താൾ:Puthenpaana.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
106
പതിനാലാം പാദം
 


തിന്മ നീക്കാനും നന്മ നിറക്കാനും
നിർമ്മല മനസ്സവർക്കുണ്ടാവാനും
പേടിപോക്കുവാൻ കേടുകൾ തീർക്കാനും
നാടെല്ലാം ഭയം നീക്കി നടപ്പാനും
ഇപ്പോൾ റൂഹാദക്കുദശാ തമ്പുരാൻ
കല്പന മാനസത്തിങ്കൽ വാസമായ്
മുമ്പിൽ മിശിഹാ ചൊന്നപോൽ വന്നിത്
തമ്പുരാൻ പുത്തനായ് കല്പിച്ചത്
സ്വാമി തന്നുടെ ദേഹഗുണവഴി
ഭൂമി നീളെ നടത്തിക്കൊള്ളുവാൻ
മാന്ദ്യം ക്ഷയിച്ചിട്ടുഷമുണ്ടാകണം
തന്മൂലം തീ നാവായിട്ടിറങ്ങിനാൻ
അങ്ങുന്നുള്ളിൽ തോന്നിച്ചതെപ്പേരുമേ
അന്നെല്ലാവരും ചൊല്ലി മടിയാതെ
മുമ്പിൽ സ്ത്രീയുടെ വാക്കിനാൽ പേടിച്ച
കേപ്പാ താനപ്പോൾ സംഭ്രമം നീക്കിനാൻ
വമ്പന്മാരുടെ സമക്ഷത്തിങ്കലും
തമ്പുരാൻ മിശിഹായെ അറിയിച്ചു
പലഭാഷകളിവർ പഠിക്കാതെ
നല്ലപോലെ പറയുന്നതദ്ഭുതം
മാനുഷർക്കറിയാത്ത പ്രവൃത്തികൾ
അനേകവിധം ദർശിച്ചാലോകരും
ആശ്ചര്യം കണ്ടു നേരിനെ ബോധിച്ചു
മിശിഹായെ വിശ്വസിച്ചു. തേറിനാർ
ചിലർ ചൊല്ലുന്ന പാനമത്താലിവർ
വിലാസിച്ചു പുറപ്പെട്ടിരിക്കുന്നു
ശെമോൻ കേപ്പായന്നേരമുരചെയ്തു
“ഇമ്മനുഷ്യരിലെന്തിനു തോന്നുവാൻ
പഠനത്താൽ പല ഭാഷ പറയുമോ?
മുമ്പിലാരിതു കണ്ടതും കേട്ടതും
അതല്ല, ദീനമിപ്പോളുദിച്ചത്
മത്തന്മാരുടെ സംസാരമല്ലിത്
നിങ്ങൾ കൊല്ലിച്ച മിശിഹാ തമ്പുരാൻ
തന്റെ റൂഹായെ ഇപ്പോളിറക്കി താൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/108&oldid=216040" എന്ന താളിൽനിന്ന് ശേഖരിച്ചത്