താൾ:Puthenpaana.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
7
 

സൽപ്രതാപപ്പെരുമയറിവാനും
തല്പരനെ സ്തുതിച്ചാരാധിപ്പാനും       29
ഇപ്രകാരമരുപി സമൂഹത്തെ
താൻ പ്രിയത്തോടെ സൃഷ്ടിച്ചനവധി       30
അവർക്കാനന്ദമോക്ഷത്തെ പ്രാപിപ്പാൻ
ദേവൻ കല്പിച്ചു ന്യായപ്രമാണവും       31
അരൂപരൂപമായവനിയതിൽ
നരവർഗ്ഗത്തെ സൃഷ്ടിക്കു ദാസരായ്       32
ഭൂനരകത്തിലായ് വലയും വിധൌ
ഭൂനരത്രാണത്തിനു മമ സുതൻ       33
ഭൂതലേ നരനായവതരിക്കും
ഭൂതനാഥനെ വന്ദിച്ചാരാധിച്ചു        34
നീതിസമ്മതഞ്ചെയ്തു കൃപാഫലം
സതതാനന്ദ മോക്ഷത്തെ നേടിടുവാൻ       35
മേവിധിയതു സമ്മതമല്ലെങ്കിൽ
ഭവിക്കും സദാ സങ്കടം നിശ്ചയം       36
പരീക്ഷിപ്പതിന്നായൊരു കല്പന
പരമദേവൻ കൽപിച്ചനന്തരം       37
സ്വാമിതന്നുടെ ന്യായദയാവിധി
സുമനസ്സോടെ സമ്മതിച്ചു പലർ       38
അസമേശനെക്കണ്ടവരക്ഷണെ
അസമഭാഗ്യ പ്രാപ്തിയെ നേടിനാർ       39
മോക്ഷഭാഗ്യം ഭവിച്ച മാലാഖമാർ
അക്ഷയസുഖം വാഴുന്നാനന്ദമായ്       40
ശേഷിച്ച മഹാ മുഖ്യസ്വരൂപികൾ,
ഭോഷത്തം നിരൂപിച്ചു മദിച്ചുടൻ       41
അവർക്കു ദേവൻ നൽകിയ ഭാഗ്യങ്ങൾ
അവർ കണ്ടു നിഗളിച്ചനേകവും{       42
ദേവനോടും സമമെന്നു ഭാവിച്ച്
ദൈവകൽപന ലംഘനം ചെയ്തവർ       43
നിന്ദ ചെയ്തതു കണ്ടഖിലേശ്വരൻ
നിന്ദാഭാജന നീചവൃന്ദത്തിനെ       44
സ്വരൂപശോഭ നീക്കി വിരൂപവും
അരൂപികൾക്ക് നൽകി നിരാമയം       45
ദേവകോപ മഹാശാപവും ചെയ്ത്
അവനിയുടെ ഉള്ളിലധോലോകേ,       46

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/9&oldid=215744" എന്ന താളിൽനിന്ന് ശേഖരിച്ചത്