ഭക്ഷ്യകാകനിക്കൂടെയുമവ്വണം 64
വൃക്ഷങ്ങൾ പുല്ലും പുഷ്പാദിവർഗ്ഗവും
ഒക്കെയാദത്തിൻ കല്പന കേൾക്കുമേ. 65
കണ്ടതെല്ലാമനുഭവിപ്പാൻ വശം
ദണ്ഡത്തിന്നുടെ പേരുമില്ല സദാ. 66
കേടും ക്ലേശവും എന്തെന്നറിവില്ല.
പേടിക്കുമൊരു ശക്തരിപുവില്ല, 67
പൈയും ദാഹവും തീർപ്പതിനൊക്കവേ
വിയർപ്പെന്നിയെ ഭൂമി കൊടുത്തിടും 68
ചിന്തിച്ചതെല്ലാം സാധിച്ചുകൊള്ളുവാൻ
അന്തമില്ലാത്തൊരീശൻ ദയാപരൻ, 69
അൽപിതാവു തനയന്മാർക്കെന്നപോൽ
താൻ പ്രിയത്തോടു സൃഷ്ടിച്ചു നൽകിനാൻ 70
പിൻപവർക്കൊരു പ്രമാണം കല്പിച്ചു
അൻപിനോടതു കാക്കണം പഥ്യമായ്. 71
തല്പരനെന്നൊരുൾഭയമെപ്പോഴും
ഉൾപ്പൂവിലവരോർക്കണമെന്നിട്ട്, 72
വൃക്ഷമൊന്നു വിലക്കി സർവ്വേശ്വരൻ
അക്ഷിഗോചരമൊക്കെയും ദത്തമായ് 73
ഒന്നുമാത്രമരുതൊരു കാകനി
തിന്നാൽ ദോഷവും നാശവുമാമത്, 74
എപ്പോഴുമെന്നെയോർത്ത് പ്രിയത്താലെ
ഇപ്രമാണം വഴിപോലെ കാക്കേണം 75
ഇക്കല്പനയ്ക്കൊരീഷൽ വരുത്തായ്കിൽ
എല്ലാ ഭാഗ്യവുമന്തരിക്കയില്ല 76
അവർക്കുമർക്കുള്ള ജന്മത്തിന്നും
നിർവിശേഷ സൌഖ്യം രസിക്കാം സദാ, 77
കല്പനയ്ക്കൊരു വീഴ്ച വരുത്തിയാൽ
അപ്പോൾ ദുർഗ്ഗതിവാതിൽ തുറന്നുപോം 78
അനർത്ഥങ്ങളനേകമുണ്ടായ്‍വരും
സന്തതിയും നശിക്കുമനന്തരം, 79
ഇഗ്ഗുണ ശുഭ ഭാഗ്യവും നാസ്തിയാം
നിർഗുണ താപവാരിയിൽ വീണുപോം 80
ഇപ്പടി ഗുണദോഷഫലങ്ങളും
തല്പരനരുളിച്ചെയ്തിരുന്നത്തിനാൽ 81
താൾ:Puthenpaana.djvu/11
Jump to navigation
Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
9
