താൾ:Puthenpaana.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
98
പതിമൂന്നാം പാദം
 


പ്രത്യക്ഷനായി വാതിൽ തുറക്കാതെ
അടച്ച് വീടിനുള്ളിൽ ശിഷ്യരുടെ
നടുവിൽ ചെന്നുനിന്നു മിശിഹാ താൻ
സ്വത്വം ചൊല്ലി ശിഷ്യർക്കു ഗുരൂത്തമൻ
“ചിത്തഭീതി നീക്കിടുവിൻ, ഞാൻ തന്നെ
കയ്യും, കാലും, ശരീരവും നോക്കുവിൻ
ആയതിനാലും വിശ്വാസം പൂക്കില്ല
അന്നേരമീശോ ഭക്ഷണം ചോദിച്ചു
അന്നുതേൻകൂടും മീൻ നുറുക്കുമീശോ
തിന്നു ശിഷ്യർക്കു വരുത്തി വിശ്വാസം
പിന്നെ ദൈവവാക്കിന്നുടെ സത്യവും
കാട്ടി വിശ്വാസമാക്കിയവർകളെ
കേട്ടുകൊണ്ടവർ സമ്മതിച്ചാദരാൽ
തോമ്മായസ്ഥലത്തില്ലാത്ത കാരണം
തന്മനസ്സിങ്കൽ സംശയം തീർന്നില്ല
ഇതു ശിഷ്യരു ചൊന്നതു കേട്ടാറെ
അതിനുത്തരം ചൊല്ലിയവരോട്
“എന്റെ നാഥനെ ഞാൻ തന്നെ കാണേണം
തന്റെ ദയാവിലാവിൻ മുറിവതിൽ
എന്റെ കൈവിരൽ തൊട്ടൊഴിഞ്ഞെന്നിയെ
എന്റെ സംശയം തീരുകയില്ലഹോ
എന്നു തോമ്മാ പ്രതിജ്ഞ പടിഞ്ഞാറെ
പിന്നെയെട്ടുനാൾ ചെന്ന ഞായർ വരെ
വീട്ടകത്തു ശിഷ്യജനമെല്ലാവരും
പൂട്ടി വാതില്ക്കകത്തിരിക്കുന്നപ്പോൾ
അതിനുള്ളിലെഴുന്നെള്ളി തമ്പുരാൻ
പ്രത്യക്ഷനായരുൾ ചെയ്തു സത്വരം
“തോമ്മാ! വാ നീ മുറിവാതിൽ തൊട്ടുകൊൾ
നിന്മനസ്സിലെ സംശയം തീർക്കടോ”
ചെന്നു കൈവിരൽ തൊട്ടു മുറിവതിൽ
തീർന്നു സം വിശ്വസിച്ചാനവൻ
തന്റെ തൃക്കാൽ വന്ദിച്ചുണർത്തിച്ചുടൻ
എന്റെ നാഥനും, തമ്പുരാനും നീയേ
എന്നു തോമ്മാ പറഞ്ഞപ്പോൾ നായകൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/100&oldid=216026" എന്ന താളിൽനിന്ന് ശേഖരിച്ചത്