താൾ:Puthenpaana.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
31
 


വിനു വരുവാനിരുന്ന വ്യാകുലവും മറ്റും അറിയിച്ചതും തിരുക്കുടുംബം മെസ്രേനിൽ ഒളിച്ചോടിപ്പോയതും ഹെറോദേസ് കുഞ്ഞിപൈതങ്ങളെ കൊല്ലിച്ചതും മെസ്രേനിൽനിന്നു തിരികെ വന്നതും പന്ത്രണ്ടു തിരുവയസ്സിൽ കർത്താവ് തൻറ്റെ മാതാപിതാക്കളെ വിട്ടുമറഞ്ഞതും വീണ്ടും മാതാവിനും തൻറ്റെ വളർത്തുപിതാവിനും കീഴ്വഴങ്ങി പാർത്തതും:–


വൻപനഗുസ്തോസ് കേസർ മഹാരാജൻ
കല്‌പിച്ചു തൻറ്റെ ലോകരെയെണ്ണുവാൻ        1
നൂതനം തലക്കാണവും വാങ്ങിച്ചു
സാധനത്തിലെഴുതേണം ലോകരെ        2
ജന്മമായി നഗരിയിൽ കൂടുവാൻ
തന്മഹീപതി കല്‌പിച്ചറിയിച്ചു        3
ദാവീദു രാജപുത്രൻ യവുസേപ്പും
ദേവമാതാവും ദാവീനു ഗോത്രികൾ        4
താതൻ രാജാവു ദാവീദ് വാണതു
ബെസ്‌ലഹം തന്നിലെന്നതു കാരണം        5
പോകണമവർ ബെസ്‌ലഹം ചന്തയിൽ
സകലേശ വിധിയുമതുപോലെ        6
ഉമ്മായും യൗസേപ്പുമെഴുന്നള്ളി
ജന്മഭൂമിയവർക്കറിഞ്ഞാലും        7
ബെസ്‌ലഹം പൂക്കു രാജവിധിപോലെ
ബെസ്‌ലഹം ചന്തയാകെ നടന്നവർ        8
ഇരിപ്പാനൊരു വീടു തിരിഞ്ഞാറെ
ആരും കൈക്കൊണ്ടില്ല നരമുഖ്യരെ        9
മുഷ്‌കരന്മാർക്കു നൽകി ഭവനങ്ങൾ
സല്ക്കരിച്ചു കൊടുക്കുന്നെല്ലാവരും.        10
ഇവരെത്രയും നിർദ്ധനരാകയാൽ
ആവാസത്തിനു സ്ഥലമില്ലാഞ്ഞാറെ        11
ശ്രേഷ്‌ഠനാഥയ്ക്കു നിയോഗ്യയാഗത്താൽ
ഗോഷ്‌ഠാനത്തിലിറങ്ങി പാർത്താരവർ        12
വില്‌പഞ്ചവിംശതി ഞായർ വാസരെ
സ്വപ്‌നം ഭൂമിയിൽ വ്യാപിച്ച കാലത്തിൽ        13
തിന്മയാലുള്ള പാപങ്ങൾ നീക്കുവാൻ
ഭൂമിക്കാനന്ദത്തിനുള്ള കാരണം       14

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/33&oldid=215798" എന്ന താളിൽനിന്ന് ശേഖരിച്ചത്