Jump to content

താൾ:Puthenpaana.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
63
 

ത്രാതാവു തന്റെ പിതാവോടപേക്ഷിച്ചു;
“പിതാവേ എന്റെയപേക്ഷ കേട്ടു നീ       19
അതുകാരണം നിന്നെ സ്തുതിക്കുന്നു
ഇതിഹയിപ്പോൾ ഞാനപേക്ഷിക്കുന്നു.       20
ഞാനപേക്ഷിക്കും കാര്യങ്ങളൊക്കെയും
അനുകൂലമറിഞ്ഞിരിക്കുന്നു ഞാൻ       21
ഈ മഹാജനം കണ്ടു വിശ്വസിക്കാൻ
ആമയമിതു പറഞ്ഞു കേൾപ്പിച്ചു.       22
അതിനുശേഷമനന്ത ദയാപരൻ
പുതൻ തമ്പുരാനുന്നതാനന്ദത്താൽ       23
“ലാസർ നീ പുറപ്പെട്ടുവാ”യിങ്ങനെ
"ലാസറുമപ്പോൾ ജീവിച്ചു വിസ്മയം       24
ഇടിപോലൊരുനാദം കേൾക്കാമപ്പോൾ
ഉടൻ ചത്തവൻ ജീവിച്ചെഴുന്നേറ്റു       25
പലരുമിയ്യാൾ രക്ഷിതാവെന്നതും
കലുഷം നീക്കി വിശ്വസിച്ചീടിനാർ       26
ചിലരിക്കഥ പട്ടക്കാരനോടും
വലിയ ജനത്തോടുമറിയിച്ചും.       27
പൈശൂന്യമവർ മാനസേ വ്യാപിച്ചു
മിശിഹായുടെ തിയറച്ചേറ്റവും       28
യോഗം കൂടി വിചാരിച്ചു യൂദരും
വേഗമീശോയെക്കൊല്ലണമെന്നതും       29
അന്വേഷിച്ചു പെരുകീടും മുമ്പേ
അഗ്നിവേഗം കെടുത്തണമല്ലെങ്കിൽ       30
ശക്തിപ്പെട്ടന്നാലഗ്നി കെടുത്താമോ
ശക്തിയേറിവരുമതുപോലുമിപ്പോൾ       31
ഇവൻ ചെയ്യുന്നതിനു മയം കാൺകയാൽ
ദേവന്നതു ലോകരുറച്ചുപോം.       32
അവന്റെ ചൊല്ലിൽ നിൽക്കുമെല്ലാവരും
അവസ്ഥകൊണ്ടു കാണാമിതപ്പോഴെ       33
റോമ്മാരാജാവും പരിഭവിച്ചീടും
നമ്മുടെ നാട്ടിന്നന്തരവും വരും       34
എന്തുവേണ്ടുവെന്നല്ലാരും നോക്കുവാൻ
അന്തരമായെല്ലാരും ഗ്രഹിച്ചല്ലോ!”       35

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/65&oldid=216157" എന്ന താളിൽനിന്ന് ശേഖരിച്ചത്