താൾ:Puthenpaana.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
85
 

“എന്നെ നീ മറന്നിടല്ലേ നായകാ       113
നിന്നുടെ രാജ്യത്തിങ്കലെത്തീടുമ്പോൾ
എന്നോടു നീയനുഗ്രഹിക്കേണമെ       114
എന്നവനപേക്ഷിച്ചതു കേട്ടാറെ
അന്നേരം തന്നെയനുഗ്രഹിച്ചു താൻ       115
ഇന്നുതന്നെ നീ പറുദീസായതിൽ
എന്നോടു ചേരുമെന്നു മിശിഹാ തൻ       116
അമ്മകന്യക പുത്രദുഃഖമെല്ലാം
ആത്മാവിൽക്കൊണ്ടു സമീപേ നിൽക്കുന്നു.       117
അവരെ തൃക്കൺ പാർത്തരുളിച്ചെയ്തു
അവരമ്മ സുതൻ യോഹന്നാനെന്നും       118
യോഹന്നാനവർക്കു പുത്രനായതും
മഹാദുഃഖത്തിൽ തണുപ്പതാകുമോ       119
തമ്പുരാനും യോഹന്നാനുമൊക്കുമോ
താപത്തിൽ മഹാതാപമിതായത്       120
പിന്നെ രക്ഷകൻ മഹാ സ്വരത്തോടും
തന്നുടെ മനോ ശ്രദ്ധയറിയിച്ചു.       121
“എൻ തമ്പുരാനേ എന്റെ തമ്പുരാനെ
എന്തുകൊണ്ടു നീ എന്നെ കൈവിട്ടഹോ       122
അതിനുശേഷം ദാഹത്താൽ വലഞ്ഞു താൻ
ശത്രുക്കൾ ചെറുക്കാ കുടിപ്പിച്ചുടൻ       123
അപ്പോളെല്ലാം തികഞ്ഞെന്നരുൾ
ചെയ്തു
തമ്പുരാനരുൾ ചെയ്തപോൽ സർവ്വതും       124
ഉച്ചയ്ക്ക് പിയേഴരനാഴിക
മിശിഹാ യാത്ര കാലമറിഞ്ഞു താൻ       125
എൻ പിതാവേ! നിൻകയ്യിലാത്മാവിനെ
ഞാൻ കയ്യാളിക്കുന്നേനെന്നരുൾ ചെയ്തു       126
തലയും ചായ്ച്ചു മരണം പ്രാപിച്ചു
തൻ പ്രാണനധോഭൂമി ഗതനുമായ്       127
ആത്മാവു ദേഹം വിട്ടുയെന്നാകിലും
ആത്മാവിൽ നിന്നും ശരീരത്തിൽനിന്നും       128
ദൈവസ്വഭാവം വേർപെട്ടില്ല താനും.
അവരോടു രഞ്ജിച്ചിരുന്നു സദാ       129
മന്ദിരത്തിൽ തിരശ്ശീല തൽക്ഷണ
ഭിന്നമായ്ക്കീറി, ഖേദാധിക്യമാ       130

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/87&oldid=216349" എന്ന താളിൽനിന്ന് ശേഖരിച്ചത്