക വിരിച്ചു ൫ നാഴികവരെആ
ശ്വസിച്ചുകിടക്കുകയുംചെയ്തു– നായന്മാരുടെ കൂക്കൽഅതിക്രമിച്ചുകെട്ട നെരംഅവൻഎഴു
നീറ്റുപുറത്തുആൾ അധികം വരുന്നുണ്ടെന്നു കണ്ടുചെകവരെ വിളിച്ചുനിരയാക്കുവാൻ തുടങ്ങി
നായന്മാർ അതിന്നു ഇട കൊടാതെ നാലു പുറത്തുനിന്നുംചാടിഅമ്പുകളെ പൊഴിച്ചു സ്ഥലപ
രിചമില്ലാത്തപറങ്കികളെ ചിതറിനിന്നുകണ്ടെടുത്ത ഒടുക്കുകയും ചെയ്തു– അതിന്റെ ഒച്ച
കെട്ടു അൾബുകെൎക്ക ബദ്ധപ്പെട്ടു എത്തിയപ്പൊൾ കുതിഞ്ഞൊ മുതലായ ൮൦ പറങ്കികൾ പട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/65&oldid=188991" എന്ന താളിൽനിന്ന് ശേഖരിച്ചത്