താൾ:Puthenpaana.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
112
ദൈവമാതാവിൻ
 

തളർച്ചയും ദുർബലവും മുഴുത്തു
നിന്റെ ക്ഷതംകൊണ്ടു ക്ഷതം ശമിക്കും
നിന്റെ ക്ഷയത്താൽ ക്ഷയവും ക്ഷയിക്കും
കൊള്ളാമതിൽ ലാഭഫലം രസിക്കും
ആ മാനുഷ്യർ വൈരികളെന്നു സഹ്യം
ഭൂലോകദോഷം കഴുകീടുവാനായ്
നിന്റെ ശരീരം രുധിരം കൊടുത്തു
നിന്റെ ശ്രമം പാപിയുടമ്പറന്നു
കുളിക്കുമച്ചേറ്റിലപ്പുറത്തു
മനുഷ്യവർഗ്ഗം പ്രതിചിത്തദാഹം
നിന്റെ വിനാശം ഫലവും സുഭദ്രം
പാപം കളഞ്ഞു പ്രിയ ഭാജനങ്ങൾ
നന്നാകുമെന്നോ മനസ്സിൽ ഗ്രഹിച്ച്
എല്ലാമറിഞ്ഞിട്ടറിയാത്തപോലെ
സ്നേഹം ഭവിക്കാൻ പരിതാപമേറ്റു
പാപി കടകൊണ്ടതു വീട്ടുവാനും
ചോരൻ യഥാ ദുഷ്കൃതപാത്രമായി
നിന്റെ ക്ഷമകാര്യസമസ്തമാകെ
വരുത്തിയാലും ഫലമൊപ്പമോ ചൊൽ
ഈ മൂന്നു ലോകം നരവർഗ്ഗമൊക്കെ
പങ്കം സമസ്തം മണിരത്നവും നീ
നിൻദർശനം സ്നേഹതമസ്സു നീക്കി
കൈകെട്ടി നിന്റെ ചമയം പറിച്ചു
നിൻ സ്വേദവും ചോരയുമുദ്ധരിച്ചു
സുതാപവും സുശ്രമവും വരുത്തി
നിന്റെ പ്രിയത്തിൽ ചമയം വിശേഷം
കാണും വിധൗ കഷ്ടമതെന്നു നൂനം
പട്ടം തലയ്ക്കുള്ളതുമുള്ള രണ്യം
വർണ്ണമുഖത്തിന്നടികൊണ്ടു നീലം
കൈരണ്ടുമാണിത്തുളയാൽ മുറിഞ്ഞു
സർവ്വാംഗമൊക്കെ ക്ഷതമായ്ച്ചമഞ്ഞു
നിന്റെ പ്രിയത്തിന്റെ നിലയെത്തുവാനോ
വിലാവു കുന്തം മുനയാൽത്തുറന്നു
നീയോടിപ്പോമെന്നൊരു ശങ്കയാലോ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/114&oldid=216055" എന്ന താളിൽനിന്ന് ശേഖരിച്ചത്