താൾ:Puthenpaana.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
86
പതിനൊന്നാം പാദം
 


കുലുങ്ങി ഭൂമി കഷ്ടമറച്ചിത്-
കല്ലുകൾ പൊട്ടി ഹാഹാ! ദുഃഖം യഥാ       131
ആത്മാവും പല ശവങ്ങളിൽ പൂക്കു
ഭൂമിയിൽനിന്നും പുറപ്പെട്ടു പലർ       132
പ്രാണനില്ലാത്തവർ കൂടെ ദുഃഖിച്ചു
പ്രാണനുള്ളവർക്കില്ലായനുഗ്രഹം       133
സൈനികേശനധികൃതനായവൻ
ഉന്നതത്തോടുള്ള മരണമിത്       134
കണ്ടനേരത്തിയാൾ തമ്പുരാൻ പുത്രൻ
പട്ടാങ്ങയതു കണ്ടവർ തേറിനാൽ       135
ചത്തുവെന്നതു കണ്ടൊരുസേവകൻ
കുത്തി കുന്തംകൊണ്ടു തൻവിലാവതിൽ       136
ചോരയും നീരും ചിന്തിയവരുടെ
ഒരു കണ്ണിനു കാഴ്ചകൊടുത്തുതാൻ       137
മനസ്സിങ്കലും വെളിവു കണ്ടവൻ
ലൊങ്കിനോസവൻ തേറി പിഴയാതെ       138
ഈശോനാഥൻ മരിച്ചതിന്റെ ശേഷം
തൻശിഷ്യരിലൊരുത്തൻ യൗസേപ്പുതാൻ       139
കാര്യക്കാരനെക്കണ്ടു മിശിഹാടെ
ശരീരം തരുവാനപേക്ഷിച്ചവൻ       140
പീലാത്തോസനുവാദം കൊടുത്തപ്പോൾ
കാലം വൈകാതെ ശിഷ്യരും ചെന്നുടൻ       141
കുരിശിൽനിന്നു ദേഹമിറക്കീട്ട്
ശരീരം പൂശിയടക്കി സാദരം       142
ദ്വേഷികളന്നു പീലാത്തോസോടുടൻ
വൈഷമ്യം ചെന്നു കേൾപ്പിച്ചു ചൊല്ലിനാർ       143
“മരിച്ചിട്ടു മൂന്നാം ദിവസമുടൻ
നിർണ്ണയം ജീവിച്ചുയിർക്കുന്നുണ്ട് ഞാൻ       144
എന്നീക്കള്ളൻ പറഞ്ഞതുകേട്ടു നാം
ഇന്നതിനൊരുപായം നീ ചെയ്യണം       145
കൽക്കുഴിയതിൽ കാവൽ കല്പിക്കണം
അല്ലെങ്കിൽ ശിഷ്യർ കട്ടീടുമീശ്ശിവം       146
ഉയർത്തുവെന്നു നീളേ നടത്തീടും
ആയതുകൊണ്ടു ഛിദ്രം വളർന്നുപോം       147

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/88&oldid=216355" എന്ന താളിൽനിന്ന് ശേഖരിച്ചത്