മുന്തിരിങ്ങാവള്ളിയതു തന്റെ കൊമ്പിൻ
നിന്നു വേർപെട്ടാൽ കായുണ്ടായീടുമോ 42
എന്റെ സ്നേഹത്തിൽ നിന്നു വേർപെട്ടവൻ
അഗ്നിക്കുമാത്രം കൊള്ളുമക്കൊമ്പുപോൽ 43
ഞാൻ സഹായമില്ലാതൊരു കാര്യവും
നിങ്ങൾക്കു സാദ്ധ്യമായ രാ നിർണ്ണയം 44
എന്നിൽ നിന്നകലാതെ നിന്നീടുവിൻ
എന്നാൽ നിങ്ങൾക്കു ഞാൻ തുണസന്തതം 45
ഞാൻ പോകുന്നതിനാൽ വരും മുട്ടുകൾ
അപായമതുകൊണ്ടുള്ള സംഭ്രമം 46
നീക്കുവാൻ ശുഭം കുട്ടുവിൻ നിങ്ങൾക്കു
സങ്കടം നിങ്ങൾക്കാവശ്യമായത് 47
എൻനാമത്താലപേക്ഷിപ്പതൊക്കെയും
ഞാൻ നിങ്ങൾക്കു വരുത്തിത്തന്നീടുവിൻ 48
ഇതരുൾ ചെയ്ത ശേഷവും തന്നുടെ
പിതാവിന്റെ സ്തുതി ചെയ്തതിനുശേഷവും 49
ചിത്ത തെളിവും ഭൂമിക്കു വെളിവും
അസ്തമിച്ചിട്ടെഴുന്നെള്ളി രക്ഷകൻ 50
തൻപുരത്തിലെ സൗഖ്യമതൊക്കെവേ
അപ്പോൾ കൂടെപ്പുറപ്പെട്ട നിശ്ചയം 51
ഈശോനായകൻ ചെന്നൊരു തോട്ടത്തിൽ
തൻ ശിഷ്യരെ ദൂരത്തു പാർപ്പിച്ചു 52
തൻ പ്രതാപ സാക്ഷികളാം മൂവരെ
താൻ തിരിച്ചുകൊണ്ടുപോയരുൾച്ചെ 53
“മരണാധിമേ മാനസേ പ്രാപിച്ചു
പരീക്ഷ തന്നിൽ വീഴാതിരിക്കാനായ് 54
ഉണർന്നു നിങ്ങൾക്കിപ്പോൾ ദേവബലം
ഉണ്ടാവാനായി പ്രാർത്ഥിച്ചുകൊള്ളണം 55
മേ പ്രാണയാത്രയടുത്തിരിക്കുന്നു.
അല്പം പിന്നെയും നീങ്ങിട്ടു കുമ്പിട്ടു 56
സ്വപിതാവോടപേക്ഷിച്ചു ചൊന്നതു
“മേ പിതാവേ! നിൻ സമ്മതമെങ്കിലേ 57
ദുസ്സഹമീ ദുഃഖമൊഴിക്ക നീയേ
മനക്കാമ്പു നിൻ തികയ്ക്കു കേവലം 58
താൾ:Puthenpaana.djvu/74
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
72
പത്താം പാദം
