ഉത്തമധ്യാനം പൂണ്ടൊരു കന്യക
പുത്രദർശനമേറെ ഇഛിച്ചപ്പോൾ 15
രാത്രി പാതി കഴിഞ്ഞോരാനന്തരം
ചിത്രമെത്രയും നീങ്ങിയിരുട്ടുകൾ 16
മനോജ്ഞനൊരു സൂര്യോപമാനനായ്
കന്നിപുത്രൻ ഭൂപാലൻ പിറന്നത് 17
കന്യാത്വക്ഷയം വരാതെ നിർമ്മലാ
ഊനം കൂടാതെ പെറ്റു സവിസ്മയം? 18
കുപ്പിക്കു ഛേദം വരാതെയാദിത്യൻ
കുപ്പിതന്നിൽ കടക്കുമതുപോലെ 19
ഉദരത്തിനു ഛേദം വരുത്താതെ
മേദിനിയിലറങ്ങി സർവ്വപ്രഭു 20
സൂതിദുഃഖങ്ങളുമ്മായറിയാതെ
പുത്രനെ പുരോഭാഗത്തില്ക്കണ്ടുടൻ 21
ഉള്ളകത്തു കൊള്ളാതുള്ള സന്തോഷാൽ
പിള്ളതന്നെയെടുത്തുമ്മാ ഭക്തിയാൽ 22
ആദരിച്ച തൃക്കാൽ മുത്തി ബാലന്റെ
സ്നേഹസാധനം മാനസേ പൂരിച്ചു 23
ദേവമർത്ത്യനായ് വന്നു പിറന്നോരു
ദേവബാലനെയമ്മകൊണ്ടോടിനാൾ 24
ആടുകൾക്കിടയരുടെ സഞ്ചയം
ആടുകൾ മേച്ചിരുന്ന സമയത്തിൽ 25
ആ ജനം മഹാ ശോഭകണ്ടക്ഷണം
രജനിയിലിവെളിവെന്തിങ്ങനെ? 26
പകച്ചു മഹാപേടിയും പൂണ്ടിവർ
ആകാശത്തിലെ വികാരകാരണം 27
മാലാഖയുമിറങ്ങിയവരോടു
“കാലം വൈകാതെ സംഭ്രമം നീക്കുവിൻ" 28
ഭീതിക്കിപ്പോളവകാശമില്ലല്ലോ
സന്തോഷത്തിന്റെ കാലമിതായത് 29
അത്യന്തോത്സവം പൂണ്ടു കൊണ്ടാടുവാൻ
സത്യവേദവും വന്നു പിറന്നിതാ! 30
രക്ഷിതാവു നിങ്ങൾക്കു ഭവിച്ചയാൾ
ആക്ഷീഗോചരനായിടുമപ്രഭു 31
താൾ:Puthenpaana.djvu/34
Jump to navigation
Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
32
അഞ്ചാം പാദം
