Jump to content

താൾ:Puthenpaana.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
101
 


പ്പെട്ടതും, കേപ്പാ പ്രസംഗിച്ചതിന്മേൽ എല്ലാവരും അറിഞ്ഞു ആഗ്രഹിച്ചുകൊണ്ട് അവരിൽ മൂവായിരം ജനങ്ങൾ സത്യത്തെ അനു സരിച്ച് മാമ്മോദീസാ കൈക്കൊണ്ടതും, ശ്ലീഹന്മാർ സത്യവേദം അറിയിക്കാനായി എർദ്ദിക്കിലേയ്ക്കു തിരിഞ്ഞതും.

“ഇന്നിവാസമെനിക്കില്ല. ഭൂമിയിൽ
എന്നമ്മയോടും ശിഷ്യജനത്തോടും
എൻപിതാവെന്നെ പാർത്തുവിളിക്കുന്നു
ഞാൻ പോവാൻ വട്ടം കൂട്ടുന്നു കന്യ
ഞാൻ പോയാലുമമ്മേ! നിന്റെ ബുദ്ധിയിലും
മാനസത്തിലും പാർക്കുമല്ലോ സദാ
സൂര്യൻ കണ്ണാടിയിലെന്നതുപോലെ
ആര്യൻ നിന്റെയാത്മാവിൽ വിളങ്ങുന്നു.
എന്നെക്കാണ്മതിനാൾ വർദ്ധിക്കിലോ,
ഞാൻ സമീപത്തുണ്ടെന്നു ധരിച്ചാലും
സർവ്വ മംഗലപ്രാപ്തിക്കു കാലമായ
സർവ്വസുലോകരാരാധിക്കുന്നത്
സുലോകം പ്രതി പുറപ്പെടുന്നു ഞാൻ
ആലോകമെന്നേയാഗ്രഹിക്കുന്നിത്
നിന്നെക്കൂടവേ കൊണ്ടു പോയീടുവാൻ
ഇന്നു ബാവാടെ കല്പനയില്ലല്ലോ
സ്വർനിധി നിനക്കിനിയും കൂടുവാൻ
നിൻവൃത്തി ഫലിമിതല്ലോ കന്യകേ
ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളിൽ
സംഗതിയതിനെന്നറിഞ്ഞല്ലോ നീ
ഭാഗ്യലോക സുഖമേകമേയുള്ളൂ
ഭാഗ്യകാരണധനങ്ങൾ നേടുക
ഈ ലോകത്തിലെയതിനുള്ള യത്നം
ആ ലോകത്തിലാനാനന്ദിച്ചു വാഴുവാൻ
ചന്ദ്രാദിത്യനുമൊന്നിച്ചു വാങ്ങുമ്പോൾ
മന്ദം ഭൂമിയിൽ കൂരിരുട്ടായ് വരും.
മാതാപിതാവക്കൊന്നിച്ചു വാങ്ങിയാൽ
പുത്രന്മാർക്കപ്പോളെന്തു തണുപ്പുള്ളൂ.
ഞാൻ ഫലവൃക്ഷം നട്ടുമുളപ്പിച്ചു
നിന്റെ ദയയാലതു വളരേണം

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/103&oldid=216030" എന്ന താളിൽനിന്ന് ശേഖരിച്ചത്