Jump to content

താൾ:Puthenpaana.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
24
നാലാം പാദം
 

ശ്രമിച്ചു പുണ്യഭർത്താവും താനുമായ്        3
ഏകമനസ്സാൽ പുണ്യകാര്യത്തിനു
സങ്കല്പിച്ചു പുറപ്പെട്ടു സന്തതം        4
ഒട്ടൊഴിയാതെ ധർമ്മഗുണത്തിനും
കൂടെ ക്ലേശിച്ചു വിഘ്നം വന്നിടാതെ        5
അവർകളുടെ മംഗലവൃത്തിയെ
നാവിനാൽ പറഞ്ഞൊപ്പിച്ചു കൂടുമോ?       6
യൗസേപ്പു ശുഭപൂർണ്ണ നദിയെങ്കിൽ
ആ സ്ത്രീരത്നമബ്ധിയോടുപമിക്കാം        7
അയാൾ മുഖ്യതകൊണ്ടദ്രിയെങ്കിലോ
ആയുമ്മാ മലമുകളെന്നു നൂനം        8
മാണിക്യംകൊണ്ടയാൾ പൊന്നെന്നാകിലോ
മണിനായകക്കല്ലായുമ്മാതന്നെ        9
ഭൂതലത്തിലും സംഭുവനത്തിലും
ആ സ്ത്രീരത്നത്തോടൊപ്പമില്ലാരുമേ        10
സൃഷ്ടിചെയ്ത കർത്താവിന്റെ മുഖ്യത
സൃഷ്ടിമുഖ്യമിതേറെ സ്തുതിക്കുന്ന        11
സ്വർന്നിധികളാൽ വ്യാപ്തമലംകൃതം
തമ്പുരാന്റെയിരുപ്പിന്നു പാത്രമായ്        12
എന്നുതോന്നിയ സമയം തമ്പുരാൻ
തന്നുടെ മനിഷ്പത്തെയയച്ചിത്        13
കന്യകയുടെ സമ്മതം കേട്ടിട്ടു
കന്യകാസൂനുവാകുവാൻ തമ്പുരാൻ        14
ദുത്യത്തിന്നുടെ യോഗ്യമാകും യഥാ
ദൂതരിൽ ബഹുമാന്യനെ കല്പിച്ചു        15
രാത്രി പാതിചെന്നെത്തിയ നേരത്ത്
ഉത്തമധ്യാനയുക്തയുമ്മായുമായ്        16
രഹസ്യനമസ്കാരം ചെയ്യുന്നപ്പോൾ
മഹാഭാക്തനാം ഗൗറിയേൽ മാലാഖാ        17
സ്വനാഥയിതെന്നെത്രയും ഭക്തിയാൽ
ചെന്നു വന്ദിച്ചു കുമ്പിട്ടുണർത്തിനാൽ        18
"സ്വത്വം നിന്നിൽ സർവ്വേശതിരുവുള്ളം
ദത്തമാം ഗുണംകൊണ്ടു നിറഞ്ഞോളേ        19
നിന്നോടുകൂടി നാഥനാം തമ്പുരാൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/26&oldid=216336" എന്ന താളിൽനിന്ന് ശേഖരിച്ചത്