താൾ:Puthenpaana.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
68
ഒൻപതാം പാദം
 

തനിക്കുള്ളവർ കല്പന കേട്ടീടും
നവ്യന്മാരിതു മുമ്പെയറിയിച്ചു       104
സർവതും തികഞ്ഞീടുമിതു കാലം
ഇടികൊണ്ടപോൽ തപിച്ചു സ്ത്രീവര       105
വാടി കണ്ണുകൾ ചെയ്തു പെരുമഴ
ഒട്ടുനേരമഭാഷയായ് നിന്നിട്ട്       106
ഇടമുട്ടിപ്പറഞ്ഞു വധുത്തമ
ഇത്രദുഃഖമെനിക്കു മറ്റൊന്നിനാൽ       107
വസ്തുവൊക്കെയും മുറിഞ്ഞാലും വരെൂ       108
ദേവകല്പന കേട്ടേ മതിയാവ
തദ്വിരോധമയോഗ്യമല്ലൊട്ടുമേ       19
ദുഷ്കർമ്മം കൂടെക്കൊണ്ടു ഞാൻ നിന്നുടെ
സങ്കടം കുറപ്പാൻ മമ വാഞ്ചിതം       110
അതുകൊണ്ടൊരു തണുപ്പുണ്ടാം മമ
ചേതസ്സിലതുകൂടാതെന്തു ഗതിു       111
സർവ്വനാഥനാം പുത്രനികേട്ട
സർവ്വസ്നേഹമാതാവോടരുൾ ചെയ്തു:       112
"ഇരുവരുടെ ദുഃഖം പൊറുക്ക നീ
ഇരുവരുടെ ദുഃഖവും ഞാൻ തഥാ       1143
എന്നു പുത്രൻ, അരുൾ ചെയ്ത് നേരത്തു
അന്നേരം ദേവമാതാവരുൾ ചെയ്തു       114
“നിന്നുടെ ദുഃഖത്തിനു പ്രതിശ്രുതി
എന്നാത്മാവിലതേൾക്കുമുഗ്രം തഥാ       115
പോകപുത്ര! വിരോധമെന്നാകില
ലോകരക്ഷയതിനാലുണ്ടാമല്ലോ!       116
എന്നിലുമെന്നെക്കാളെനിക്കിഷ്ടമാം
നിന്നിലും പിതൃകല്പന സമ്മതം       117
അന്നേരം സുതൻ മൂന്നാം നാൾ രാവിലെ
നിന്നെക്കാണ്മതിനായ് വരുന്നുണ്ടു ഞാൻ       118
പിന്നെയെന്നും മരണമുണ്ടായ വരാ
അന്നേരം നിന്നെ തണുപ്പിച്ചീടുവാൻ       119
ഈവണ്ണം പ്രഭു യാത്ര വഴങ്ങീട്ടു
പോയ് വിധിപോലെ പെസഹാ കല്പിച്ചു.       120

ഒൻപതാം സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/70&oldid=216162" എന്ന താളിൽനിന്ന് ശേഖരിച്ചത്