താൾ:Puthenpaana.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദണ്ഡെല്ലാവരും നോക്കിയ നേരത്ത്
പുണ്യനാം യാവുസേപ്പെന്നറിഞ്ഞുടൻ        97
ദാവീദിന്നുടെ രാജ ജന്മമുള്ള
സുവിനീതൻ യൌസേപ്പു കന്യകയെ        98
അക്കാലം യൂദരുടെ മര്യാദയ്ക്കു
തക്കപോലെ വിവാഹവും ചെയ്തുടൻ        99
ഭാര്യസുവൃതം നേർന്നതുകേട്ടപ്പോൾ
വീര്യവാൻ യൌസേപ്പു തെളിഞ്ഞുടൻ        100
ധർമ്മത്തിനു സഹായമുണ്ടോയെന്നു
ബ്രഹ്മചാരി പ്രധാനി സ്തുതിചെയ്തു        101
ഭാര്യയ്ക്കുള്ള മുഖപ്രഭ നോക്കുമ്പോൾ
സൂര്യൻപോലെ തെളിഞ്ഞു വിളങ്ങുന്നു        102
പുണ്യഭാവമുദിച്ചു ശോഭിക്കുന്നു
ഗുണത്തിനു ചെലുത്തീടും മാനസം       103
അയതുകൊണ്ടു യൌസേപ്പു ഭാഗ്യവാൻ
ഭാര്യയും കൊണ്ടുപോയി നസറസിൽ       104

മൂന്നാം പാദം സമാപ്തം


നാലാംപാദം


മാതാവും തന്റെ ഭർത്താവുംകൂടി എത്രയും ഉന്നത പുണ്യവ്യാപാരത്തോടുകൂടെ നസ്രസ്സിൽ പാർത്തുവരുമ്പോൾ ഗൗറിയേൽ മാലാഖാ മാതാവിനോടു മംഗലവാർത്ത ചൊന്നതും ഉദരത്തിൽ പുത്രൻ തമ്പുരാൻ അവതരിച്ചതും ഇരുവരും കൂടെ ശ്ലീലായിൽ പോയതും മാതാവിന്റെ സ്വസ്തി കേട്ടപ്പോൾ എലീശ്വായിൽ റൂഹാദക്കുദശാ നിറഞ്ഞു മാതാവിനെ സ്തുതിച്ചതും മാതാവ് കർത്താവിനെ പുകഴ്ത്തി പത്തുവാക്യം ചൊല്ലിയതും പിന്നെയും തിരികെ ഇരുവരും നസ്രസ്സിൽ വന്നു പാർക്കുമ്പോൾ ഭാര്യയുടെ ഗർഭത്തിന്റെ രഹസ്യമറിയാതെ യൌസേപ്പുപുണ്യവാനുണ്ടായ ദുഃഖം മാലാഖ കാണപ്പെട്ടു തീർത്തതും ദൈവമാതാവ് തന്റെ പുത്രന്റെ ദർശനം ഏറ്റവും ആഗ്രഹിച്ചു വന്നതും.

അമ്മ കന്യക നസ്രസിൽ പോയപ്പോൾ
നന്മയ്ക്കും ഗുണവൃത്തി തപസ്സിന്നും       1
തുമ്പമേതും വരുത്താതെ നിഷ്ഠമായ്
മുമ്പിൽ പള്ളിയിൽ പാർത്തിരിക്കുംവണ്ണം       2
സ്വാമിതന്നുടെടുയിഷ്ടമതുപോലെ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/25&oldid=167295" എന്ന താളിൽനിന്ന് ശേഖരിച്ചത്