പൂർവ്വം ദ്വാദശ ശ്ലീഹാ ജനങ്ങളെ
വരിച്ചു വേദസാരമരുൾചെയ്തു 2
അർത്ഥദാഹമില്ലാത്തോർക്കു ഭാഗ്യമേ!
സ്വർല്ലോകാർത്ഥമവർക്കാമനന്തരം 3
സാധുക്കൾക്കു ഭാഗ്യമവർകളുടെ
ബുദ്ധിസന്തോഷം പൂണ്ടിരിക്കും സദാ 4
ദോഷം ചെയ്തതുകൊണ്ടു ദുഃഖിച്ചോർക്കു
തുഷ്ടിവന്നീടും ഭാഗ്യമവർക്കഹോ 5
പുണ്യത്വത്തിനു ദാഹമുള്ളോർകൾക്കു
പൂർണ്ണതവരും നിത്യസമ്മാനവും 6
കാരുണ്യം കിട്ടും കരുണയുള്ളോർകൾക്കും
അനർഘമുള്ളോർ ദേവത്തേക്കണ്ടീടും 7
നിരപ്പുശീലമുള്ളാർക്കു ഭാഗ്യമേ
സർവ്വേശൻ പുത്രരെന്നു വിളിച്ചീടും 8
ന്യായത്തെപ്രതി ക്ഷമിക്കുന്നോർക്കഹോ
ആയതിൻ ഫലം മോക്ഷരാജ്യലാഭം 9
സാമർത്ഥ്യമുള്ളോർക്കയോ നിർഭാഗ്യമേ
ഭൂമിതന്നിലനുകൂലമേയുള്ളൂ 10
ഇവിടെ പരിപൂർണ്ണമുള്ളോർക്കയ്യോ!
അവർമേലിൽ വിശക്കുമനന്തരം 11
ഭൂമിതന്നിൽ സന്തോഷമുള്ളോർകൾക്ക്
പിന്നെ ഖേദവും കണ്ണുനീരും വരും 12
ധാത്രിയിൽ സ്തുതിയുള്ളവരൊക്കെയും
ഉത്തരലോകേ നിന്ദിതരായ് വരും 13
സർവ്വനാഥനെ സർവ്വകാലത്തിലും
സർവ്വോത്മാവാലും സ്നേഹിച്ചുകൊള്ളണം 14
ബാവയെന്നു തൻപുത്രൻ ഞാനെന്നതു
സർവ്വനാഥൻ റൂഹായെന്നതിങ്ങനെ 15
ദൈവൈക്യത്തിലീമൂവരെന്നതും
നിർവ്വികല്പ വിശ്വാസമായീടേണം 16
തൻ നാമത്തിൽ മാമ്മോദീസാ മുങ്ങേണം
എന്നേ മർത്ത്യനു മോക്ഷം കിട്ടിക്കൂടു 17
കുർബാനയും കൂദാശയശേഷവും
കുറ്റം വരാതെ കൈക്കൊള്ളേണമഹോ 18
താൾ:Puthenpaana.djvu/49
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
47