തേറിക്കൊൾക നിൻ പുത്രി ജീവിച്ചീടും
എന്നരുൾചെയ്ത് വീട്ടിലെഴുന്നള്ളി
ചെന്നുതാൻ കൈപിടിച്ചരുളിച്ചെയ്തു
എഴുന്നേൽ പെണ്ണയപ്പോൾ ബാലയും
എഴുന്നേറ്റു ജീവിച്ചു സുഖത്തോടും
ഇപ്രകാരത്തിൽ സർവ്വേശസ്വയമാം
സൽപ്രവൃത്തികൾ ചെയ്തു സംഖ്യംവിനാ
അന്ധന്മാർക്കു വെളിവു കൊടുത്തതും,
വ്യാധിശാന്തിയെ വാക്കിനാൽ ചേർത്തതും
ചൈത്താന്മാരെ താൻ കല്പന കേൾപ്പിച്ചു
ചത്തോരെയൊരു വാക്കാലുയർപ്പിച്ചു
അതിനാൽ സകലേശ്വരൻ താനെന്നു
മർത്ത്യർക്കു ബോധമാവാൻ കല്പിച്ചതു
ബോധിപ്പിക്കാൻ താനാഗ്രഹിക്കുന്നിതു
ബുദ്ധിയിൽ കൊൾവാൻ വേല മഹാപണി
മാനുഷരറിയേണ്ടുന്ന കാര്യൽ
മനസ്സാശയമുണ്ടൊരു
ചുരുക്കമേ
അതിന്ദ്രിയങ്ങൾ ബോധിച്ചുകൊള്ളുവാൻ
അത്യന്തം വിഷയം നരദൃഷ്ടിയാൽ
നിർവ്വികല്പനും സർവ്വശക്തനും താൻ
സർവ്വജ്ഞാനനിധിയാം ഗുരുവും താൻ
ദുഷ്ടമാനസേ ശക്തിയാൽ നല്കുകിൽ
ശ്രേഷ്ഠശാസ്ത്രമുറച്ചീടും ചേതസി
അതുകൊണ്ടുതാനാരെന്നതാദിയിൽ
പ്രത്യക്ഷമാക്കിയറുത്തു സംശയം
ദൈവഗുരുവായ ഈശോതമ്പുരാൻ ആദ്യം പന്ത്രണ്ടുപേരെ ശിക്ഷ്യരായിട്ടു കൈക്കൊണ്ട് അവരോട് ഏവൻഗേലിക്കടുത്ത എട്ടു ഭാഗ്യങ്ങൾ കല്പിച്ചതും പിന്നെ മറ്റുസമയങ്ങളിൽ അരുളിചെയ്ത അനേകം വേദസാരങ്ങളും ജ്ഞാനങ്ങളും
തൻവാക്കിലൂനമില്ലാത്ത തമ്പുരാൻ
സർവ്വത്തെയറിയുന്ന സർവ്വേശ്വരൻ 1