താൾ:Puthenpaana.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം

എട്ടാന്നാൾ തികഞ്ഞെന്നുവറുകിതും ഇട്ടു നാമവു മീശോ വിളിച്ചിത് അന്നു മുമ്പിൽ ഭൂമിയുടെ രക്ഷയ്ക്ക് തൻ തിരുമേനി ചിന്തി തിരുരക്തം ഈശോ നാമാർത്ഥം രക്ഷകനെന്നതും നിശ്ചയിച്ചു വരുത്തി പരമാർത്ഥം ഈ നാമത്തിനാലാണു മുമ്പിൽ ഭയം മാനസേ പൂണ്ടു ദുർഗ്ഗതിവാസികൾ ഇതിനാല്പര ലോകപുണ്യജനം അത്യന്തസുഖം പ്രാപിച്ചു നിശ്ചയം സർവ്വനാഥനെ ഭൂമിക്കു കാട്ടുവാൻ പൂർവ്വദൃഷ്ടശോഭാന്വതി നക്ഷത്രം കിഴക്കിൽ നിന്നുദിച്ചു പുറപ്പെട്ടു കീഴില്ക്കാണാത്ത താരകരശ്മിയാൽ മൂന്നുലോകേശ രാജപ്രസൂതിയെ മൂന്നു രാജാക്കൾ ബോധിച്ചാരന്നേരം സർവ്വപാപപ്രജയെന്നു ബോധിച്ചു കീഴ്വഴങ്ങണമെന്ന ന്യായവശാൽ ഗാംഗേയം കുന്തുരുക്കവും മുരളും- വേഗം കാഴ്ചയുംകൊണ്ടു പുറപ്പെട്ടു നക്ഷത്രം വഴികാട്ടിയ ശോഭയാൽ സൂക്ഷത്തോടു നടന്ന രാജാക്കന്മാർ പ്രാപിച്ചങ്ങവരോറേശലം പുരേ അപ്പോളംബരേ നക്ഷത്രം മാഞ്ഞുപോയ് പകച്ചു പ്രഭുവൃന്ദമതുനേരം ലോകരാജനെ ചോദിച്ചന്വേഷിച്ചു ഹേറോദേശതു കേട്ടതി സംഭ്രമാൽ ഏറെ ശാസ്ത്രികളെ വരുത്തീടിനാൻ ആ ജനത്തോടു ചോദിച്ചവനപ്പോൾ രാജരാജനാമുണ്ണിസ്സുവാർത്തകൾ ശാസ്ത്രോക്തം പോലെ മ്ശിഹായുടെ ജാതെ ശാസ്ത്രസിദ്ധമറിഞ്ഞവർ ചൊല്ലുവിൻ ശാസ്ത്രക്കാരതുകേട്ടു വിചാരിച്ചു ശാസ്ത്രസാക്ഷിയിൽ കണ്ടതുണർത്തിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/36&oldid=215914" എന്ന താളിൽനിന്ന് ശേഖരിച്ചത്