പുത്തൻ പാന
പുത്തൻ പാന (പാന) രചന: |
മിശിഹായുടെ പാന എന്നും, പുത്തൻ പാന എന്നും 'രക്ഷാചരിത കീർത്തനം' എന്നും പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി, ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളിൽ നിപുണനുമായ അർണ്ണോസ് പാതിരി(Johann Ernst Hanxleden) രചിച്ചത്. |
ദൈവത്തിൻറെ സ്ഥിതിയും താൻ ആകാശവും ഭൂമിയും സൃഷ്ടിച്ചതും, ദൈവദൂതന്മാരെ സൃഷ്ടിച്ചശേഷം അവരിൽ ചിലർ പിഴച്ചുപോയതും അതിനാൽ അവരെ ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും, ആദിമാതാപിതാക്കന്മാരെ ചതിപ്പാൻ സർപ്പത്തിൻറെ വേഷം ധരിച്ചുകൊണ്ട് ഹാവായുടെ പക്കൽ ചെന്നതും.....
ആദം ചെയ്ത പിഴയാലെ വന്നതും,
ഖേദനാശവും രക്ഷയുണ്ടായതും, 1
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേൾക്കേണമേവരും, 2
എല്ലാം മംഗളകാരണ ദൈവമേ!
നല്ല ചിന്തകളുദിപ്പിക്കേണമേ. 3
ജന്മദോഷമൊഴിച്ചു രക്ഷിച്ചൊരു
നിർമ്മലനീശോ കാരുണ്യമേകണം. 4
അമ്മ കന്യകേ, ശുദ്ധ ശോഭാനിധേ,
ഏൻമനസ്തമസ്സൊക്കെ നീക്കേണമേ 5
വാനവർ നിവിയന്മാർ ശ്ലീഹന്മാരും,
വാനിതിൽ വിളങ്ങും പുണ്യവാളരും 6
വന്നിനിക്കു സഹായമായുള്ളിലെ,
മന്ദം നീക്കി വെളിവുദിപ്പിക്കേണം. 7
സത്യമിങ്ങറിയിച്ച ഗുരുവരൻ,
മാർത്തോമ്മായേ! സഹായമേകണമേ! 8
ഇത്ഥം കേരളസത്യവേദികളെ
നിത്യം ചിന്തയാൽ പാലനം ചെയ്യുന്ന 9
റമ്പാന്മാരുടെ സഞ്ചയശോഭനൻ,
മേൽപ്പട്ടത്തിനലങ്കാര വർദ്ധനൻ, 10
മെത്രാന്മാരിലഗ്രേസരനുത്തമൻ
ശാസ്ത്രജ്ഞൻമാരിലാദ്യൻ തപോനിധി, 11
കുറവറ്റൊരു ഗുണാന്വിത ശീലൻ
മാറന്തോനീസെന്നോടു കല്പിച്ച നാൾ 12
അങ്ങേയാശീർവ്വാദത്തിനനുഗ്രഹം
മംഗലം വരുത്തുമതറിഞ്ഞു ഞാൻ, 13
വാരവാർത്തകൾ ചൊന്നു തുടങ്ങുന്നു.
സാരസ്യമിതു കേട്ടുകൊള്ളണമെ 14
ആദിക്കു മുമ്പിൽ സർവ്വഗുണങ്ങളാൽ
സാദമെന്നിയെ സംപൂർണ്ണമംഗലൻ 15
ആദിതാനുമനാദിയാന്തമ്പുരാൻ
ഖേദനാശനാം സ്വസ്ഥനനാരതൻ 16
ഇടമൊക്കെയും വ്യാപിച്ചു സ്വാമിയും
ഇടത്തിലടങ്ങാത്ത മഫത്വവും 17
സർവ്വകർമ്മങ്ങൾക്കാദിയുമന്തവും,
സർവ്വവസ്തുക്കൾക്കദ്വയനാഥനും, 18
എല്ലാരൂപത്തിനനുരൂപരൂപവും,
എല്ലാം തൃപ്തി നിരന്തര പ്രാപ്തിയും. 19
എല്ലാം ബുദ്ധിയാൽ കണ്ടറിയുന്നവൻ
എല്ലാം സാധിപ്പാനും വശമുള്ളവൻ 20
ഒന്നിനാലൊരു മുട്ടുവരാത്തവൻ,
ഒന്നും തിട്ടതിയില്ലാത്ത ഭാഗ്യവാൻ, 21
തന്റെ മുഷ്കരം കാട്ടുവാൻ കാരണം
മറ്റു സൃഷ്ടികൾ നിർമ്മിച്ചാരംഭിച്ചു 22
ആകാശമുടൻ ഭൂമിയുമാദിയായ്
വാക്കിൻ ശക്തിയായ് ഭുതമായത് വന്നിതു 23
എത്ര ഭാരമായുള്ള ലോകങ്ങളെ
ചിത്രമർദ്ധക്ഷണം കൊണ്ടു സൃഷ്ടിച്ചു. 24
എത്രയത്ഭുതമായതിൽ നിർമ്മിച്ച
ചിത്രകൗശലമെത്ര മനോഹരം! 25
മാലാഖാമാരാം പ്രതാപമേറിയ
സ്വർലോക പ്രഭു സമൂഹവും തദാ. 26
സൂക്ഷ്മ, മക്ഷയം, ദീപ്തി ലഘുത്വവും
രക്ഷകൻ നൽകി ഭൃത്യവൃന്ദത്തിന് 27
ധീ, സ്മരണ, മനസ്സിതുത്രിവശം
വിസ്മേയനാഥൻ നൽകി സ്വസാദൃശ്യം 28
സൽപ്രതാപപ്പെരുമയറിവാനും
തല്പരനെ സ്തുതിച്ചാരാധിപ്പാനും 29
ഇപ്രകാരമരുപി സമൂഹത്തെ
താൻ പ്രിയത്തോടെ സൃഷ്ടിച്ചനവധി 30
അവർക്കാനന്ദമോക്ഷത്തെ പ്രാപിപ്പാൻ
ദേവൻ കല്പിച്ചു ന്യായപ്രമാണവും 31
അരൂപരൂപമായവനിയതിൽ
നരവർഗ്ഗത്തെ സൃഷ്ടിക്കു ദാസരായ് 32
ഭൂനരകത്തിലായ് വലയും വിധൌ
ഭൂനരത്രാണത്തിനു മമ സുതൻ 33
ഭൂതലേ നരനായവതരിക്കും
ഭൂതനാഥനെ വന്ദിച്ചാരാധിച്ചു 34
നീതിസമ്മതഞ്ചെയ്തു കൃപാഫലം
സതതാനന്ദ മോക്ഷത്തെ നേടിടുവാൻ 35
മേവിധിയതു സമ്മതമല്ലെങ്കിൽ
ഭവിക്കും സദാ സങ്കടം നിശ്ചയം 36
പരീക്ഷിപ്പതിന്നായൊരു കല്പന
പരമദേവൻ കൽപിച്ചനന്തരം 37
സ്വാമിതന്നുടെ ന്യായദയാവിധി
സുമനസ്സോടെ സമ്മതിച്ചു പലർ 38
അസമേശനെക്കണ്ടവരക്ഷണെ
അസമഭാഗ്യ പ്രാപ്തിയെ നേടിനാർ 39
മോക്ഷഭാഗ്യം ഭവിച്ച മാലാഖമാർ
അക്ഷയസുഖം വാഴുന്നാനന്ദമായ് 40
ശേഷിച്ച മഹാ മുഖ്യസ്വരൂപികൾ,
ഭോഷത്തം നിരൂപിച്ചു മദിച്ചുടൻ 41
അവർക്കു ദേവൻ നൽകിയ ഭാഗ്യങ്ങൾ
അവർ കണ്ടു നിഗളിച്ചനേകവും 42
ദേവനോടും സമമെന്നു ഭാവിച്ച്
ദൈവകൽപന ലംഘനം ചെയ്തവർ 43
നിന്ദ ചെയ്തതു കണ്ടഖിലേശ്വരൻ
നിന്ദാഭാജന നീചവൃന്ദത്തിനെ 44
സ്വരൂപശോഭ നീക്കി വിരൂപവും
അരൂപികൾക്ക് നൽകി നിരാമയം 45
ദേവകോപ മഹാശാപവും ചെയ്ത്
അവനിയുടെ ഉള്ളിലധോലോകേ, 46
നിഷ്ഠൂരികളെ തട്ടിക്കളഞ്ഞുടൻ
കഷ്ടമായ മഹാ നരകാഗ്നിയിൽ 47
ദുഷ്ടരായ പിശാചുക്കളൊക്കെയും
നഷ്ടപ്പെട്ടതിൽ വീണു നശിക്കിലും 48
ദുഷ്ടത, ഗുണദോഷ, പൈശൂന്യവും
ഒട്ടുമേ കുറവില്ലവർക്കൊന്നുമേ. 49
മുന്നമിഗ്ഗണം സൃഷ്ടിച്ച തമ്പുരാൻ
പിന്നെ മന്നിലുണ്ടാക്കി പലതരം 50
ആറാം നാളതിൽ മർത്ത്യരിൽ മുമ്പനെ
അറാവുത്തായിൽ സൃഷ്ടിച്ചു തമ്പുരാൻ 51
മണ്ണുകൊണ്ടൊരു യോഗ്യശരീരത്തെ-
യുണ്ടാക്കിയതിൽ ജീവനെ പൂകിച്ചു. 52
ബുദ്ധിചിത്തവും പഞ്ചേന്ദ്രിയങ്ങളും
ആദമെന്നൊരു പേരും കൊടുത്തിതു 53
പറുദീസായിലിരുത്തിയാദത്തെ
ഏറെസൌഖ്യമുള്ള സ്ഥലമായത് 54
സ്വപ്നത്തിലവന്റെയൊരു വാരിയാൽ
തമ്പുരാൻ സ്ത്രീയെ നിർമ്മിച്ചു തൽക്ഷണം 55
ആദിനാഥനു പുത്രരിതെന്നപോൽ
ആദം ഹാവായും നരപിതാക്കളായ് 56
തൽബുദ്ധിയും മനസുമതു പോലെ
നൽകി ദേവന്മാർക്കു കരുണയാൽ 57
നേരുബുദ്ധിയിൽ തോന്നിടും നേരിന്നു
വൈരസ്യമവർക്കിഛയായ് വന്നീടാ 58
ന്യായം പോൽ നടപ്പാൻ വിഷമമില്ല
മായമെന്നതു ബുദ്ധിയിൽ തോന്നിടാ 59
ദൃഷ്ടിക്കെത്തുന്ന വസ്തുക്കളൊക്കെയും,
സൃഷ്ടമായൊരീഭൂമിയും വ്യോമവും 60
അവർക്കുപകാരത്തിനു തമ്പുരാൻ
കീഴടക്കിക്കൊടുത്തു ദയവോടെ, 61
സിംഹവ്യാഘ്രങ്ങൾ പക്ഷിനാല്ക്കാലികൾ
അങ്ങുന്നൊക്കെ മാനുഷർക്കു നൽകിനാൻ 62
മൃഗങ്ങൾ, വിധിയായവ്വണ്ണമുടൻ
വർഗ്ഗത്താത് സ്വർഗ്ഗനാഥനെ ശങ്കിക്കും. 63
നക്ര, ചക്ര, മകരാദി മത്സ്യങ്ങൾ
ഭക്ഷ്യകാകനിക്കൂടെയുമവ്വണം 64
വൃക്ഷങ്ങൾ പുല്ലും പുഷ്പാദിവർഗ്ഗവും
ഒക്കെയാദത്തിൻ കല്പന കേൾക്കുമേ. 65
കണ്ടതെല്ലാമനുഭവിപ്പാൻ വശം
ദണ്ഡത്തിന്നുടെ പേരുമില്ല സദാ. 66
കേടും ക്ലേശവും എന്തെന്നറിവില്ല.
പേടിക്കുമൊരു ശക്തരിപുവില്ല, 67
പൈയും ദാഹവും തീർപ്പതിനൊക്കവേ
വിയർപ്പെന്നിയെ ഭൂമി കൊടുത്തിടും 68
ചിന്തിച്ചതെല്ലാം സാധിച്ചുകൊള്ളുവാൻ
അന്തമില്ലാത്തൊരീശൻ ദയാപരൻ, 69
അൽപിതാവു തനയന്മാർക്കെന്നപോൽ
താൻ പ്രിയത്തോടു സൃഷ്ടിച്ചു നൽകിനാൻ. 70
പിൻപവർക്കൊരു പ്രമാണം കല്പിച്ചു
അൻപിനോടതു കാക്കണം പഥ്യമായ്. 71
തല്പരനെന്നൊരുൾഭയമെപ്പോഴും
ഉൾപ്പൂവിലവരോർക്കണമെന്നിട്ട്, 72
വൃക്ഷമൊന്നു വിലക്കി സർവ്വേശ്വരൻ
അക്ഷിഗോചരമൊക്കെയും ദത്തമായ് 73
ഒന്നുമാത്രമരുതൊരു കാകനി
തിന്നാൽ ദോഷവും നാശവുമാമത്, 74
എപ്പോഴുമെന്നെയോർത്ത് പ്രിയത്താലെ
ഇപ്രമാണം വഴിപോലെ കാക്കേണം 75
ഇക്കല്പനയ്ക്കൊരീഷൽ വരുത്തായ്കിൽ
എല്ലാ ഭാഗ്യവുമന്തരിക്കയില്ല 76
അവർക്കുമർക്കുള്ള ജന്മത്തിന്നും
നിർവിശേഷ സൌഖ്യം രസിക്കാം സദാ, 77
കല്പനയ്ക്കൊരു വീഴ്ച വരുത്തിയാൽ
അപ്പോൾ ദുർഗ്ഗതിവാതിൽ തുറന്നുപോം 78
അനർത്ഥങ്ങളനേകമുണ്ടായ്‍വരും
സന്തതിയും നശിക്കുമനന്തരം, 79
ഇഗ്ഗുണ ശുഭ ഭാഗ്യവും നാസ്തിയാം
നിർഗുണ താപവാരിയിൽ വീണുപോം 80
ഇപ്പടി ഗുണദോഷഫലങ്ങളും
തല്പരനരുളിച്ചെയ്തിരുന്നത്തിിനാൽ 81
ചൊല്പെരിയവൻ കല്പിച്ചതുപോലെ
ഉൾപ്രസാദിച്ചവരിരിക്കും വിധൌ 82
അപ്പോഴെ നരകത്തിലസുരകൾ
ഉൾപുവിലതിദ്വേഷം കലർന്നുടൻ 83
മുന്നം വാനതിലാഞ്ചുക്കളായി നാം
ഉന്നതപ്രഭയോടെ വിളങ്ങുന്നാൾ 84
അന്നു ദേവതിരുവുള്ളക്കേടിനാൽ
വൻനരകത്തിൽ പോന്നതിവർ മൂലം 85
മർത്ത്യദേവനെ വന്ദിച്ചാരാധിപ്പാൻ
കീർത്തിഹീനം നമുക്കു വിധിച്ചത് 86
ഒത്തു സമ്മതിച്ചില്ലെന്ന കാരണത്താൽ
കർത്താവു നമ്മേ ശിക്ഷിച്ചധോലോകേ 87
അന്നു നാശം നമുക്കു ഭവിച്ചതു
മിന്നരകുലത്തിന്നുടെ കാരണം 88
എന്നതുകൊണ്ടീ മനുഷവർഗ്ഗത്തെ
ഇന്നരകത്തിൽ കൂടെ മുടിക്കേണം 89
ദേവൻ നമ്മേ ശിക്ഷിച്ചതിനുത്തരം
ദേവസേവകരെ നശിപ്പിക്കേണം 90
ദേവനോടും മാലാഖാവൃന്ദത്തോടും
ആവതല്ലിവരോടേ ഫലിച്ചീടു, 91
മെന്നതിനെന്തുപായം നമുക്കെന്നു-
വന്നരക പിശാചുക്കൾ ചിന്തിച്ചു. 92
ദേവനിഷ്ടരവരതു കാരണം
ആവതില്ല നമുക്കവരോടിപ്പോൾ 93
അവരിൽ തിരുവുള്ളം കുറയുമ്പോൾ
അവരോടു ഫലിക്കും നമുക്കഹോ 94
തിരുവുള്ളം കുറയണമെങ്കിലോ
അരുളപ്പാടവരു കടക്കേണം 95
ദേവകല്പന ലംഘിക്കിലാരേയും
ദേവൻ ശിക്ഷിക്കുമെന്നു ഗ്രഹിച്ചല്ലോ 96
എങ്കിലോയിവർക്കുമൊരു പ്രമാണം
സകലേശ്വരൻ കല്പിച്ചിട്ടുണ്ടല്ലോ 97
എന്നാലാവിധി ലംഘനം ചെയ്യിപ്പാൻ
ചെന്നു വേലചെയ്തിടേണം നാമിപ്പോൾ 98
എന്നുറച്ചു പിശാചു പുറപ്പെട്ടു
അന്നു വഞ്ചകൻ തൻ വ്യാജക്രിയയ്ക്ക് 99
തക്ക വാഹനമായ് കണ്ടു സർപ്പത്തെ
എക്കാലത്തും മർത്ത്യർക്കു രിപു സർപ്പം 100
അറപ്പാൻ യോഗ്യൻ വിഷം ധൂളുന്നവൻ
മറിഞ്ഞിഴഞ്ഞു ഭൂമിയിൽ മേവുന്നോൻ 101
നീചൻ ഘാതകൻ ജാത്യാരിപു സാത്താൻ
നീചസർപ്പത്തിൽ ചെന്നു ഹാവാ മുന്നിൽ 102
ഹാവായോടു പിശാചു ചൊല്ലിയ വഞ്ചനയും അവൾ ആയതിനെ വിശ്വസിച്ചു കനിതിന്നുന്നതും ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനി തിന്ന് ഇരുവരും പിഴച്ചതും, ദൈവനാദം കേട്ട് അനുതപിച്ചതും, ആ പാപം കാരണത്താൽ വന്നുകൂടിയ ചേതനാശവും, അവരുടെ മനസ്താപത്താൽ സർവ്വേശ്വരൻ അനുഗ്രഹിച്ചു പുത്രൻ തമ്പുരാന്റെ മനുഷ്യാവതാരത്തിൽ രക്ഷ കല്പിച്ചാശ്വസിപ്പിച്ചതും, മിശിഹായുടെ അവതാരത്തെ പൂർവ്വപുതാക്കന്മാർ പ്രാർത്ഥിച്ചു വന്നതും.
മാനുഷരെ പിഴപ്പിച്ചു കൊള്ളുവാൻ
മാനസ ദാഹമൊടു പിശാചവൻ. 1
തൻകരുത്തു മറച്ചിട്ടുപായമായ്
ശങ്കകൂടാതെ ഹാവായോടോതിനാൻ 2
മങ്കമാർ മണി മാണിക്യരത്നമേ,
പെൺകുലമൗലേ കേൾ മമ വാക്കുനീ 3
നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ
അല്ലലായിരിപ്പാനെന്തവാകാശം 4
എന്നസുരൻ മധുരം പറഞ്ഞപ്പോൾ
ചൊന്നവനോടു നേരായ വാർത്തകൾ 5
കണ്ടതെല്ലാമടക്കി വാണിടുവാൻ
ദണ്ഡമെന്നിയെ കൽപിച്ചു തമ്പുരാൻ 6
വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളൂവാൻ
വോണ്ടുന്നവരവും തന്നു തങ്ങൾക്ക് 7
പിന്നെയീമരത്തിന്റെ കനിയിത്
തിന്നരുതെന്ന പ്രമാണം കല്പിച്ചു 8
ദൈവകല്പന കാത്തുകൊണ്ടിങ്ങനെ
ദേവാസേവികളായിരിക്കുന്നിതാ 9
ഹാവായിങ്ങനെ ചൊന്നതിനുത്തരം
അവൾ സമ്മതിപ്പാനസുരേശനും 10
വഞ്ചനയായ വൻചതിവാക്കുകൾ
നെഞ്ചകം തെളിവാനുരചെയ്തവൻ 11
കണ്ടകായ്‍കനിയുണ്ടുകൊണ്ടിങ്ങനെ
കുണ്‌ഠരായ് നിങ്ങൾ വാഴ്വതഴകതോ? 12
സാരമായ കനിഭുജിച്ചിടാതെ
സാരഹീന ഫലങ്ങളും ഭക്ഷിച്ച്, 13
നേരറിയാതെ സാരരഹിതരായ്
പാരിൽ മൃഗസമാനമെന്തിങ്ങനെ, 14
എത്ര വിസ്മയമായ കനിയിത്!
ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും 15
നന്മയേറ്റം വളർത്തുമിതിൻകനി
തിന്മാനും രുചിയുണ്ടതിനേറ്റവും 16
ഭാഗ്യമായ കനിയിതു തിന്നുവാൻ
യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാൻ 17
അറ്റമില്ലിതു തിന്നാലതിൻ ഗുണം
കുറ്റവർക്കറിയാമെന്നതേ വേണ്ടു, 18
ദിവ്യമായ കനിയിതു തിന്നുകിൽ
ദേവനു സമമായ്‍വരും നിങ്ങളാ, 19
ആയതുകൊണ്ട് ദേവൻ വിരോധിച്ചു.
ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാൻ 20
സ്നേഹം നിങ്ങളെയുണ്ടെന്നതുകൊണ്ടു
മഹാസാരരഹസ്യം പറഞ്ഞു ഞാൻ 21
ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകിൽ
വന്നിടുമ്മഹാ ഭാഗ്യമറിഞ്ഞാലും. 22
ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോൾ
കഷ്ടമാക്കനി തിന്നു പിഴച്ചഹോ, 23
നഷ്ടമായെന്നറിയാതെ പിന്നെയും
ഇഷ്ട ഭക്ഷ്യമായ് നൽകി ഭർത്താവിന്നും 24
ഹാവാ തങ്കൽ മനോരുചിയാകയാൽ
അവൾക്കിമ്പം വരുവതിന്നാദവും 25
ദേവകല്പന ശങ്കിച്ചിടാതന്നു
അവൾ ചൊന്നതു സമ്മതിച്ചക്കനി 26
തിന്നവൻ പിഴപെട്ടൊരനന്തരം
പിന്നെയും ദേവഭീതി ധരിച്ചില്ല. 27
ഉന്നതനായ ദേവനതുകണ്ടു
തന്നുടെ നീതിലംഘനം ചെയ്കയാൽ 28
താതൻ തന്റെ തനയരോടെന്നപോൽ
നീതിമാനഖിലേശ്വരൻ കോപിച്ചു. 29
ആദം! നീയെവിടെ എന്നരുൾ ചെയ്തു
നാദം കേട്ടു കുലുങ്ങി പറുദീസാ. 30
ആദവും അഴകേറിയ ഭാര്യയും
ഭീതി പൂണ്ടു ഭ്രമിച്ചു വിറച്ചുടൻ 31
ദൈവമംഗലനാദങ്ങൾ കേട്ടപ്പോൾ
ദൈവീക മുള്ളിൽ പൂക്കുടനാദവും 32
ദൈവന്യായം കടന്നതു ചിന്തിച്ചു
ദൈവമേ പിഴച്ചെന്നവൻ തേറിനാൽ 33
നാണമെന്തെന്നറിയാത്ത മാനുഷൻ
നാണിച്ചു പത്രവസ്ത്രം ധരിച്ചുടൻ, 34
ചെയ്ത ദോഷത്തിനുത്തരമപ്പോഴേ
സുതാപത്തോടനുഭവിച്ചാരവർ 35
അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു
പാമ്പു ദൈവാജ്ഞ ലംഘിപ്പിച്ചെന്നതാൽ 36
നിന്റെ വായാൽ നീ വചിച്ചതുകൊണ്ടു
നിന്റെ ദോഷം നിൻവായിൽ വിഷമൊന്നും 37
പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും
കണ്ടവർ കൊല്ലുകെന്നും ശപിച്ചുടൻ 38
സർവ്വനാഥനെയാദം മറക്കയാൽ
സർവ്വജന്തുക്കളും മറന്നാദത്തെ 39
തമ്പുരാൻ മുമ്പവർക്കു കൊടുത്തൊരു
വമ്പുകൾ വരം നീക്കി വിധിച്ചിത് 40
പൈയും ദാഹം ക്ഷമിക്കേണമെന്നതും,
വിയർപ്പോടു പൊറുക്കേണമെന്നതും, 41
വ്യാധി ദുഃഖങ്ങളാൽ വലകെന്നതും,
ആധിയോടു മരിക്കണമെന്നതും, 42
ഈറ്റു സങ്കടംകൊണ്ടു പ്രസൂതിയും
ഏറ്റമായുള്ള ദണ്ഡസമൂഹവും 43
മുള്ളുകൾ ഭൂമി തന്നിൽ മുളച്ചിത്
പള്ളക്കാടു പരന്നു ധരിത്രിയിൽ 44
സ്വൈതവാസത്തിൽ നിന്നവരെയുടൻ
ന്യായം കല്പിച്ചുതള്ളി സർവ്വേശ്വരൻ. 45
മൃഗതുല്യമവർ ചെയ്ത ദോഷത്താൽ
മൃഗവാസത്തിൽ വാഴുവാൻ യോഗ്യരായ് 46
ഇമ്പമൊടു പിഴച്ചതിന്റെ ഫലം
പിമ്പിൽ കണ്ടുതുടങ്ങി പിതാക്കന്മാർ 47
നല്ലതെന്നറിഞ്ഞീടിലും നല്ലതിൽ
ചെല്ലുവാൻ മടി പ്രാപിച്ചു മാനസേ 48
വ്യാപിച്ചു ഭൂകി തിന്മയെന്നുള്ളതും,
മുമ്പിൽ തിന്മയറിയാത്ത മാനുഷർ 49
തിന്മ ചെയ്തവർ തിന്മയിലായപ്പോൾ
നന്മ പോയതിനാൽ തപിച്ചേറ്റവും 50
ഉള്ള നന്മയറിഞ്ഞീടുവാൻ പണി.
ഉള്ള തിന്മയറിയായ്‍വാനും പണി 51
അശുഭത്തിലെ വിരസം കണ്ടവ-
രാശുമുങ്ങീതു ദുഃഖസമുദ്രത്തിൽ 52
വീണുതാണതി ഭീതി മഹാധിയാൽ
കേണപജയമെണ്ണിക്കരയുന്നു 51
ജന്മപര്യന്തം കല്പിച്ച നന്മകൾ
ദുർമ്മോഹം കൊണ്ടശേഷം കളഞ്ഞയ്യോ, 51
നല്ല കായ്‍കനി തോന്നിയതൊട്ടുമേ
നല്ലതല്ലതു ദോഷമനവധി 51
സ്വാമിതന്നുടെ പ്രധാന കല്പന
ദുർമ്മോഹത്തിനാൽ ലംഘനം ചെയ്തതും, 52
കഷ്ടമെത്രയും സ്വർല്ലോകനാഥനെ
ദുഷ്ടരായ നാം മറന്നതെങ്ങനെ! 53
സത്താം ദേഹവും തന്ന സ്രഷ്ടാവിനെ
എന്തുകൊണ്ടു നാം നിന്ദനം ചെയ്തയ്യോ. 54
ആപത്തെല്ലാം വരുത്തിചമച്ചു നാം
താപവാരിയിൽ വീണു മുഴുകിയേ 55
വീഴ്ചയാലടി നാശവും വന്നു നാം
താഴ്ചയേറും കുഴിയതിൽ വീണിത്
പൊയ്പോയ ഗുണം ചിന്തിച്ചു ചിന്തിച്ചു
താപത്തിനു മറുകരകാണാതെ
പേർത്തു പേർത്തു കരഞ്ഞവർ മാനസേ
ഓർത്തു ചിന്തിച്ചുപിന്നെ പലവിധം
ശിക്ഷയായുള്ള നന്മകളഞ്ഞു നാം
രക്ഷയ്ക്കെന്തൊരുപായം നമുക്കിനി
ഇഷ്ടവാരിധി സർവ്വൈകനാഥനെ
സാഷ്ടാംഗസ്തുതിചെയ്തു സേവിക്കണം
അവിടന്നിനി മംഗലമേ വരൂ
അവിടെ ദയാലാഭ മാർഗ്ഗമുണ്ടാം
അറ്റമറ്റ ദയാനിധി സ്വാമിയേ-
കുറ്റം പോവതിനേറെ സേവിച്ചവർ
സൈവൈക ഗുണസ്വരൂപാ ദൈവമേ!
അവധി തവ കരുണയ്ക്കില്ലല്ലോ.
പാപം ചെയ്തുനാമേറെ പീഡിക്കുന്നു
താപം നീക്കുക സർവ്വദയാനിധേ!
ന്യായം കൽപിച്ച ദൈവമേ നിന്നുടെ
ന്യായം നിന്ദിച്ച നിങ്ങൾ ദുരാത്മാക്കൾ,
ന്യായലംഘനം കാരണം നിന്നുടെ
ന്യായശിക്ഷ തികയ്ക്കല്ലേ നായകാ!
കണ്ണില്ലാതെ പിഴയ്ക്കയാൽ ഞങ്ങൾക്കു
ദണ്ഡമിപ്പോൾ ഭവിച്ചു പലവിധം
ദണ്ഡത്തിൽ നിന്റെ തിരുവുള്ളക്കേടാൽ
ദണ്ഡമേറ്റം നമുക്കയ്യോ ദൈവമേ
ആർത്തെരിയുന്നോരാർത്തിയമർത്തുവാൻ
പേർത്തു നീയൊഴുഞ്ഞൊരു ദയാനിധേ!
സർവ്വേശാ നിന്റെ കാരുണ്യശീതളം
സർവ്വതൃപ്തി സുഖം സകലത്തിനും
ദേവസൌഖ്യം ഞങ്ങൾക്കു കുറകയാൽ
അവധിഹീന സംഭ്രമ വേദന,
അയ്യോ പാപം നിരന്തര മഹത്വമെ
അയ്യോ ബുദ്ധിക്കന്ധത്വം ദുർഭാഗ്യമെ
നിൻതൃക്കൈബലം രക്ഷിച്ചില്ലെങ്കിലോ
ഗതിയെന്നിയേ മുടിഞ്ഞു നാം സദാ
ഇപ്രകാരമനേക വിലാപമായ്
സുപീഡയോടവരിരിക്കും വിധൌ
കണ്ണുനീരും തൃക്കൺപാർത്തു നായകൻ
ത്രാണം കൽപിച്ചനുഗ്രഹിച്ചു പുനർ
സ്ത്രീ, പാദത്തിനു കേടു വന്നിടാതെ
സർപ്പത്തിന്നുടെ തല തകർത്തീടും
ആ ദോഷത്തിന്റെ നാശമേൽക്കാതെ ക-
ണ്ടാദത്തിന്നുടെ ജന്മനി ഭൂതയായ്.
കറ കൂടാതെ നിർമ്മല കന്യകാ
സർവ്വപാലനു ജനനിയായ് വരും
പുത്രൻ തമ്പുരാൻ നരാവതാരത്തിൽ
ധാത്രി ദോഷവിനാശമൊഴിച്ചീടും
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധി കുറഞ്ഞാശ്വസിച്ചാരവർ
രക്ഷയ്ക്കാന്തരം വരാതിരിപ്പാനായ്
ശിക്ഷയാം വണ്ണമിരുന്നു സന്തതം
അവർകളുടെ കാലം കഴിഞ്ഞിട്ട്
അപജയമൊഴിക്കും പ്രകാരങ്ങൾ,
മുമ്പിലാദത്തോടരുൾ ചെയ്തപോൽ
തമ്പുരാൻ പിന്നെ ഔറാഹത്തിനോടും
ദാവീദാകുന്ന പുണ്യരാജാവോടും,
അവർക്കാത്മജന്‌മിശിഹായായ്‌വരും
എന്നുള്ള ശുഭവാർത്തയറിയിച്ച്,
മാനസാശയുമേറെ വർദ്ധിപ്പിച്ചു.
ലോകമാനുഷരായ മഹാജനം
ലോകനായകനെ സ്തുതിച്ചീടിനാർ.
ലോകൈകനാഥ! സർവ്വദയാനിധേ!
ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ
മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും
ശീഘ്രം നീയും വരാഞ്ഞതിതെന്തയ്യോ,
ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,
ആകെ നിൻകൃപയില്ലാതെന്തു ഗതി!
നീക്കു താമസം പാർക്കാതെ വേദന
പോക്കിക്കൊള്ളുക വേഗമെന്നാരവർ 94
ജന്മദോഷം കൂടാതെ ദേവമാതാവുത്ഭവിച്ചു പിറന്നതും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും, നേർന്നുകൊണ്ടു കർത്താവിന്റെ മനുഷ്യാവതാരത്തെ എത്രയും ആശയോടുകൂടെ പ്രാർത്ഥിച്ചതും, ഈ കന്യാസ്ത്രീയുടെ വിവാഹനിശ്ചയത്തിനുവേണ്ടി ദൈവനിയോഗത്താൽ യൌസേപ്പുപുണ്യവാന്റെ വടി കിളുർത്തതും അവരുടെ പുണ്യവിവാഹവും കന്യാസ്ത്രീ തന്റെ ഉത്തമ ഭർത്താവോടുകൂടെ നസ്രസ്സിൽ പോയതും.
പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും, 1
സൂര്യാഗ്രേസര പ്രത്യുഷഃനക്ഷത്രംവരും നേരമഹസ്സടുക്കും ദ്രുതം 2
കാലത്തിന്നുടെ മദ്ധ്യമടുത്തപ്പോൾ
ഭൂലോകത്തിനു രക്ഷയുദിപ്പാനായ് 3
വെളിച്ചമേറും നക്ഷത്രമെന്നപോൽ
തെളിവോടിങ്ങുദിച്ചു കന്യാമണി 4
വെന്തഭൂമിക്കു ശീതവർഷത്തിനായ്
അത്യന്തഗുണവാഹമേഘമിത് 5
ഉത്തമഫലം പൂവിനുണ്ടാകുവാൻ
ചിത്താപഹാര രൂപ പുഷ്പമീതേ 6
ദേവസൂര്യനുദിപ്പാനവനിയിൽ
ദേവാനുഗ്രഹ താരമുദിച്ചത് 7
രാജരാജൻ ധരേ എഴുന്നെള്ളുവാൻ
രാജസിംഹാസനം പണിയിച്ചത് 8
രാജമുഷ്കരത്വത്തിന്നടുത്തൊരു
രാജധാനി പണിചെയ്തു ശോഭയിൽ 9
സർവ്വദോഷത്താൽ വലയും മർത്ത്യരെ
സർവ്വദോഷമകറ്റി രക്ഷിച്ചീടാൻ 10
സർവ്വേശൻ നരനാവാൻ ജനനീയായ്
സർവ്വനിർമ്മല കന്നി പിറന്നത്. 11
മാനുഷകുലശ്രേഷ്ഠ രത്നമിത് തിന്മയറ്റ ഗുണഗണശാലിനി ദുർലോകത്തിനപചയകാരണം സ്വർലോകത്തിനു മാന്യമാം സ്ത്രീവര കറയറ്റ നൈർമ്മല്യം ധരിച്ചവൾ നിറവുള്ള ധർമ്മങ്ങടെ ഭോജനം ജനിച്ചന്നേ സമ്പൂർണ്ണ ചന്ദ്രൻ പോലെ മനോജ്ഞപ്രഭ വീശിത്തുടങ്ങിയാൾ പാപത്തിന്നുടെ നിവലും തൊട്ടില്ല തമ്പുരാനിഷ്ടപുണ്യമെല്ലാമുണ്ട്, ജന്മദോഷ നിഴൽപോലും തീണ്ടാതെ നന്മയിൽ മുളച്ചുണ്ടായ നിർമ്മല റൂഹാക്കുദശവളെയുടൻ മഹാസ്നേഹത്താലലങ്കരിച്ചത്. ആത്മാവിന്നുടെ സാമർത്ഥ്യമായവ സമ്മതിച്ചുകൊടുത്തു പ്രിയത്തോടെ മാലാഖമാർക്കും മാനുഷർക്കുമുള്ള ആത്മപുഷ്ടിയിതിനോടൊത്തുവരാ പുത്രൻ തമ്പുരാൻ ജനനിയാകുവാൻ മർത്ത്യരത്നത്തെവരിച്ചുകൈക്കൊണ്ടു ബാവാ പുത്രിയിവളെന്നതുപോലെ സർവ്വത്തേക്കാളുമേറെ സ്നേഹിച്ചിതു മാലാഖമാരിൽ പ്രധാനികളവർ വേലയ്ക്കു നിൽപ്പാനേറെയാഗ്രഹിച്ചു ഗൗറിയേലിന്റെ തമ്പുരാൻ കൽപ്പിച്ചു സ്വർന്നിധിയാമറിയത്തെ കാപ്പാനായ്! സർവ്വഭൂതരുമാദരിപ്പാനായി! മറിയമെന്ന നാമധേയമിത് ത്രിലോകത്തിലും പുജ്യമാം നാമത്തെ കല്പിച്ചു പേരുമിട്ടു സർവേശ്വരൻ ജനിച്ചന്നേ തികഞ്ഞൂ ബുദ്ധിപ്രഭ മാനസത്തെ നടത്തും യഥോചിതം അങ്ങപേക്ഷയ്ക്കു ലാക്കിതു തമ്പുരാൻ അങ്ങേയ്ക്കിഷ്ടമിതങ്ങേ പ്രണാമം
ബുദ്ധിധ്യാനവും ചിത്തരസങ്ങളും
പ്രധാനഗുണമിച്ഛിക്കും സന്തതം 29
ഭൂലോകം പ്രതിയിച്ഛ ഒരിക്കലും
ഉള്ളിൽ പൂകാതെ വാണു തപസ്വിനി. 30
മൂന്നുവയസ്സിൻ കാലം കഴിഞ്ഞപ്പോൾ
അന്നോറശലം പള്ളിയിൽ പാർത്തവൾ 31
പിതാക്കന്മാരെ ചിന്തിക്കാതെ സദാ
ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം 32
അല്പഭക്ഷണം ദേവജപം തപ-
സ്തെപ്പോഴുമിവ വൃത്തികളയാതെ 33
ഉറക്കത്തിലും മനസ്സും ബുദ്ധിയും
ഉറക്കത്തിന്റെ സുഖമാറിയാതെ 34
ദൈവമംഗലം ചിന്തിച്ചും സ്നേഹിച്ചും
ജീവിതം കഴിച്ചീടുമാറായതു 35
പുണ്യവാസത്തിൽ മാലാഖമാരുടെ
ശ്രേണി നിയതം കന്നിയെ സേവിക്കും; 36
ശാസ്ത്രത്തിന്നുടെ പൊരുൾ തിരിച്ചിടും
ഉത്തരലോകേ വാർത്തയറിയിക്കും 37
ആദത്തിന്നുടെ ദോഷമൊഴിപ്പാനായ്
യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ 38
മുമ്പിൽ ദിവ്യന്മാരോടരുൾ ചെയ്തപോൽ
കല്പിച്ചു കാലമൊട്ടു തികഞ്ഞത് 39
തമ്പുരാനെ ഈ ഭൂമിയിൽ കാണ്മതി
ന്നുപായമത്രേ വന്നിവയെന്നതും 40
സത്യവാർത്തകളറിയിക്കും വിധൌ
ചേതസി ദാഹമുജ്ജ്വലിക്കും സദാ 41
ശക്തിയേറിയ തീയിലനന്തരം
ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ 42
വന്നരുളുക ദൈവമേ! താമസം
നീങ്ങുവാനാനുഗ്രഹിക്ക സത്വരം 43
ഗുണമൊന്നും നീയല്ലാതെയില്ലല്ലോ.
പുണ്യം കൂട്ടുവാൻ വന്നരുളേണമേ! 44
പ്രാണപ്രാണൻ നീ സർവ്വമംഗല്യമേ!
പ്രാണേശാ എന്നെവന്നാശ്വസിപ്പിക്ക 45
കണ്ണിനു വെളിവെനിക്കു നീ തന്നെ
ഘൃണയാലിരുൾ പോവാനുദിക്ക നീ 46
പണ്ടു കാരണവർ ചെയ്തതോർക്കുമ്പോൾ
കണ്ടു നിന്നെ ഞാൻ വന്ദിച്ചു കൊള്ളുവാൻ 47
ഭാഗ്യത്തിന്നുടെ യോഗ്യമുണ്ടാകുകിൽ
അഗതിക്കു സഹായമുണ്ടാകുമോ? 48
അന്നെനിക്കുള്ള ദാഹവിനാശമാം
അന്നു തല്പരം ഭാഗ്യം വേണ്ടുഭൂവി 49
നീയീ ഭൂമിയിൽ ജനിച്ചു കൊള്ളുകിൽ
പ്രിയത്തിലപ്പോൾ ദാസിയമ്മയ്ക്കു ഞാൻ 50
കൂലി വേണ്ട സമ്മാനവും ചെയ്യേണ്ട
വേലയൊക്കെയ്ക്കുമാളു ഞാൻ നിശ്ചയം 51
നിന്നെക്കാർപ്പാനും നിന്നെയെടുപ്പാനും
എന്നിലേതും മടിയില്ല ദൈവമേ! 52
ഉറങ്ങുന്നേരം നിന്നെ ദയവോടെ
ഉറങ്ങാതെ ഞാൻ കാത്തുകൊണ്ടീടുവാൻ, 53
ഉറക്കത്തിനു ഭംഗം വരുത്താതെ
വെറുപ്പിക്കാതിരിക്കും തൃക്കാൽക്കൽ ഞാൻ 54
തൃക്കാൽമയത്താൽ പരുഭവിക്കാതെ
ഭക്തിയോടു ഞാൻ മുത്തുമതുനേരം 55
ഉയർന്നിട്ടിച്ഛയൊക്കെയും സാധിപ്പാൻ
തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ 56
ശീതം പോക്കുവാൻ കുളിർന്നിരിക്കുമ്പോൾ
ഒത്തപോൽ സദാ ഇരിക്കുന്നുണ്ടു ഞാൻ 57
നടക്കാൻ കുഞ്ഞു തൃക്കാലിളക്കുമ്പോൾ
പിടിച്ചുണ്ണിയെ നടത്തിക്കൊള്ളുവാൻ 58
പ്രേമത്തിന്നുടെ കൂരിടം ദൈവമേ!
എന്മനോരസമുജ്ജ്വലിക്കുന്നത് 59
കന്യകാരത്നമിങ്ങനെചിന്തിച്ചു
പിന്നെത്തന്നിൽ വിചാരിച്ചപേക്ഷിച്ചു 60
ഇകൃമിയായ ഞാനിതു ചിന്തിച്ചാൽ
ഇക്രിയകൾക്കു യോഗ്യമെനിക്കുണ്ടോ? 61
നീയനന്തഗുണ സകലാംബുധി
നീയഖിലപ്രഭു സർവ്വ മുഷ്കരൻ 62
ഒൻപതു വൃന്ദം മാലാഖമാർ നിന്റെ
മുൻപിലാദരിച്ചെപ്പോഴും നില്ക്കുന്നു 63
ദേവാ നിന്നുടെ ശുശ്രൂഷയാസ്ഥയായ്
സേവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു 64
മൺപാത്രം കഴിഞ്ഞുള്ളവൾ ഞാനല്ലോ
ഇപ്രകാരം ഞാനെന്തു മോഹിക്കുന്നു. 65
കാരുണ്യത്തിന്റെ വിസ്മയത്താലെ നീ
പരിപൂർണ്ണമെനിക്കു വരുത്തുക 66
സൂര്യവേഷത്തെ നോക്കുമതുപോലെ
ദൂരെയെങ്കിലും കണ്ടാവൂ നിൻപ്രഭ 67
ഈവണ്ണം നിത്യമ്മാനസേ ചിന്തിച്ചു
ദൈവാനുഗ്രഹം പാർത്തിടും കന്യക 68
അന്യഭാവമുണ്ടാകരുതെന്നുമേ
മാനാശത്തിലുറച്ചിതു നിശ്ചയം 69
മാംസമോഹങ്ങളേയറച്ചവൾ
കന്യാത്വം നേർന്നു സർവ്വേശ സാക്ഷിണി 70
പന്തീരണ്ടു വയസ്സു തികഞ്ഞപ്പോൾ
ഭർത്താവാരിവൾക്കെന്ന വിചാരമായ് 71
വിവാഹം ചെയ്ത കന്യയ്ക്കു പുത്രനായ്
ദേവൻ ജനിപ്പാൻ കല്പിച്ച കാരണം 72
സ്ത്രീവർഗ്ഗമെല്ലാം വേൾക്കണമെന്നത്
പൂർവ്വകല്പനയായതറിഞ്ഞാലും 73
ഈവണ്ണം നരജന്മത്തിലാരുമേ
ഭൂമിയിലുണ്ടായില്ലെന്നു നിശ്ചയം 74
രൂപസൗന്ദര്യം മഹാവിരക്തിയും
ഉപാക്ഷാപേക്ഷ സുക്രമ നീതിയും 75
ദേവസേവയും ശാസ്ത്രവിജ്ഞാനവും
ഇവയിങ്ങനെ കണ്ടവരാരുള്ളൂ 76
ഇക്കന്യയുടെ മുഖത്ത് നോക്കുമ്പോൾ
ശങ്കരാചാരങ്ങൾ പറഞ്ഞുകൂടുമോ? 77
ദേവിയില്ലെന്നു ശാസ്ത്രത്തിൽ കണ്ടു നാം
ഇവൾ ദേവിയെന്നോർത്തു പോമല്ലെങ്കിൽ 78
ഇവൾക്കു തുണയാകുവാൻ യോഗ്യനെ
ദ്യോവിൽ നിന്നങ്ങു വരുത്തിക്കൂടുമോ? 79
പട്ടക്കാരിതിങ്ങനെയെണ്ണുമ്പോൾ
കൂടുന്നില്ല വിചാരത്തിൽ ചഞ്ചലം 80
ദേവഭാവമന്വേഷിക്കയെന്നത്
നിർവൈഷ്യമ്യമുറച്ചു വെച്ചു തദാ 81
ദേവധ്യാനസ്ഥലമതിലേവരും
ദേവസേവധ്യാനം ചെയ്തപേക്ഷിച്ചു. 82
ദേവൻ താനറിയിച്ചതു വാർത്തകൾ
സേവകരറിഞ്ഞവ്വണ്ണം കല്പിച്ചു. 83
വിവാഹം ചെയ്യാതുള്ള പുരുഷന്മാർ
വിവാഹത്തിനു പള്ളിയിൽ കൂടുവാൻ 84
കൈവടിയാൽ വരുവാനറിയിച്ചു.
കൈവടിയുമെടുത്തു കൊണ്ടാരവർ 85
കല്പിച്ചപോലെ വേഗം പുറപ്പെട്ടു
ശില്പമായൊക്കെ ഭൂഷണവേഷത്തിൽ 86
വന്നു പള്ളിയകം പുക്കനന്തരം
പിന്നാലെ വന്നു ധന്യനവുസേപ്പും 87
ചിൽപുരുഷൻ കൈവടിയില്ലാഞ്ഞു
കോപിച്ചു പട്ടക്കാരനയാളോടു 88
ദേവഭക്തൻ മനോഭീതി പൂണ്ടപ്പോൾ
കൈവടിയൊന്നു നൽകിയൊരു സഖി 89
മർത്ത്യരാജനാ പുണ്യവാന്റെ കൈയ്യിൽ
ചേർത്തദണ്ഡു വരണ്ടതറിഞ്ഞാലും 90
പുണ്യശാലയിൽ കൈവടി വച്ചുടൻ
വീണു കുമ്പിട്ടപേക്ഷിച്ചു സാദ്ധ്യമായ് 91
കന്യകയെനിക്കാകണം ഭാര്യയായ്
എന്നപേക്ഷിച്ചു ബാലരെല്ലാവരും 92
കന്യകാത്വക്ഷയം വരാതിരിപ്പാനായി
ധന്യനാം യൌസേപ്പുമപേക്ഷിച്ചു 93
ഒട്ടുനേരം കഴിഞ്ഞോരനന്തരം
എടുത്തു വടിനോക്കിയ നേരത്ത് 94
ആശ്ചര്യമൊരു ശുഷ്കമായ വടി
പച്ചവെച്ചു കിളിർത്തു ചിത്രമഹോ, 95
ശാഖാപത്രവും പുഷ്പഫലങ്ങളും
ശാഖാതന്മേലിറങ്ങീതു റൂഹായും 96
ദണ്ഡെല്ലാവരും നോക്കിയ നേരത്ത്
പുണ്യനാം യാവുസേപ്പെന്നറിഞ്ഞുടൻ 97
ദാവീദിന്നുടെ രാജ ജന്മമുള്ള
സുവിനീതൻ യൌസേപ്പു കന്യകയെ 98
അക്കാലം യൂദരുടെ മര്യാദയ്ക്കു
തക്കപോലെ വിവാഹവും ചെയ്തുടൻ 99
ഭാര്യസുവൃതം നേർന്നതുകേട്ടപ്പോൾ
വീര്യവാൻ യൌസേപ്പു തെളിഞ്ഞുടൻ 100
ധർമ്മത്തിനു സഹായമുണ്ടോയെന്നു
ബ്രഹ്മചാരി പ്രധാനി സ്തുതിചെയ്തു 101
ഭാര്യയ്ക്കുള്ള മുഖപ്രഭ നോക്കുമ്പോൾ
സൂര്യൻപോലെ തെളിഞ്ഞു വിളങ്ങുന്നു 102
പുണ്യഭാവമുദിച്ചു ശോഭിക്കുന്നു
ഗുണത്തിനു ചെലുത്തീടും മാനസം 103
അയതുകൊണ്ടു യൌസേപ്പു ഭാഗ്യവാൻ
ഭാര്യയും കൊണ്ടുപോയി നസറസിൽ 104
മാതാവും തന്റെ ഭർത്താവുംകൂടി എത്രയും ഉന്നത പുണ്യവ്യാപാരത്തോടുകൂടെ നസ്രസ്സിൽ പാർത്തുവരുമ്പോൾ ഗൗറിയേൽ മാലാഖാ മാതാവിനോടു മംഗലവാർത്ത ചൊന്നതും ഉദരത്തിൽ പുത്രൻ തമ്പുരാൻ അവതരിച്ചതും ഇരുവരും കൂടെ ശ്ലീലായിൽ പോയതും മാതാവിന്റെ സ്വസ്തി കേട്ടപ്പോൾ എലീശ്വായിൽ റൂഹാദക്കുദശാ നിറഞ്ഞു മാതാവിനെ സ്തുതിച്ചതും മാതാവ് കർത്താവിനെ പുകഴ്ത്തി പത്തുവാക്യം ചൊല്ലിയതും പിന്നെയും തിരികെ ഇരുവരും നസ്രസ്സിൽ വന്നു പാർക്കുമ്പോൾ ഭാര്യയുടെ ഗർഭത്തിന്റെ രഹസ്യമറിയാതെ യൌസേപ്പുപുണ്യവാനുണ്ടായ ദുഃഖം മാലാഖ കാണപ്പെട്ടു തീർത്തതും ദൈവമാതാവ് തന്റെ പുത്രന്റെ ദർശനം ഏറ്റവും ആഗ്രഹിച്ചു വന്നതും.
അമ്മ കന്യക നസ്രസിൽ പോയപ്പോൾ
നന്മയ്ക്കും ഗുണവൃത്തി തപസ്സിന്നും 1
തുമ്പമേതും വരുത്താതെ നിഷ്ഠമായ്
മുമ്പിൽ പള്ളിയിൽ പാർത്തിരിക്കുംവണ്ണം 2
സ്വാമിതന്നുടെടുയിഷ്ടമതുപോലെ
ശ്രമിച്ചു പുണ്യഭർത്താവും താനുമായ് 3
ഏകമനസ്സാൽ പുണ്യകാര്യത്തിനു
സങ്കല്പിച്ചു പുറപ്പെട്ടു സന്തതം 4
ഒട്ടൊഴിയാതെ ധർമ്മഗുണത്തിനും
കൂടെ ക്ലേശിച്ചു വിഘ്നം വന്നിടാതെ 5
അവർകളുടെ മംഗലവൃത്തിയെ
നാവിനാൽ പറഞ്ഞൊപ്പിച്ചു കൂടുമോ? 6
യൌസേപ്പു ശുഭപൂർണ്ണ നദിയെങ്കിൽ
ആ സ്ത്രീരത്നമബ്ധിയോടുപമിക്കാം 7
അയാൾ മുഖ്യതകൊണ്ടദ്രിയെങ്കിലോ
ആയുമ്മാ മലമുകളെന്നു നൂനം 8
മാണിക്യം കൊണ്ടയാൾ പൊന്നെന്നാകിലോ
മണിനായകക്കല്ലായുമ്മാ തന്നെ 9
ഭൂതലത്തിലും സംഭുവനത്തിലും
ആ സ്ത്രീരത്നത്തോടൊപ്പമില്ലാരുമേ 10
സൃഷ്ടിചെയ്ത കർത്താവിന്റെ മുഖ്യത
സൃഷ്ടിമുഖ്യമിതേറെ സ്തുതിക്കുന്ന 11
സ്വർന്നിധികളാൽ വാപ്തമലംകൃതം
തമ്പുരാന്റെയിരുപ്പിന്നു പാത്രമായ് 12
എന്നുതോന്നിയ സമയം തമ്പുരാൻ
തന്നുടെ മനിഷ്പത്തെയയച്ചിത് 13
കന്യകയുടെ സമ്മതം കേട്ടിട്ടു
കന്യകാസൂനുവാകുവാൻ തമ്പുരാൻ 14
ദുത്യത്തിന്നുടെ യോഗ്യമാകും യഥാ
ദൂതരിൽ ബഹുമാന്യനെ കല്പിച്ചു 15
രാത്രി പാതിചെന്നെത്തിയ നേരത്ത്
ഉത്തമധ്യാനയുക്തയുമ്മായുമായ് 16
രഹസ്യനമസ്കാരം ചെയ്യുന്നപ്പോൾ
മഹാഭാക്തനാം ഗൗറിയേൽ മാലാഖാ 17
സ്വനാഥയിതെന്നെത്രയും ഭക്തിയാൽ
ചെന്നു വന്ദിച്ചു കുമ്പിട്ടുണർത്തിനാൽ 18
"സ്വത്വം നിന്നിൽ സർവ്വേശതിരുവുള്ളം
ദത്തമാം ഗുണംകൊണ്ടു നിറഞ്ഞോളേ 19
നിന്നോടുകൂടി നാഥനാം തമ്പുരാൻ
നീ വധുക്കളിലാശീർവ്വാദപ്പെട്ടു." 20
ഇത്യാദി വാക്കു കേട്ടുടൻ കന്യക അത്യന്തം പരിഭ്രമിച്ചു ശങ്കിച്ചു. 21
സ്തുതിരൂപമാം വാക്കിതെന്തിങ്ങനെ? ചിന്തിച്ചു മഹാവികാരം പൂണ്ടുടൻ 22
മാനസത്തിലെ ശങ്ക കാണും വിധൌ വന്നദൂതനുണർത്തിച്ചതുനേരം 23
"ചിന്ത നീക്കിൻ മറിയം പേടിക്കേണ്ട തമ്പുരാന്റെ പ്രസാദം നിനക്കുണ്ട് 24
നിനക്കുദരേ ഗർഭമുണ്ടായ് വരും സൂനുവെ പ്രസവിക്കുമനന്തരം" 25
"അവനെ 'യീശോ' പേർ നീ വിളിക്കേണം ഭുവനങ്ങളിൽ വലിയവനാകും 26
ഏകതപ്പെട്ടവനു പുത്രനിവൻ സകലേശനനന്ത ദയാപരൻ 27
ജനകനാകും ദാവീദുരാജന്റെ തനായനിയാൾ വാഴും സിംഹാസനേ" 28
അന്നേരമരുളിചെയ്ത കന്യക "എങ്ങനെ ഭവിച്ചീടുമിതൊക്കെവേ! 29
പുരുഷസംഗമറിയുന്നില്ല ഞാൻ നരസംമോഹവ്യത്യാശയില്ലമേ 30
നിർമ്മലനായ സർവ്വേശാ സാക്ഷിണി നിർമ്മല കന്യാവ്രതവും നേർന്നു ഞാൻ 31
ഉത്തമമുണർത്തിച്ചിതു മാലാഖ സത്വമായ വചനങ്ങൾ പിന്നെയും 32
റൂഹാദക്കുദാശായിറങ്ങും നിന്നിൽ സിംഹാസനമയാൾക്കു നീയാകുമേ, 33
അഭൂതപൂർവ്വ വിസ്മയവൃത്തിയാൽ നിൻ വയറ്റിൽ ജനിച്ചിടും സുപ്രജ 34
കന്യാത്വത്തിനും ക്ഷയമുണ്ടാകാതെ കന്യകേ!ദൈവമാതാവാകും നീയേ 35
ആലാഹാ പുത്രൻ നിന്മകനായ് വരും ആലസ്യം നരർക്കയാളൊഴിച്ചിടും 36
എന്നു തന്നെയുമല്ല വിശേഷിച്ച് നിന്നുടെയിളയമ്മയാമേലീശ്വാ 37
[ 28 ]വൃദ്ധത പുക്കിരിപ്പതറിവല്ലോ?
വാർദ്ധക്യത്തിങ്കൽ ഗർഭം ധരിച്ചിട്ടു 38
മാസമാറായി മച്ചിപേരെങ്കിലും
അസാദ്ധ്യകാര്യം സർവ്വേശനില്ലല്ലോ 39
മാലാഖായതുണർത്തിച്ചതുനേരം
കാലം വൈകാതെ കന്യകയരുൾ ചെയ്തു 40
"ദേവനു ദാസിയാകുന്നു ഞാനിതാ!
ദേവനിഷ്ടം പോലെയേനിക്കാകട്ടെ" 41
അൻപോടിങ്ങനെ കന്യക ചൊന്നപ്പോൾ
തമ്പുരാൻ റൂഹാ കന്യാമണിയുടെ 42
ഉദരത്തിലതിശുദ്ധ രക്തത്താൽ
സുദേഹം നിർമ്മിച്ചുണ്ടാക്കി സത്വരം 43
സർവ്വബോധം നിറഞ്ഞൊരാത്മാവിനെ
സർവ്വേശൻ നിർമ്മിച്ചാദേഹേ പൂകിച്ചു 44
പുത്രൻ തമ്പുരാൻ കന്യാമണിയുടെ
പുത്രനായിയെടുത്തു മനുസുഖം 45
ആത്മാവു ദേഹമായുസാൽ വർദ്ധിച്ചു
ആത്മനാഥനുമിങ്ങനെ കർത്ത്യനായ് 46
പുത്രൻ തമ്പുരാൻ രണ്ടുമെടുത്തിങ്ങു
പുത്രരായ നരാദിയെ രക്ഷിപ്പാന് 47
ദേവമർത്ത്യസ്വഭാവമെടുത്തിതു
ദേവമാനുഷനായിയാളിങ്ങനെ 48
സാദരം തന്നിളയമ്മേക്കാൺമാനായ്
സാദേവമാതൃകന്യക യാത്രയായ് 49
ശ്ലീലാപ്പർവ്വതം കടന്നെഴുന്നെള്ളി
ശ്ലീലാചന്തയിൽ സ്കാറ്യാഗൃഹംപുക്ക് 50
അമ്മകന്നി, ഇളയമ്മെയക്കണ്ടുടൻ
"ശ്ലാമ്മ" ചൊല്ലിയണഞ്ഞു തഴുകിനാൾ 51
സ്വസ്തിചൊന്നതുകേട്ടൊരേലീശുവ
സന്തോഷാൽ പരിപൂർണ്ണത പ്രാപിച്ചു 52
റൂഹാദക്കുദിശായുമതുനേരം
രഹസ്യവിധമെല്ലാമറിയിച്ചു 53
സത്യമേലീശ്വ ഗർഭത്തിലെ പ്രജ
അത്യന്തം തെളിഞ്ഞാടിച്ചാടിക്കൊണ്ട് 54
പുത്തൻപാന
കന്നിതന്നുദരത്തിലെ നാഥനെ
വന്ദിച്ചേലീശ്വതൻ പ്രജ കുമ്പിട്ടു 55
ഈശോനാഥനാം കന്യുദരഫലം
ആശീർവ്വാദം കൊടുത്തു യോഹന്നാനെ 56
ശുദ്ധമാക്കിയുദരത്തിൽ വച്ചു താൻ
സ്നിഗ്ധഭൃത്യനെ സർവ്വദയാപരൻ 57
അന്നേരം കന്നിതന്നെയേലീശുവാ
വന്ദിച്ചാനന്ദത്തോടവൾ ചൊല്ലിയാൾ 58
"നീവധുക്കളിലാശീർവാദപ്പെട്ടു
നിൻവയറ്റിലെ പ്രജയ്ക്കാശീർവ്വാദം 59
എന്റെ നാഥനു മാതാവായുള്ളവൾ
എന്നെക്കാൺമതിന്നായെഴുന്നെള്ളുവാൻ 60
എനിക്കുയോഗ്യമുണ്ടായതെങ്ങിനെ?
നിനക്കുള്ള പ്രിയമെന്നതേ വേണ്ടൂ 61
നിന്നോടു ദേവൻ കല്പിച്ചവയെല്ലാം
നിന്നിലിന്നു തികഞ്ഞിടും നിർണ്ണയം 62
നിശ്വസിച്ച നിനക്കു ഭാഗ്യമഹോ
വിശ്വാസം നാരാജാതിക്കു പോക്കു നീ 63
നിൻ നാദമെന്റെ കർണ്ണത്തില്ക്കൊണ്ടുടൻ
എന്നുള്ളിൽ പ്രജ ചാടി സന്തോഷിച്ചു" 64
അന്നേരം ദൈവമാതാവരുൾചെയ്തു:
"എന്നുടെ ജീവൻ ദേവം സ്തുതിക്കുന്നു 65
എന്നുടെയാത്മം സത്യം സർവ്വേശനിൽ
ആനന്ദം ധരിച്ചേറെ സ്തുതിക്കുന്നു. 66
തനിക്കുള്ള ദാസിയുടെ താഴ്ചയെ
അനുഗ്രഹമായ് തൃക്കൺപാർത്തമൂലം 67
എന്നതുകൊണ്ടു ഭാഗ്യമെനിക്കെന്നു
ജന്മം തോറും പറയുമെല്ലാവരും 68
മുഷ്കരനെന്നെ സല്കരിച്ചേറ്റവും
ശ്രേഷ്ഠത്വമങ്ങെ നാമമതുകൊണ്ടു 69
നിർമ്മലൻ തന്നെ പേടിയുള്ളോർകളെ
ജന്മന്തോറുമങ്ങേക്കുണ്ടനുഗ്രഹം 70
തൻ തൃക്കൈബലമങ്ങിങ്ങെടുത്തുടൻ
ചിതറിച്ചഹങ്കാരമുള്ളോർകളെ 71
ദുഷ്കരന്മാരെത്താഴ്ത്തി, താണോർകളെ
സല്കരിച്ചങ്ങുയർത്തി സർവ്വേശ്വരൻ
ക്ഷുത്തുൾള്ളോകൾക്കു സംപൂർണ്ണം നൽകി താൻ
വിത്തമുള്ളോരെ ശൂന്യരായും വിട്ടു
മുൻപാരറിവാളരോടരുൾചെയ്ത പോൽ
തമ്പുരാൻ വിശ്വാസഭക്തനാം
താതനാകുമൗറാഹാത്തിനും തന്റെ
സന്തതി ശുഭന്മാർക്കും മനോഗുണം
ദാഹിച്ചു തൻ ദയാവിനെയോർത്തോരു
ദാസനാമിസാറായേലെപ്പാലിപ്പാൻ
അന്തമില്ലാത്ത തന്റെ ദയാവിനാൽ
സന്തതിയായി വന്നു ജനിച്ചു താൻ
ഇസ്തുതി ചൊല്ലിയേറ്റം തെളിഞ്ഞമ്മ
സത്വരമിളയമ്മയോടൊന്നിച്ചു
പലനാൾ കുടിപാർത്താളവിടത്തിൽ
ഫലമേറ്റമതിനാലുണ്ടായതു
സൂര്യനാലിരുൾ നീങ്ങി തെളിഞ്ഞുപോം
തീയടുക്കയാൽ ശീതമകന്നുപോം
എന്നതുപോലെ ജന്മദോഷത്തിരുൾ
നീങ്ങിയുമ്മായൂദരവസ്ഥ സൂര്യനാൽ
യോഹന്നാനിൽ നിറച്ചിതു റൂഹായും
സ്നേഹമാതാസുതനുടെ ശക്തിയാൽ
ആ വീട്ടിലുള്ള ശീതളം നീക്കിയിട്ടു
ദേവപ്രിയ പ്രകാശമുദിപ്പിച്ചു
സ്വർന്നിധിയുമവിടത്തിരിക്കുമ്പോൾ
എന്നാലാവീട്ടിൽ ദാരിദ്ര്യമുണ്ടാമോ
മൂന്നുമാസമാവിടെയിരുന്നിട്ടു
കന്യാസ്വാലയം പ്രതിയെഴുന്നള്ളി
അർക്കൻ മേഘത്തിൽ പുരിക്കും വിധൌ
പ്രകാശമതിനിന്നുണ്ടാക്കുമെന്ന പോൽ,
സൂര്യൻ പോലെ മനോഹരശോഭയും
ഭാരംകൂടാതൊരുദരവൃത്തിയും
ഉമ്മാ തന്നിലിക്ഷണമുണ്ടായ
ക്രമത്താലെ പ്രജ വളർന്നിങ്ങനെ
ഭാര്യ തന്നുടെ ലക്ഷണം കണ്ടിട്ടു
ഭർത്താവിനുള്ളിലുണ്ടായ ചഞ്ചലം
വൃത്തിദോഷം വിചാരിപ്പതിനൊന്നും
ഹേതു കണ്ടില്ല പുണ്യമേ കണ്ടുള്ളൂ
എന്താവകാശമിങ്ങനെ കണ്ടത്
ചിന്തയാലതിനന്തവും കണ്ടില്ല
നിർമ്മല വൃതം ഞാനുമെൻ ഭാര്യയും
ധർമ്മദോഷമോ എന്തിതു ദൈവമേ
ഗർഭമെന്നതു നിശ്ചയമെങ്കിലോ
കീർത്തിഹാനിയെ വരുത്തിക്കൊള്ളാതെ
ഭാര്യതന്നെ ഉപേക്ഷിക്കണമെന്നും
ധൈര്യമുള്ളിലുറച്ചിതു താപസൻ
പുണ്യവാന്റെ മനസ്സിലെ വേദന
തണുപ്പിപ്പാൻ ദയാപരൻ കല്പിച്ചു
മാലാഘായുമാണേരമയാളോടു
കാലം വൈകാതെ ചൊല്ലി സുവാർത്തകൾ
"സംശയമില്ല പത്നിയെ ശങ്കിപ്പാൻ
മംഗല ഭാര്യെപ്പാലിക്കു സാദരം
ഗർഭം സർവ്വേശറൂഹായാലെന്നറി
നീ ഭയം നീക്കിസ്സന്തോഷിച്ചീടുക
പുത്രനെപ്പെറും നിർമ്മല കന്യക
സുതനെ 'ഈശോ' പേർ നീ വിളിക്കണം
ദോഷത്താലുള്ള കേടുകൾ തീർത്തിടും
രക്ഷിക്കുമിയാൾ തനിക്കുള്ളോർകളെ
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധിയൊഴിഞ്ഞാനന്ദിച്ചന്നയാൾ
വന്നു ഭാര്യയെ കുമ്പിട്ടു പുണ്യവാൻ
തനിക്കുണ്ടായ ശങ്കയും കേൾപ്പിച്ചു
ദേവമാതാവോടുള്ളഴിവോടു താൻ
സേവിച്ചെന്റെ പിഴ നീ പൊറുക്കണം
ഉള്ളിലാധിയൊഴിഞ്ഞാറെ തന്നുടെ
ഉള്ളിലുള്ള സന്തോഷവും കേൾപ്പിച്ചു
പുണ്യവാളൻ പറഞ്ഞതു കേട്ടപ്പോൾ
പുണ്യവാരിധി കന്യകയരുൾച്ചെയ്തു
"ഭർത്താവിനുള്ള ഭീതിയറിഞ്ഞു ഞാൻ
ചിന്തയും കണ്ടു ഭാവവികാരത്താൽ 106
ദേവനാലുള്ള ഗർഭമീതെങ്കിലോ
ദേവൻ താനറിയിച്ചീടും നിർണ്ണയം 107
എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൌ
തീർന്നു സംശയം അങ്ങേ കരുണയാൽ" 108
എന്നുമ്മ ബഹുകാരുണ്യഭാഷയിൽ
മാന്യനാം പതിയോടരുളിച്ചെയ്തു 109
അന്നുതൊട്ടിയാളെത്രയും ഭക്തിയാൽ
കന്യകാരത്നത്തെ പരിപാലിച്ചു 110
സൂതിമാസമടുക്കുന്തോറുമുമ്മാ
ചിത്താപേക്ഷകളേറെ വർദ്ധിപ്പിച്ചു 111
ഒളിച്ചിടേണ്ട മൽപ്രിയ ദൈവമേ!
വെളിച്ചത്തുടൻ വന്നരുളീടുക! 112
എണ്ണുമ്മാസം ദിനംപ്രതി നാഴിക
കണ്ണിൽക്കാണ്മാനുഴറുന്നു മാനസം 113
കാൽക്ഷണം മഹായുഗമെന്നു തോന്നും
കാൽക്ഷണമിളവില്ലാതപേക്ഷയും 114
സുസാദ്ധ്യത്തോടുമ്മാ പാർത്തിരിക്കുമ്പോൾ
പ്രസവത്തിനു കാലമടുത്തിത് 115
[ 33 ] താൾ:Puthenpaana.djvu/33 [ 34 ] താൾ:Puthenpaana.djvu/34 [ 35 ] താൾ:Puthenpaana.djvu/35 [ 36 ] താൾ:Puthenpaana.djvu/36 [ 37 ] താൾ:Puthenpaana.djvu/37 [ 38 ] താൾ:Puthenpaana.djvu/38 [ 39 ] താൾ:Puthenpaana.djvu/39 [ 40 ] താൾ:Puthenpaana.djvu/40 [ 41 ] താൾ:Puthenpaana.djvu/41 [ 42 ] താൾ:Puthenpaana.djvu/42 [ 43 ] താൾ:Puthenpaana.djvu/43 [ 44 ] താൾ:Puthenpaana.djvu/44 [ 45 ] താൾ:Puthenpaana.djvu/45 [ 46 ] താൾ:Puthenpaana.djvu/46 [ 47 ] താൾ:Puthenpaana.djvu/47 [ 48 ] താൾ:Puthenpaana.djvu/48 [ 49 ] താൾ:Puthenpaana.djvu/49 [ 50 ] 48 ഏഴാംപാദം ദൈവികത്വമില്ലാത്ത മറ്റൊന്നിനെ ദൈവഭക്തിയാൽ സേവിച്ചിടുകിലോ 19 ചോദിപ്പിൻ ഞാനവരോടു നിശ്ചയം ആ ദോഷത്തിന് നരകമുത്തരം 20 എനിയ്ക്കുള്ള സ്തുതി മറ്റൊരുത്തനും ദാനം ചെയ്കിലെനിക്കതു വൈരമാം 21 രണ്ടിശന്മാർക്കു വേല സാദ്ധ്യമല്ല പ്രണയത്തിന്നതന്തരമായ് വരും 22 ഞാൻ വിളിച്ചാൽ മടിയുള്ള ദുർജനം എൻറെ വേലയ്ക്ക് യോഗ്യരവരല്ല 23 എന്നെ സ്നേഹിക്കും പോൽ മറ്റൊരുത്തനെ നിന്നെയെങ്കിലും സ്നേഹിക്കിൽ ദോഷമാം 24 എല്ലാമെന്ന പ്രതിയുപേക്ഷിക്കിലോ നല്ല ശിഷ്യനവനിൽത്തെളിയും ഞാൻ 25 ഏകനാഥനുള്ളുവെന്ന ബുദ്ധിയാൽ തൻ കല്പനകൾ കേക്കണം കേവലം 26 ആ നാഥനുടെ ശിക്ഷ പേടിക്കണം അന്യരാൽ ദണഡമസാരമോർക്കണം 27 മാനുഷർ തമ്മിൽ കൂടെപ്പിറന്നോരെ എന്നപോൽ പ്രിയം ചിത്തേ ധരിക്കണം 28 നിനക്കു വേണമെന്നിച്ചിക്കുന്നതു മാനുഷർ ശേഷത്തോടു നീ ചെയ്യേണം 29 ന്യായമല്ലാത്ത ക്രിയ നിനയ്ക്കേണ്ട, രാജകല്പന സമ്മതിച്ചിടെണം. 30 പിതാക്കന്മാരെ സ്നേഹമുണ്ടാകേണം ചേതസ്താപമവർക്കു വരുത്തോല്ലേ 31 കൊല്ലരുതതുകൊണ്ടുതന്നെ പോരാ ചൊൽക്കൊണ്ടുമൊരുപദ്രവം ദോഷമാം 32 ചിത്തത്തിങ്കലും വൈരമൊഴിക്കേണം ശത്രുഭാവമതൊക്കെയും നീക്കേണം 33 ഇഷ്ടന്മാരെപ്രിയമുണ്ടായാൽ പോരാ ദേഷമുള്ളോരെ സ്നേഹമുണ്ടാകണം 34 പൊറുക്ക പരാകൃതം നിന്നുടെ കർമ്മപാപം പൊറുത്തീടുമവ്വണ്ണം 35 [ 51 ] താൾ:Puthenpaana.djvu/51 [ 52 ] താൾ:Puthenpaana.djvu/52 [ 53 ] താൾ:Puthenpaana.djvu/53 [ 54 ] താൾ:Puthenpaana.djvu/54 [ 55 ] താൾ:Puthenpaana.djvu/55 [ 56 ] താൾ:Puthenpaana.djvu/56 [ 57 ] താൾ:Puthenpaana.djvu/57 [ 58 ] താൾ:Puthenpaana.djvu/58 [ 59 ] താൾ:Puthenpaana.djvu/59 [ 60 ] താൾ:Puthenpaana.djvu/60 [ 61 ] താൾ:Puthenpaana.djvu/61 [ 62 ] താൾ:Puthenpaana.djvu/62 [ 63 ] താൾ:Puthenpaana.djvu/63 [ 64 ] താൾ:Puthenpaana.djvu/64 [ 65 ] പുത്തൻപാന
ത്രാതാവ് തൻ പിതാവോടപെക്ഷിച്ചു:- "പിതാവേ എന്റെയപേക്ഷ കേട്ടു നീ അതുകാരണം നിന്നെ സ്തുതിക്കുന്നു ഇതിഹയിപ്പോൾ ഞാനപേക്ഷിക്കുന്നു ഞാനപെക്ഷിക്കും കാര്യങ്ങളൊക്കെയും അനുകൂലമറിഞ്ഞിരുന്നു ഞാൻ"
ഈ മഹാജനം കണ്ടു വിശ്വസിപ്പാൻ [ 66 ] താൾ:Puthenpaana.djvu/66 [ 67 ] താൾ:Puthenpaana.djvu/67 [ 68 ] താൾ:Puthenpaana.djvu/68 [ 69 ] താൾ:Puthenpaana.djvu/69 [ 70 ] താൾ:Puthenpaana.djvu/70 [ 71 ] താൾ:Puthenpaana.djvu/71 [ 72 ] താൾ:Puthenpaana.djvu/72 [ 73 ] താൾ:Puthenpaana.djvu/73 [ 74 ] താൾ:Puthenpaana.djvu/74 [ 75 ] താൾ:Puthenpaana.djvu/75 [ 76 ] താൾ:Puthenpaana.djvu/76 [ 77 ] താൾ:Puthenpaana.djvu/77 [ 78 ] താൾ:Puthenpaana.djvu/78 [ 79 ] താൾ:Puthenpaana.djvu/79 [ 80 ] താൾ:Puthenpaana.djvu/80 [ 81 ] താൾ:Puthenpaana.djvu/81 [ 82 ] താൾ:Puthenpaana.djvu/82 [ 83 ] താൾ:Puthenpaana.djvu/83 [ 84 ] താൾ:Puthenpaana.djvu/84 [ 85 ] താൾ:Puthenpaana.djvu/85 [ 86 ] താൾ:Puthenpaana.djvu/86 [ 87 ] താൾ:Puthenpaana.djvu/87 [ 88 ] താൾ:Puthenpaana.djvu/88 [ 89 ]മുമ്പിലുള്ളതിൽ വൈഷമ്യമായ് വരും
നിന്മനസ്സിപ്പോൾ ഞങ്ങൾക്കുണ്ടാകേണം 148
അപ്പോൾ പീലാത്തോസ്സീശോടെ കല്ക്കുഴി
കാപ്പതിനാളെ ആക്കുവാൻ കല്പിച്ചു 149
കളടപ്പിന്മേലൊപ്പു കുത്തിച്ചവർ
നല്ല കാവലും ചുറ്റിലുറപ്പിച്ചു 150
കല്പിച്ച പോലെ സാധിച്ചു കേവലം
മേല്പട്ടക്കാരതിനാൽ തെളിഞ്ഞുപോയ് 151
അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ,
എന്മനോവാക്കിൻവശമ്പോൽ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷർക്കുവന്ന സർവ്വദോഷത്തരത്തിനായ്
സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
സർവനന്മക്കടലോന്റെ, സർവ്വപങ്കപ്പാടുകണ്ട
സർവ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി
കുന്തമമ്പ് വെടി ചങ്കിൽക്കൊണ്ടപോലെ മനംവാടി
തൻ തിരുക്കാൽ കരങ്ങളും തളർന്നു പാരം
ചിന്തമെന്തു കണ്ണിൽനിന്നു ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
അന്തമറ്റ സർവ്വനാഥൻ തൻതിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!
പണ്ടുമുന്നോർ കടംകൊണ്ടു, കൂട്ടിയതു വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്ര!
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചു
ഹേതുവിനുത്തരം നീ ചെയ്തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര!
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ ചെയ്തിവയെങ്കിൽ
വന്നിതയ്യേ, മുന്നമേ നീ മരിച്ചോ പുത്ര!
വാർത്തമുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്ര!
മാനുഷർക്ക് നിൻപിതാവു മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!
ചിന്തയുറ്റങ്ങുപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോരവിയർത്തു നീ കുളിച്ചോ പുത്ര!
വിണ്ണിലോട്ടുനോക്കി നിന്റെ കണ്ണിലും നീ ചോരചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!
ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ
ഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്ര!
ഇങ്ങനെ നീ മാനുഷർക്ക് മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!
വേല നീയിങ്ങനെ ചെയ്തു കൂലി സമ്മാനപ്പതിനായ്
കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്ര!
ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്ര!
എത്രനാളായ് നീയവനെ, വളർത്തുപാലിച്ച നീചൻ
ശത്രുകയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്ര!
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നൽകായിരുന്നയ്യോ ചതിച്ചോ പുത്ര!
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവർ നിന്നെയടിച്ചോ പുത്ര!
പിന്നെ ഹന്നാൻ തന്റെ മുൻപിൽ വെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപിയടിച്ചോ പുത്ര!
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പിൽ
നിന്ദചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്ര!
സർവരേയും വിധിക്കുന്ന സർവ്വസൃഷ്ടി സ്ഥിതി നാഥാ
സർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്ര!
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെ പക്കൽ കൊടുത്തോ പുത്രാ!
പിന്നെ ഹെറോദേസുപക്കൽ, നിന്നെയവർ കൊണ്ടുചെന്നു
നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്രാ!
പിന്നെയധികാരി പക്കൽ നിന്നെയവൻ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ!
എങ്കിലും നീയൊരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്കെന്തിതു പുത്രാ!
പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേൽ കെട്ടി നിന്നെയടിച്ചോ പുത്രാ!
ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ!
ഉള്ളിലുള്ള വൈരമോടെ, യൂദർ തന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ!
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ!
തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!
നിൻ തിരുമേനിയിൽ ചോര, കുടിപ്പാനാവൈരികൾക്കു
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്ര!
നിൻ തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ!
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര?
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര!
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!
ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പടിക്കുമ്പോൽ
കുത്തിനിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!
ദുഷ്ടരെന്നാകിലും കണ്ടാൽ മനംപൊട്ടും മാനുഷർക്കു
ഒട്ടുമേയില്ലനുഗ്രഹമിവർക്കു പുത്ര!
ഈയതിക്രമങ്ങൾ ചെയ്യാൻ നീയവരോടെന്തുചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!
ഈ മഹാപാപികൾചെയ്ത ഈ മഹാനിഷ്ഠൂരകൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!
ഭൂമിമാനുഷർക്കുവന്ന ഭീമഹാദോഷം പൊറുപ്പാൻ
ഭൂമിയേക്കാൾ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!
ക്രൂരമായ ശിക്ഷചെയ്തു പരിഹസിച്ചവർ നിന്നെ
ജരൂസലം നഗർനീളെ നടത്തി പുത്ര!
വലഞ്ഞുവീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ
കുലമലമുകളിൽ നീയണിഞ്ഞോ പുത്ര!
ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്ര!
ആണിയിൻമേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്ര!
ആണികോണ്ടു നിന്റെ ദേഹം തുളച്ചതിൻ കഷ്ടമയ്യോ
നാണക്കേടു പറഞ്ഞതിനാളവോ പുത്ര!
വൈരികൾക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമിലയോ പുത്ര!
അരിയ കേസരികളെ നിങ്ങൾപോയ ഞായറിലെൻ
തിരുമകൻ മുന്നിൽവന്നാചരിച്ചു പുത്ര!
അരികത്തു നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടിയാരാധിച്ചുമേ, പുത്ര!
ഓമനയേറുന്ന നിന്റെ തിരുമുഖ ഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ!
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്രാ!
കണ്ണിനാനന്ദകരനാ; മുണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളക്കുംപോൽ മുറിച്ചോ പുത്രാ!
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമെറ്റം ചെയ്തുചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര!
അടിയൊടുമുടിദേഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ!
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ടകുത്തുടൻ വേലസു-
യെന്റെ നെഞ്ചിൽ കൊണ്ടു ചങ്കുപിളർന്നോ പുത്ര!
മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനിയൊഴിച്ചോ പുത്ര!
സൂര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!
ഭൂമിയിൽ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖമെന്തിതു പുത്ര!
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്രാ!
കല്ലിനേക്കാളുറപ്പേറും യൂദർ തന്റെമനസ്സയ്യോ
തെല്ലുകൂടെയലിവില്ലാതെന്തിതു പുത്രാ!
സർവ്വലോകനാഥനായ നിന്മരണം കണ്ടനേരം
സർവദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണ്ടുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്ര!
നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കിൽ
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാൻ
എന്മനസ്സിൽ തണുപ്പില്ല നിർമ്മല പുത്ര!
വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!
നിൻചരണചോരയാദം തൻശിരസ്സിലൊഴുകിച്ചു
വൻചതിയാൽ വന്നദോഷമൊഴിച്ചോ പുത്ര!
മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്ര!
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്നദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!
ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്കു തുറന്നോ പുത്ര!
ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
അദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!
മുമ്പുകൊണ്ട കടമെല്ലാം വീട്ടിമേലിൽ വീട്ടുവാനായ്
അൻപിനോടു ധനം നേടി വച്ചിതോ പുത്ര?
പള്ളിതന്റെയുള്ളകത്തു വെച്ചനിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!
പള്ളിയകത്തുള്ളവർക്ക് വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനെയും വിധിച്ചോ പുത്ര!
ഇങ്ങനെ മാനുഷർക്കു നീ മംഗലലാഭം വരുത്തി
തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!
അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചു
എന്മനോതാപം കളഞ്ഞു തെളികതായേ!
നിന്മകന്റെ ചോരയാലെയെൻമനോദോഷം കഴുകി
വെൺമനൽകീടണമെന്നിൽ നിർമ്മല തായേ!
നിന്മകന്റെ മരണത്താലെന്റെയാത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂക്കുക തായേ!
നിന്മകങ്കലണച്ചെന്നെ നിർമ്മലമോക്ഷം നിറച്ച്
അമ്മ നീ മല്പിതാവീശോ ഭവിക്ക തസ്മാൽ
കർത്താവുയിർത്തതും ആദ്യം തന്റെ മാതാവിനു കാണപ്പെട്ടതും ഉയിർപ്പിന്റെ പരമാർത്ഥം മറപ്പാൻ വേണ്ടി യൂദന്മാരും മേല്പട്ടക്കാരും മറ്റും വേല ചെയ്തതും മഗ്ദലൈത്താ കൽക്കുഴി കണ്ട വിവരം കേപ്പായോടും യോഹന്നാനോടും അറിയിച്ചപ്പോൾ നേരെന്നുറയ്ക്കാതെ കേപ്പാ കൽക്കുഴി നോക്കിക്കണ്ടതും മഗ്ദലൈത്തായ്ക്ക് കർത്താവ് കാണപ്പെട്ടതും, ആയതു ശിഷ്യരോടു ചൊല്ലിയതും കുഴിമാടത്തിങ്കൽ വച്ചു സ്ത്രീകൾക്ക് മാലാഖാ കാണപ്പെട്ടതും, അവർ ശ്ലീലായിൽ പോകുംവഴി കർത്താവിനെ കണ്ട് കുമ്പിട്ടതും, ശിഷ്യരോട് അറിയിപ്പാൻ കല്പിച്ചതും അമ്മാവോസെന്ന കോട്ടയ്ക്കൽ പോകുന്ന രണ്ടു ശിഷ്യർക്കു താൻ കാണപ്പെട്ടു അവരോടു ഉയിർപ്പിന്റെ സത്യം സാക്ഷിച്ചുറപ്പിച്ചതും അപ്പം വാഴ്ത്തി അവർക്ക് കൊടുത്ത ശേഷം താൻ മറഞ്ഞതും, കേപ്പായ്ക്ക് താൻ കാണപ്പെട്ട വിവരം അയാളും ശേഷം ശിഷ്യരും തങ്ങളിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മുറിയിൽ അവരുടെ ഇടയിൽ വാതിൽ തുറക്കാതെ താൻ കാണപ്പെട്ടു സ്തുതി ചൊല്ലിയതും, തൃക്കരങ്ങളും കാലുകളും അവരെ കാണിച്ച് അവരുടെയിടയിൽ ഭക്ഷിച്ച് അവരെ വിശ്വാസത്തിൽ ഉറപ്പിച്ചതും, തോമ്മായുടെ സംശയം തീർപ്പാൻവേണ്ടി പിന്നേയും വീട്ടിനുള്ളിൽ ശിഷ്യർക്കു കാണപ്പെട്ട് അയാളെ വിശ്വസിപ്പിച്ചതും കടലിൽ വലയിട്ടിരുന്ന കേപ്പായ്ക്കും യോഹന്നാനും കാണപ്പെട്ട് അവരോടുകൂടെ ഭക്ഷിച്ചതും അതിന്റെ ശേഷം എന്നെ നീ സ്നേഹിക്കുന്നോ എന്നു മൂന്നുപ്രാവശ്യം കേപ്പായോടു കല്പിച്ചുകൊണ്ടു [ 95 ] താൾ:Puthenpaana.djvu/95 [ 96 ] താൾ:Puthenpaana.djvu/96 [ 97 ] താൾ:Puthenpaana.djvu/97 [ 98 ] താൾ:Puthenpaana.djvu/98 [ 99 ] താൾ:Puthenpaana.djvu/99 [ 100 ] പ്രത്യക്ഷനായി വാതിൽ തുറക്കാതെ
അടച്ച വീടിനുള്ളിൽ ശിഷ്യരുടെ
നടുവിൽ ചെന്നുനിന്നു മിശിഹാ താൻ
സ്വതാം ചൊല്ലി ശിഷ്യർക്കു ഗുരുത്തമൻ
"ചിത്തഭീതി നീക്കിടുവിൻ ,ഞാൻതന്നെ
കയ്യും ,കാലും ,ശരീരവും നോക്കുവിൻ"
ആയതിനാലും വിശ്വാസം പൂക്കില്ല
അന്നേരമീശോ ഭക്ഷണം ചോദിച്ചു
അന്നുതേൻകൂടും മീൻനുറുക്കുമീശോ
തിന്നു ശിഷ്യർക്കു വരുത്തി വിശ്വാസം
പിന്നെ ദൈവവാക്കിന്നുടെ സത്യവും
കാട്ടി വിശ്വാസമാക്കിയവർകളെ
കേട്ടുകൊണ്ടവർ സമ്മതിച്ചാദരാൽ
തോമ്മായസ്ഥലത്തില്ലാത്ത കാരണം
തന്മനസ്സിങ്കൽ സംശയം തീർന്നില്ല
ഇതു ശിഷ്യരു ചൊന്നതു കേട്ടാറെ
അതിനുത്തരം ചൊല്ലിയവരോട്
"എൻറെ നാഥനെ ഞാൻതന്നെ കാണേണം
തന്റെ ദയവിലാവിൻ മുറിവതിൽ
എൻറെ കൈവിരൽ തൊട്ടൊഴിഞ്ഞെന്നിയെ
എൻറെ സംശയം തീരുകയില്ലഹോ"
എന്നു തോമ്മാ പ്രതിജ്ഞ പടിഞ്ഞാറെ
പിന്നെയെട്ടുനാൾ ചെന്ന ഞായർ വരെ
വീട്ടിനകത്തു ശിഷ്യജനമെല്ലാവരും
പൂട്ടി വാതില്ക്കകത്തിരിക്കുന്നപ്പോൾ
അതിനുള്ളിലെഴുന്നെള്ളി തമ്പുരാൻ
പ്രത്യക്ഷനായരുൾചെയ്തു സത്വരം
"തോമ്മാ !വാ! നീ മുറിവാതിൽ തൊട്ടുകൊൾ
നിന്മനസ്സിലെ സംശയം തീർക്കടോ "
ചെന്നു കൈവിരൽതൊട്ടു മുറിവതിൽ
തീർന്നു സംശയം വിശ്വസിച്ചാനവൻ
തൻറെ തൃക്കാൽ വന്ദിച്ചുനർത്തിച്ചുടൻ
എൻറെ നാഥനും തമ്പുരാനും നീയേ
എന്നു തോമ്മാ പറഞ്ഞപ്പോൾ നായകൻ [ 101 ] താൾ:Puthenpaana.djvu/101 [ 102 ] താൾ:Puthenpaana.djvu/102 [ 103 ] താൾ:Puthenpaana.djvu/103 [ 104 ] താൾ:Puthenpaana.djvu/104 [ 105 ] താൾ:Puthenpaana.djvu/105 [ 106 ] താൾ:Puthenpaana.djvu/106 [ 107 ] താൾ:Puthenpaana.djvu/107 [ 108 ] താൾ:Puthenpaana.djvu/108 [ 109 ] താൾ:Puthenpaana.djvu/109 [ 110 ] താൾ:Puthenpaana.djvu/110 [ 111 ] താൾ:Puthenpaana.djvu/111 [ 112 ] <poem> പ്രസൂനജാതം മധു വണ്ടുപോലെ നിൻ ദേഹരക്തം രിപു പീതമായോ! പൊന്നെന്നപോലെ തപനം സഹിച്ചു അയോഘനം കൊണ്ടുടനാഹതൻ നീ നിന്റെ സ്വരൂപം മലഹീനമല്ലോ സമസ്തരൂപം പുനരെന്തതൊക്കെ മൃദുത്വരൂപൻ ശിശുമേഷതുല്യൻ അത്യന്ത ശുദ്ധൻ മമ ചിത്തലാല്യൻ നിന്റെ ശരീരം അടിയാലെ ചിന്തി അതിക്രമത്താൽ ശിഥിലീകരിച്ചു പ്രഭാകരൻ സൂര്യനിലേറ്റമീശോ അനന്തലോക ദിനമാവഹിക്കും ഭയങ്കരം തൻഗ്രഹണം സുകഷ്ടം എന്തിങ്ങനെ നിൻ പ്രഭയസ്തമിച്ചു ആകാശമിപ്പോൾ സഹപീഠയെപ്പോൽ കറുത്തവസ്ത്രം സഹിതം ധരിച്ചു ധരാ ജളത്വം സഹിയാത്തവണ്ണം ലചത്വമേറ്ററ്റവുമുൽഭ്രമിച്ചു പൊളിഞ്ഞു കല്ലും മലയും വിറച്ചു അജ്ഞാനസൃഷ്ടിപ്പുകളാധിപൂണ്ട ഈ ഭൂമിയിങ്കൽ ജനവും ശിലാത്വം പ്രാപിച്ചു നൂനം കരുണാഹതത്വാൽ നീ മന്ത്രിപോൽ ചെന്നു കൊടുത്തുബോധം നീ ബന്ധുപോലാതികളഞ്ഞുപോക്കി പിതാവുപോൽ നീ നിയതം വളർത്തി മാതാവുപോൽ നീ
ആകാശദീപപ്രളയം വരാതെ വെളിവു നൽകുന്നതിനെന്തുമൂലം കോപിച്ച മേഘസ്തനിതം വിനീതി പ്രാപിച്ചതിപ്പോളിളകാത്തതെന്ത്? ആയുസ്സുതന്ന സ്വരധീശ്വരന് ആയുസ്സു പാപി ക്ഷിതിയിൽക്കളഞ്ഞു ആഭോഷനും ദുഷ്കൃതമെന്നുറച്ചാൽ തത്സാമ്യമെന്തശ്രിതമേതുകാലം അനന്തദേവ പ്രതിഘാതകത്തി-- അനന്തദോഷം സമദണ്ഡബന്ധം ഈ മൂന്നുകൂട്ടം കൃതനിർവികാരം നിരൂപിയാതെ വ്രജിനം തികച്ചു മനുഷ്യരാക്രിയകളൊക്കെയേവം നിന്നോടുകാട്ടി സ്ഥിരദുഷ്ടഭാവാൽ ദേവൈകപുത്ര ക്ഷമയാസദുഃഖം മാലാഖമാരേ വരുവിൻ സഹായം എന്റെ സുഖം ജീവനു തുല്യരത്നം ഈ ശോ താദാഖ്യം പറയുന്നനേരം ഇരുണ്ടനേത്രം ബലഹീനദേഹം നിന്നോടുകൂടെ ഗമനം തുടങ്ങി എന്റെ സുഖം നീ പരനാൽ മനസ്സിൽ ആനന്ദലാഭം മമ ഭവ്യമില്ല നിൻ ജീവനിപ്പോൾ മരണം ഗമിച്ചു ത്വയം വിനാ ഞാൻ ശവമായ് ചമഞ്ഞു എല്ലാംകൊടുത്താൽ വിലയാവലഭ്യം മേ പുത്ര നീ രത്നമിനിക്കു പോയാൽ വലഞ്ഞ ഞാൻ സന്തതവും മനസ്സും മുട്ടിവിധം തല്പരമെത്ര രുച്യം! നിൻ കല്പന സർവ്വശം സ്വരീശാ മാലാഖമാർ നിൻപ്രിയമെന്തുനോക്കും! എന്തിനിതൊക്കെ സുത! നീ ക്ഷമിച്ചു ഒരക്ഷരം കൊണ്ടിതുമാറുമല്ലോ ദോഷക്ഷതം പോക്കുവതിൻ ചികിത്സ ചെയ്വാൽ സമർത്ഥ ക്ഷിതിയെ പ്രവിഷ്ഠൻ നിന്റെ ശരീരം സകലം മുറിഞ്ഞു
തളർച്ചയും ദുർബലവും മുഴുത്തു
നിന്റെ ക്ഷതംകൊണ്ടു ക്ഷതം ശമിക്കും
നിന്റെ ക്ഷയത്താൽ ക്ഷയവും ക്ഷയിക്കും
കൊള്ളാമതിൽ ലാഭഫലം രസിക്കും
ആ മാനുഷ്യർ വൈരികളെന്നു സഹ്യം
ഭൂലോകദോഷം കഴുകീടുവാനായ്
നിന്റെ ശരീരം രുധിരം കൊടുത്തു
നിന്റെ ശ്രമം. പാപിയുടന്മറന്നു
കുളിക്കുമച്ചേറ്റിലപ്പുറത്തു
മനുഷ്യവർഗ്ഗം പ്രതിചിത്തദാഹം
നിന്റെ വിനാശം ഫലവും സുഭദ്രം
പാപം കളഞ്ഞു പ്രിയ ഭാജനങ്ങൾ
നന്നാകുമെന്നോ മനസ്സിൽ ഗ്രഹിച്ച്
എല്ലാമറിഞ്ഞിട്ടറിയാത്തപോലെ
സ്നേഹം ഭവിപ്പാൻ പരിതാപമേറ്റു
പാപി കടങ്കൊണ്ടതു വീട്ടുവാനും
ചോരൻ യഥാ ദുഷ്കൃതപാത്രമായി
നിന്റെ ക്ഷമകാര്യസമസ്തമാകെ
വരുത്തിയാലും ഫലമൊപ്പമോ ചൊൽ
ഈ മൂന്നു ലോകം നരവർഗ്ഗമൊക്കെ
പങ്കം സമസ്തം മണിരത്നവും നീ
നിൻദർശനം സ്നേഹതമസ്സു നീക്കി
കൈകെട്ടി നിന്റെ ചമയം പറിച്ചു
നിൻ സ്വേദവും ചോരയുമുദ്ധരിച്ചു
സുതാപവും സുശ്രമവും വരുത്തി
നിന്റെ പ്രിയത്തിൽ ചമയം വിശേഷം
കാണും വിധൗ കഷ്ടമതെന്നു നൂനം
പട്ടം തലയ്ക്കുള്ളതുമുള്ളരണ്യം
വർണ്ണമുഖത്തിന്നടികൊണ്ടു നീലം
കൈരണ്ടുമാണിത്തുളയാൽ മുറിഞ്ഞു
സർവ്വാംഗമൊക്കെ ക്ഷതമായ്ച്ചമഞ്ഞു
നിന്റെ പ്രിയത്തിൻ നിലയെത്തുവാനോ
വിലാവു കുന്തം മുനയാൽത്തുറന്നു
നീയോടിപ്പോമെന്നൊരു ശങ്കയാലോ
ഇരുമ്പു നിന്റെ ചരണേ തറച്ചു
നിൻ സ്നേഹസാന്നിദ്ധ്യം രിപു ബാഹുവാലെ
കഴിച്ചതെല്ലാമനികൂലമായി
മഹാതലക്കുത്തതു നിർവ്വികല്പം
വരുത്തി രക്ഷാനിയമം വിചാരം
ഈ കുഞ്ഞിനാൽ ദുഷ്കൃത്യമറ്റുപോകും
ധർമ്മം പരക്കും ശുഭവും ഭവിക്കും
മനോജ്ഞനേത്രം തമസാവിരൂപം
കടാക്ഷമൊന്നും പ്രഭയോടുകൂടെ
നീ നോക്കുമെങ്കിൽ നയനം തെളിഞ്ഞു
കാണും ഗുണം ദുഷ്കൃത്യവും സ്വരൂപം
അറയ്ക്കുമെല്ലാം ദുരിതാന്ധകാരം
കണ്ണീരുകൾക്കൊണ്ടു വരും വിശുദ്ധി
തൽക്കാഴ്ചയാൽ ശിഷ്യനറിഞ്ഞുറച്ചു
സ്വദുഷ്കൃതം കണ്ടു കരഞ്ഞു പോക്കി
സർവ്വം ഭവിപ്പാൻ വശമുള്ള നാവേ
മിണ്ടാത്തെതെന്തുത്തരമെന്നു ചൊൽക
ദോഷം പൊറുക്ക നര സങ്കടങ്ങൾ
എല്ലാമൊഴിപ്പാൻ മതിവാക്പ്രമാണം
നിൻവാക്കു ജീവൻ ഗുണവാഹമായ
സർവ്വൗഷധം സൽഗുണ കാരണം നീ
മിണ്ടാത്തതെന്തേ ക്ഷയകാലമായി
നിന്നാലപായം ഭൂവനാദികൾക്കു
മിണ്ടാത്തനേരം കൃത്യകർമ്മമോർത്തു
മിണ്ടും വിധൗതനുഭയവും ധരിച്ചു
പാപം ക്ഷമിച്ചുച്യുതമർത്ത്യരാർത്തി
ഉൾക്കൊണ്ടു വേഗം വരുവിൻ സമീപേ
പാപിഭയം നീക്കിയടുത്തുകൊൾക
മൃദുത്വമുണ്ടെന്നത് ബോധമോർക്ക
ആട്ടിൻഗുണംപോൽ സുമൃദുസ്വഭാവം
കണ്ടെത്തുമിപ്പോൾ കഠിനം സുദൂരെ
വിശ്വാസസത്യം മനസി ഗ്രഹിക്ക
ചെന്നാലുമിപ്പോൾ കരുണാവകാശം
സിംഹം യഥാ ശങ്കിതനാകുമീയാൾ
ഭയങ്കരം നീയുടെനെ വരാഞ്ഞാൽ
തൂങ്ങും തലചായ്ച്ചനുവാദമോടും
നീ ചെയ്തതെല്ലാം ദയയാൽ പൊറുക്കും
അഴിഞ്ഞു ചിത്തം വരിക പ്രിയത്താൽ
നിൻവൃത്തികൾക്കുത്തരമെന്തു കാൺക
കൺകൊണ്ടുപാർക്കും തഴുകും വരുമ്പോൾ
അങ്ങേ പ്രിയം കണ്ടലിയാത്തതെന്ത്യേ
ഉള്ളം തുറന്നു ചതിയൊട്ടുമില്ല
തൻ ചങ്കിലും ചേർപ്പതിനാശയുണ്ട്
അതിന്നു യോഗ്യക്രിയകൾ നിനക്കു-
മില്ലെന്നോർത്താൽ ചരണം പിടിക്ക
തൃക്കാൽ ഗ്രഹിച്ചാൽ കഴുകും കൃതത്തിൻ
കറയതിൽ നിന്നുവരുന്ന രക്തം
ദേവത്വസിംഹാസന പുണ്യദേഹം
മുത്തുന്നു ഞാൻ സർവ്വ മനഃപ്രിയത്താൽ
നിൻ ചോരയാൽ ഭൂമി നനഞ്ഞകാലം
മയം ധരിക്കും സുകൃതം ഫലിക്കും
നിന്റെ ക്ഷതം മിന്നുന്ന പത്മരാഗം
ദ്യോവിൻ ജനത്തിൽ സുഖമാവഹിക്കും
ആദിത്യനേക്കാൾ ബഹുരശ്മിയാലും
അറ്റം വരാതെ സതതം തിളങ്ങും
ചെയ്ത്താൻ സുതന്റെ മുറിവാൽമുറിഞ്ഞു
തൻ മൃത്യുവാലും മരണം വരിച്ചു
രണ്ടിൻബലം കെട്ടതിൽ സഹായം
മോക്ഷത്തിലെ വാതിലും നീ തുറന്നു
ഞങ്ങൾക്കു മേലിൽ സുഖലാഭമാവാൻ
ഈവണ്ണമമ്മ പ്രിയമോടു ചൊന്നാൾ
ആ രണ്ടു ദുഃഖം നിയതം മനസ്സിൽ
നന്മേ ഗ്രഹിപ്പിച്ചരുളേണമമ്മേ.