Jump to content

താൾ:Puthenpaana.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്തൻപാന

ദാവീദിന്നുടെ നഗരേ ചെല്ലുവിൻ താൻ പറഞ്ഞപോലുണ്ണിയെക്കണ്ടീടും അസറോ” നെന്ന ശീലയും ചുറ്റിച്ചു അസമേശനെ കോഷ്ഠാനം തന്നിലേ തൃണത്തിന്മേൽ കിടക്കുന്ന നാഥനെ കാണുവിൻ നിങ്ങൾ ലോകങ്ങൾക്കീശനാം ഈവണ്ണം ചൊല്ലിക്കൂടിയ തൽക്ഷണം ദിവ്യന്മാർ വന്നുകൂടി സംഖ്യവിനാ, ഉന്നതത്തിലിരിക്കുന്ന ദേവന്നു നിരന്തരസ്തുതി സർവ്വലോകത്തും സുമനസ്സുള്ള ഭൂമി ജനത്തിനും അമേയാനുകൂലമുണ്ടായിടുക ഇത്യാദി ബഹു സുന്ദരഭാഷയിൽ സത്യവേദാവിന് ദൂതന്മാർ പാടിനാർ അന്തോനാ വേദപാഠവും വന്ദിച്ചു സന്തോഷിച്ചു നന്മനം ചെയ്താരവർ ഇടയന്മാരും നേരം കളയാതെ ഓടിച്ചെന്നവരുണ്ണിയെക്കണ്ടുടൻ മുട്ടുംകുത്തി വന്ദിച്ചു തിരുമേനി സാഷ്ടാംഗനമസ്കാരവും ചെയ്തുടൻ ഇടയർ ഞങ്ങളെന്നുവരികിലും ആടുകൾ നിനക്കു ഖിലപാലക! ആടുകൾ ഞങ്ങൾ രക്ഷിക്കുമെന്ന പോൽ ഇടയൻ നീയെ ഞങ്ങളെ പാലിക്ക കണ്ണിന്നിവിടെ ദുർബലനെങ്കിലും ഉണ്ണി നീ തന്നെ സർവ്വവശനല്ലോ ദിനനെന്നു തോന്നീടിലും മംഗലം അനന്തം നിനക്കെന്നു വിശ്വാസമായ് നിൻമുമ്പിലൊന്നുണർത്തിച്ചു കൊള്ളുവാൻ സാമർത്ഥ്യം ഞങ്ങൾക്കില്ലെന്നറിഞ്ഞു നീ ഉപേക്ഷിക്കാതെ കൈക്കൊണ്ടു ഞങ്ങളെ നീ പാലിക്കേണം സർവ്വദയാനിധേ. ഇതുചൊല്ലി സ്തുതിച്ചു തൃക്കാൽ മുത്തി സന്തോഷത്തോടു പോയാരവർകളും

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/35&oldid=215913" എന്ന താളിൽനിന്ന് ശേഖരിച്ചത്