Jump to content

താൾ:Puthenpaana.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്തൻപാന

തദ്ധ്വേതുവെന്നയന്വേഷിക്കണമോ? ബുദ്ധിധ്യാനമുള്ളാർകൾ ഗ്രഹിപ്പാനായ് മിശിഹായിതു ചൊന്നോരനന്തരം സംശയം പൊക്കി കൂടെയെഴുന്നള്ളി അവരെ വഴക്കത്തോടുകൂടവേ ആവാസം ചെയ്തു നസ്സറസ്സുപുരേ

അഞ്ചാം പാദം സമാപ്തം

ആറാംപാദം

യോഹന്നാന്റെ മാമ്മോദീസായും കർത്താവ് അയാളാൽ മാമ്മോദീസാ മൂങ്ങിയതും ഉടൻ തന്റെമേൽ റൂഹാ ഇറങ്ങിയതും ബാവായിൽനിന്ന് അശരീരിവാക്യം കേൾക്കപ്പെട്ടതും നാല്പതു നാൾ താനൊന്നും തിന്നാതെ വനത്തിൽ പാർത്തു നോമ്പു നോറ്റതും പിശാചിനാൽ പരീക്ഷിക്കപ്പെട്ടതും യോഹന്നാൻ കർത്താവിനെ ചൂണ്ടിക്കാണിച്ചു ബോധിപ്പിച്ചതും, ഗ്ലീലായിൽ വിവാഹത്തിനു വെള്ളം വീഞ്ഞാക്കിയതും പള്ളിയിൽ വിൽക്കയും കൊൾകയും ചെയ്തവരെ ശിക്ഷിച്ചതും താൻ മാമ്മോദീസാ മുങ്ങിയതും ശമറായക്കാരത്തിയെ തിരിച്ചതും ഗ്ലീലായ്കു പിന്നെയുമെഴുന്നെള്ളിയതും പ്രഭുവിന്റെ മകനെ പൊറുപ്പിച്ചതും, കേപ്പ, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ സന്നിപാതം പൊറുപ്പിച്ചതും, കടലിലെ ഓളം അടക്കിയതും, പിശാചുക്കളെ പുറപ്പെടുത്തിയതും അനുവാദത്താൽ പിശാചുകൾ പന്നികളിൽ പൂക്ക് അവയെ കൊന്നതും, ദേഷം പൊറുത്തെന്ന് കല്പിച്ചുകൊണ്ട് സർവ്വാംഗം തളർച്ചക്കാരെ സ്വസ്ഥപ്പെടുത്തിയതും, ഒരുവന്റെ മരിച്ച മകളെ ജീവിപ്പിച്ചതും, അവിടെ പോകുംവഴിയിൽ തന്റെ കുപ്പായത്തിനുമേൽ തൊട്ടതിനാൽ ഒരു സ്ത്രീയുടെ സക്തസ്രാവം പൊറുത്തതും, മറ്റു പല പുതുമകൾ ചെയ്തതും.

ത്രിംശതി തിരുവയസ്സു ചെന്നപ്പോൾ മിശിഹാ സ്വകതത്വമുദിപ്പാനും സ്വാമി തന്റെ വരവറിയിപ്പാനും സ്വാമിഭക്തൻ മഹാമുനിശ്രേഷ്ഠനാം യോഹന്നാൻ പുരോഗാമിയെ കല്പിച്ചു മഹാഭക്തനയ്യാൾ വന്നു ദൂതനായ്

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/41&oldid=215919" എന്ന താളിൽനിന്ന് ശേഖരിച്ചത്