ദൈവികത്വമില്ലാത്ത മറ്റൊന്നിനെ
ദൈവഭക്തിയാൽ സേവിച്ചീടുകിലോ 19
ചോദിപ്പിൻ ഞാനവരോടു നിശ്ചയം
ആ ദോഷത്തിന് നരകമുത്തരം 20
എനിയ്ക്കുള്ള സ്തുതി മറ്റൊരുത്തനും
ദാനം ചെയ്കിലെനിക്കതു വൈരമാം 21
രണ്ടീശന്മാർക്കു വേല സാദ്ധ്യമല്ല
പ്രണയത്തിനതന്തരമായി വരും 22
ഞാൻ വിളിച്ചാൽ മടിയുള്ള ദുർജനം
എന്റെ വേലയ്ക്ക് യോഗ്യരവരല്ല 23
എന്നെ സ്നേഹിക്കും പോൽ മറ്റൊരുത്തനെ
നിന്നെയെങ്കിലും സ്നേഹിക്കിൽ ദോഷമാം 24
എല്ലാമെന്നെ പ്രതിയുപേക്ഷിക്കിലോ
നല്ല ശിഷ്യനവനിൽത്തെളിയും ഞാൻ 25
ഏകനാഥനുള്ളുവെന്ന് ബുദ്ധിയാൽ
തൻ കല്പനകൾ കേക്കണം കേവലം 26
ആ നാഥനുടെ ശിക്ഷ പേടിക്കണം
അന്യരാൽ ദണ്ഡമസാരമോർക്കണം 27
മാനുഷർ തമ്മിൽ കൂടെപ്പിറന്നോരെ
എന്നപോൽ പ്രിയം ചിത്തേ ധരിക്കണം 28
നിനക്കു വേണമെന്നിച്ഛിക്കുന്നതു
മാനുഷർ ശേഷത്തോടു നീ ചെയ്യേണം 29
ന്യായമല്ലാത്ത ക്രിയ നിനയ്ക്കേണ്ട,
രാജകല്പന സമ്മതിച്ചീടേണം. 30
പിതാക്കന്മാരെ സ്നേഹമുണ്ടാകേണം
ചേതസ്താപമവർക്കു വരുത്താല്ലേ 31
കൊല്ലരുതതുകൊണ്ടുതന്നെ പോരാ
ചൊൽക്കൊണ്ടുമൊരുപദ്രവം ദോഷമാം 32
ചിത്തത്തിങ്കലും വൈരമൊഴിക്കേണം
ശത്രുഭാവമതൊക്കെയും നീക്കണം 33
ഇഷ്ടന്മാരെ പ്രിയമുണ്ടായാൽ പോരാ
ശേഷമുള്ളോരെ സ്നേഹമുണ്ടാകണം 34
പൊറുക്ക പരാകൃതം നിന്നുടെ
കർമ്മപാപം പൊറുത്തീടുമവ്വണ്ണം 35
താൾ:Puthenpaana.djvu/50
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48
ഏഴാം പാദം
