ആമോദത്തിനൊടുക്കമില്ലെന്നുമേ
സ്വാമിയോടൊരുമിച്ചവർ തോഷിക്കും 70
19
വൻപരെങ്കിലും ദീനരായിടിലും
തമ്പുരാൻ മുമ്പിലൊക്കുമെല്ലാവരും 71
നല്ല വൃത്തിയാൽ ഭാഗ്യലാഭം വരും
അല്ലാതൊന്നിനാലും പകരം വരാ 72
ദരിദ്രന്മാർക്കെന്നെ പ്രതി വർജ്ജിക്കിൽ
അർത്ഥം ഞാനപ്പോൾ സ്വർല്ലാഭം നൽകുവാൻ 73
ജീവിതകാലം എന്നെപ്പേടിക്കേണം
ഭാവികാലത്തിലെന്നേ സുഖം വരു 74
സംക്ഷയവസ്തു ബഹുമാനമല്ല
അക്ഷയാനന്ദമേകും മാന്യമഹോ 75
അർത്ഥം കൂട്ടുവാനെന്തു ശ്രമിക്കുന്നു?
മൃത്യുവരുമ്പോൾ തൽഫലമെന്തുചൊൽ 76
നിന്റെ ദേഹം നീയേറെ സ്നേഹിക്കിലോ
നിന്റെ സ്നേഹത്താൽ നാശം നിനക്കത് 77
ഇന്ദ്രിയത്തിന് സുഖം വരുത്തുകിൽ
പിന്നെ ഖേദിക്കാനാകുമിതു ശ്രമം 78
ദേഹമാഗ്രഹിച്ചിടേണ്ട നീ ബലാൽ
ദേഹിസൗഖ്യത്താൽ കൂടെയുണ്ടാമത് 79
ഇച്ഛക്കൊക്കെയും സമ്മതിച്ചീടല്ലേ
നിശ്ചയമാശാനാശം വരുത്തുമോ 80
ദേഹം ശത്രുവെന്നോർത്തു നടക്ക നീ
ദേഹരക്ഷയതിനാലുണ്ടായ് വരും 81
ഭൂമിയിലുള്ളതൊക്കെ ലഭിക്കിലും
ആത്മനാശം വന്നാൽ ഫലമെന്തുചൊൽ 82
ഏകാത്മാവെന്നും നിത്യാത്മാവെന്നതും
ഏകകാര്യം തൻകാര്യവിചാരവും 83
ആത്മരക്ഷയാൽ രക്ഷ സകലവും
ആത്മനാശത്താൽ നാശങ്ങളൊക്കെയും 84
ഇവ സന്തതം ചിത്തത്തിലോർത്തു നീ
തവാത്മാവിനുവേണ്ടി ശ്രമിക്കഹോ 85
നശ്വരമായ ദേഹചേതത്തിനാൽ
അചേതമെന്നു ബോധിക്ക ബുദ്ധിമാൻ 86
താൾ:Puthenpaana.djvu/53
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
51
