താൾ:Puthenpaana.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം

ഒക്കെക്കൊന്നിട്ടും ത്രിലോകനാഥനു സങ്കടം ഭവിച്ചില്ലിവയൊട്ടുമേ ഹേറോദേശതിനുത്തരം വീട്ടുവാൻ അറുപ്പാംവണ്ണം പുഴുത്തുചത്തവൻ വർത്തമാനമതൊക്കെയും മാലാഖ മാർ യൗസേപ്പിനു പ്രത്യക്ഷമാക്കിനാൻ മെസറേനിൽ നിന്നുമ്മായും യൗസേപ്പും നസ്രസുനാട്ടിൽ വന്നു പാർക്കുന്നയാൾ പന്തീരണ്ടു വയസ്സിൽ മിശിഹായും അന്നോറേശലത്തുമ്മായും യൗസേപ്പും ചെന്നു പള്ളിയിൽ കുമ്പിട്ടനന്തരം അന്നാലോകരിൽ താൻ മറഞ്ഞീടിനാൻ കണ്ണുനീരാലെ യൗസേപ്പുമുമ്മായും ഉണ്ണിയെ തെരഞ്ഞെങ്ങുമേ കാണാഞ്ഞു കൂട്ടം തന്നിലും, വീട്ടിലും, നാട്ടിലും, കാട്ടിലും തെരഞ്ഞെങ്ങുമേ കണ്ടില്ല മൂന്നാംനാളുമ്മാ യൗസേപ്പും പള്ളിയിൽ ചെന്നുപുത്രനെക്കണ്ടു തെളിഞ്ഞുടൻ അന്നവിടത്തിൽ ശാസ്ത്രികളോടൊത്ത് ഉന്നതനായ ഉണ്ണിമിശിഹാ താൻ ശാസ്ത്രയുക്തികൾ ചോദിച്ചും കേൾപ്പിച്ചും ശാസ്ത്രികളൊക്കെ വിസ്മയം കൊൾകയും അന്നേരം സുധസന്നിധിയുമ്മായും ചെന്നു ഭക്തിവിനയത്തോടെ ചെന്നാൾ എന്തിതിങ്ങനെ പുത്രാ! നമ്മോടു നീ എന്തനിഷ്ടം നമ്മിലെന്നു ചൊല്ലുക! നിന്റെ താതനും ഞാനും സുതാപത്താൽ നിന്നെയന്വേഷിച്ചേറ്റം വലഞ്ഞിത് നിന്നെക്കാണാഞ്ഞു നിശ്വാസപ്പെട്ടാറെ, നിന്നെക്കണ്ടപ്പോളാശ്വാസമായി നാം എന്നുമ്മ ബഹുസന്തോഷഭക്തിയാൽ ചൊന്നതുകേട്ടു പുത്രനരുൾചെയ്തു സ്നിഗ്ദ്ധനാമെൻ ജനകന്റെ കാര്യങ്ങൾ സാധിപ്പാൻ വിധിയെന്നറിഞ്ഞില്ലയോ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/40&oldid=215918" എന്ന താളിൽനിന്ന് ശേഖരിച്ചത്