ഭയങ്കരം നീയുടനെ വരാഞ്ഞാൽ
തൂങ്ങും തലചായ്ച്ചനുവാദമോടും
നീ ചെയ്തതെല്ലാം ദയയാൽ പൊറുക്കും
അഴിഞ്ഞു ചിത്തം വരിക പ്രിയത്താൽ
നിർവൃത്തികൾക്കുത്തരമെന്തു കാൺക
കൺകൊണ്ടുപാർക്കും തഴുകും വരുമ്പോൾ
അങ്ങേ പ്രിയം കണ്ടലിയാത്തതെ
ഉള്ളം തുറന്നു ചതിയൊട്ടുമില്ല
തൻ ചങ്കിലും ചേർപ്പതിനാശയുണ്ട്
അതിന്നു യോഗക്രിയകൾ നിനക്കു
മില്ലെന്നതോർത്താൽ ചരണം പിടിക്ക
തൃക്കാൽ ഗ്രഹിച്ചാൽ കഴുകും കൃതത്തിൻ
കറയതിൽ നിന്നുവരുന്ന രക്തം
ദേവത്വസിംഹാസന പുണ്യദേഹം
മുത്തുന്നു ഞാൻ സർവ്വ മനഃപ്രിയത്താൽ
നിൻ ചോരയാൽ ഭൂമി നനഞ്ഞകാലം
മയം ധരിക്കും സുകൃതം ഫലിക്കും
നിന്റെ ക്ഷതം മിന്നുന്ന പത്മരാഗം
ദ്യോവിന്റെ ജനത്തിൽ സുഖമാവഹിക്കും
ആദിത്യനേക്കാൾ ബഹുരശ്മിയാലും
അറ്റം വരാതെ സതതം വിളങ്ങും
ചെയ്ത്താൻ സുതന്റെ മുറിവാൽ മുറിഞ്ഞു
തൻ മൃത്യുവാലും മരണം വരിച്ചു
രണ്ടിൻബലം കെട്ടതിൽ സഹായം
മോക്ഷത്തിലെ വാതിലും നീ തുറന്നു
ഞങ്ങൾക്കു മേലിൽ സുഖലാഭമാവാൻ
ഈവണ്ണമമ്മ പ്രിയമോടു ചൊന്നാൾ
ആ രണ്ടു ദുഃഖം നിയതം മനസ്സിൽ
നന്മേ ഗ്രഹിപ്പിച്ചരുളേണമമ്മേ.
താൾ:Puthenpaana.djvu/116
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
114
ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം
