നിവ്യൻമാരിതു മുമ്പിലറിയിച്ചു
അവർകളുടെ വാചകം നോക്കുവിൻ
അയ്യാൾ വന്നിപ്പോൾ വിസ്മയം കാട്ടുന്നു
പ്രിയത്തോടു മിശിഹായെ തേടുവിൻ
കൺതുറന്നു കണ്ടീടുവിൻ കാലമായ
ചെയ്തതുമിപ്പോളുറച്ചുകൊള്ളുവിൻ
കാരുണ്യത്തിന്റെ കാലമിപ്പോഴുണ്ട്
നിരൂപകാരമതു കളയല്ലേ
അതുകേട്ടിട്ടു മൂവായിരം ജനം
സത്യവേദവും ബോധിച്ചു സത്വരം
ശ്ലീഹന്മാർ സത്യവേദം നടത്തുവാൻ
മഹിതോറും നടന്നു പലവഴി
അനന്തദൈവം ഗുണസർവ്വമൂലം
മനുഷ്യവർഗ്ഗം പ്രതിമാർദ്ദവത്താൽ
പിറന്ന ദീനന്ധരയിൽ നടന്നു
നടത്തി വേദം ദുരിതം കളഞ്ഞു
മുപ്പത്തിമൂന്നു വരിഷം കഴിഞ്ഞി
ട്ടീലോകദോഷോത്തരവും കഴിച്ചു
കുരിശിലേറ്റു തനുദുഃഖമേറ്റം
സ്വകീർത്തിഹീനം ബഹുസങ്കടത്താൽ
ഈ ദുഃഖമെല്ലാം മനസ്സാ സഹിച്ചു
സ്വപ്രാണയാത്രാ സമയം ഭവിച്ച
കുരിശെടുക്കെനയാന്തികത്തിൽ
ദുഃഖാബ്ധിയിൽ താണു വധുവിശിഷ്ടം
കോപിച്ചു കാറ്റോളവുമേറി കപ്പൽ
പന്തെന്നപോലെ കടലിൽ കളിക്കും
താഴ്ത്തും തിരപൊക്കുമതും ക്ഷണേന
പായും പറിക്കും മരവും തകർക്കും
അപ്പോലെയുമ്മായതു കാലമാധി
ഉള്ളിൽ ധരിച്ചോള വിലാസമായി