താൾ:Puthenpaana.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


"ഭർത്താവിനുള്ള ഭീതിയറിഞ്ഞു ഞാൻ
ചിന്തയും കണ്ടു ഭാവവികാരത്താൽ        106
ദേവനാലുള്ള ഗർഭമീതെങ്കിലോ
ദേവൻ താനറിയിച്ചീടും നിർണ്ണയം       107
എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൌ
തീർന്നു സംശയം അങ്ങേ കരുണയാൽ"       108
എന്നുമ്മ ബഹുകാരുണ്യഭാഷയിൽ
മാന്യനാം പതിയോടരുളിച്ചെയ്തു       109
അന്നുതൊട്ടിയാളെത്രയും ഭക്തിയാൽ
കന്യകാരത്നത്തെ പരിപാലിച്ചു       110
സൂതിമാസമടുക്കുന്തോറുമുമ്മാ
ചിത്താപേക്ഷകളേറെ വർദ്ധിപ്പിച്ചു       111
ഒളിച്ചിടേണ്ട മൽപ്രിയ ദൈവമേ!
വെളിച്ചത്തുടൻ വന്നരുളീടുക!       112
എണ്ണുമ്മാസം ദിനംപ്രതി നാഴിക
കണ്ണിൽക്കാണ്മാനുഴറുന്നു മാനസം       113
കാൽക്ഷണം മഹായുഗമെന്നു തോന്നും
കാൽക്ഷണമിളവില്ലാതപേക്ഷയും       114
സുസാദ്ധ്യത്തോടുമ്മാ പാർത്തിരിക്കുമ്പോൾ
പ്രസവത്തിനു കാലമടുത്തിത്        115

നാലാം പാദം സമാപ്തം


അഞ്ചാം പാദം
"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/32&oldid=167303" എന്ന താളിൽനിന്ന് ശേഖരിച്ചത്