വിറ്റവൻ വില വാങ്ങി മടിയാതെ
ഒറ്റുവാൻ തരം നോക്കി നടന്നിത് 87
സ്വാമിതന്റെ മരണമടുത്തപ്പോൾ
സ്വമാതാവിനെക്കണ്ടു മിശിഹാ താൻ 88
യാത്ര ചൊല്ലി വരുന്ന ദുഃഖങ്ങളും
പിതാവിന്നുടെയാജ്ഞയും കേൾപ്പിച്ചു 89
സർവ്വസൃഷ്ടിയിൽ മേപ്രിയ കന്യകേ
ഭാവിയാകുന്ന വസ്തുക്കൾ ചൊല്ലുവാൻ 90
മടിയെങ്കിലും പീഡയെന്നാകിലും
മൂടുവാൻ യോഗ്യമല്ലെന്നുറച്ചു ഞാൻ 91
ഞാൻ പിതാവിന്റെ രാജ്യത്തു പോകുവാൻ
ഇപ്പോൾ കാലം വരുന്ന സമയമായ് 92
പോകും മുമ്പിൽ ഞാൻ നിന്നോടു വാർത്തകൾ
ആകെയുമറിയിക്കാനായി വന്നിതു 93
“ഇഷ്ടമാതാവേ കേട്ടുകൊണ്ടാലുമേ
ദുഷ്ടന്മാരുടെ കൈകളാ ഞാൻ മഹാ 94
നിഷ്ഠൂര ദുഷ്കർമ്മങ്ങളനേകവും
ഇഷ്ടപാലത്തിനു ക്ഷമിക്കും ഞാൻ 95
എന്നെ വിറ്റുകഴിഞ്ഞതറിഞ്ഞുടൻ
പിന്നെ ശത്രുക്കളെന്നെ പിടിച്ചീടും 96
കെട്ടും തല്ലുമിഴയ്ക്കും നിഷ്ഠൂരമായ
അടിയ്ക്കും ദേഹം പൊളിക്കും തല്ലിനാൽ 97
മുൾമുടിവെയ്ക്കും കുരിശിൽ തൂക്കിടും
തുളയ്ക്കും ഹൃദയത്തെ കുന്തത്തിനാൽ 98
ഇതെല്ലാം ക്ഷമിക്കാനുറച്ചു ഞാൻ
പിതാവുമതു കല്പിച്ചു നിശ്ചയം 99
ലോകദോഷത്തിനുത്തരഞ്ചയ്യേണ
മെങ്കിലിതിന്നു സമ്മതമാകേണം 100
ഭൂമിദണ്ഡവും തമ്പുരാനെ പ്രതി
ശങ്കിക്കാൻ യോഗ്യമല്ലെന്നു കാട്ടുവാൻ 101
പരലോകസുഖമേകമാദ്യമെ
ർവ്വിലോകരിതിനാലറിയേണം 102
എന്നുടെ ദുഃഖം കൊണ്ടുവലയും നീ
ഞാനതുകൊണ്ടു സഹിക്കുമേറ്റവും 103
മനസ്സിൽ ധൈര്യം കൊള്ളുക നാമിനി
താൾ:Puthenpaana.djvu/69
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
67
