Jump to content

താൾ:Puthenpaana.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
52
ഏഴാം പാദം
 


അക്ഷയമായ ദേഹമനന്തരം
തൽക്ഷയഫലമെന്നു ധരിക്ക നീ       87
ഞാൻ നടക്കുന്ന മാർഗ്ഗ നടക്ക നീ
അന്ധകാരമൊഴിഞ്ഞീടുമെപ്പേരും       88
ദുസ്സഹങ്ങളെ ഞാൻ സഹിച്ചീടുന്നു.
നീ സഹിക്കാനെന്നോടു പഠിക്കടോ       89
എന്നോടുകൂടെ ക്ഷമയിച്ഛിക്ക നീ
എന്നാലന്നേ സ്നേഹമെന്നു സമ്മതം       90
ദുഃഖത്താൽ ഭൂവാനന്തരേ സന്തതം
സുഖലാഭമെൻ ക്ഷമയാൽ കാൺക നീ       91
അകാലമീ ഭൂമിയിൽ വാഴും നീ
സ്വക്ലേശാൽ സുഭാഗ്യമഭാഗ്യവും       92
ആനന്ദഭാഗ്യം സുഗുണവൃത്തിയാൽ
അനന്തനാശം ദുഷ്ടകർമ്മത്തിനും       93
സുകാര്യം പ്രതി ക്ലേശിക്ക് വേഗത്തിൽ
അക്കാര്യമെല്ലാം നിസ്സാരമോർക്ക നീ       94
ദുർബോധം കൊണ്ടു ദോഷത്തിൽ വീണു നീ
സുബോധംകൊണ്ടു പിന്നെ പിഴയ്ക്കല്ലേ       95
ചെയ്ത ദോഷമറച്ചെന്നെ സേവിക്ക
പുത്രതാതൻ ഞാൻ നിന്നെക്കളയുമോ       96
ഭാരം നീങ്ങുവാനെൻ പക്കൽ വന്നാലും
ആർത്തിതീർത്തു ഞാൻ തണുപ്പു നൽകുവാൻ       97
ഭാരം കല്പിച്ചതോർത്ത് പേടിക്ക
കാരുണ്യത്തോടു ഞാൻ തുണയുണ്ടല്ലോ       98
ഇത്തരമുപദേശങ്ങൾ ചെയ്ത്
തത്വജ്ഞാനമുദിപ്പിച്ചു ഭൂമിയിൽ       99

ഏഴാം പാദം സമാപ്തം


എട്ടാം പാദം


മറിയം മഗ്ദെലത്തായോടു ദോഷം പൊറുത്തുവെന്ന് അരുളിച്ചതും വനത്തിൽ വെച്ച് അഞ്ചപ്പം കൊണ്ടും രണ്ടുപൊരിച്ചമീൻകൊണ്ടും അയ്യായിരം ഭക്ഷണം കൊടുത്തതും തനിക്കു രാജപട്ടം നിശ്ചയിച്ചവരിൽ നിന്നും താൻ മറഞ്ഞതും ഓളത്തിനുമേൽ താൻ നടന്നുചെന്നതുകണ്ടു തോണിയിലിരുന്ന് തന്റെ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/54&oldid=216776" എന്ന താളിൽനിന്ന് ശേഖരിച്ചത്