താൾ:Puthenpaana.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
79
 


പീലാത്തോസിന്റെ ന്യായത്തിൽ നാഥനെ
ഏല്പിച്ചനേരം കുറ്റം ചോദിച്ചവൻ!       11
ദുഷ്ടനല്ലെങ്കിലിവനെയെവിടെ
കൊണ്ടുവരുവാൻ സംഗതിയാകുമോ       12
ഇങ്ങിനെ യൂദർ പീലാത്തോസുത്തരം
നിങ്ങടെ ന്യായത്തോടൊത്തിടും യഥാ       13
"ശിക്ഷിക്കാനെന്നാൽ നിങ്ങൾക്കു തോന്നുമ്പോൽ,
ശിക്ഷിക്കാൻ കുറ്റം കണ്ടില്ലി വന്നു ഞാൻ.       14
പീലാത്തോസിത് ചൊന്നതിനുത്തരം
ആ ലോകരവനോടറിയിച്ചിതി       15
സാക്ഷാൽ ഞങ്ങൾക്കു ചിന്തിച്ചാൽ മുഷ്കരം
ശിക്ഷിപ്പാനില്ലെന്നിങ്ങനെ യൂദരും       16
രാജദൂതനീശോയോടു ചോദിച്ചു:-
“രാജാവാകുന്നോ നീ നേരു ചൊല്ലുക       17
അന്നേരം നാഥൻ “രാജാവു ഞാൻ തന്നെ
എന്നുടെ രാജ്യം ഭൂമിക്കടുത്തല്ല       18
ഞാൻ രാജാവായ് പിറന്ന പട്ടാങ്ങായ്ക്കു
ഞാൻ സാക്ഷിപ്പാനായ് ഭൂമിയിൽ വന്നിത്       19
ആ ലോകരോടധികാരി ചൊന്നപ്പോൾ
കൊലയ്ക്ക് യോഗ്യം കണ്ടില്ലിയാൾക്കു ഞാൻ       20
ശ്ലീലാക്കാരനീശോയെന്നറിഞ്ഞപ്പോൾ
പീലാത്തോസയച്ചേറോദേശിന്റെ പക്കൽ       21
ഹേറോദോസു പല പല ചോദ്യങ്ങൾ
അറപ്പുകെട്ട നീചകൻ ചോദിച്ചു       22
മിശിഹായും മിണ്ടാതെ നിന്നു താ
ഈശോയെയവൻ നിന്ദിച്ചു കശ്മലൻ       23
വെളുത്തൊരു കുപ്പായമിടുവിച്ചു
ഇളപ്പത്തോടയച്ചവൻ നാഥനെ       24
വീണ്ടും പീലാത്തോസിന്റെ പക്കൽ നാഥനെ
കൊണ്ടുവന്നു നാരധമസഞ്ചയം       25
താലെ ഈശോയെക്കൊല്ലുവാൻ
ആശ യൂദർക്കറിഞ്ഞധികാരിയും       26
ഇയാളെ രക്ഷിക്കാനുമയക്കാനും
ആയതിനു പീലാത്തോസ് വേലയായി       27

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/81&oldid=216342" എന്ന താളിൽനിന്ന് ശേഖരിച്ചത്