താനനുവദിച്ചീടാതെയാർക്കുമേ
തന്നോടാവതില്ലെന്നറിയിച്ചു താൻ 93
പിന്നെ ശത്രുക്കളോടരുളിച്ചെയ്തു:
ഉന്നതനായ നാഥൻ മിശിഹായും 94
ഊഴി തന്നിൽ ശയനമെന്തിങ്ങനെ
എഴുന്നേറ്റുരചെയ്താലും വാർത്തകൾ 95
അടയാളമറിഞ്ഞു ശത്രുക്കളും
അടുത്തുപിടിക്കാനുള്ളിൽ വൈരത്താൽ 96
മോംകേപ്പാ വാളൂരിയൊരുത്തനെ
തിന്മയ്ക്കധീനമാം ചെവി ഛേദിച്ചു 97
മിശിഹായതു വിലക്കിയച്ചെവി
ആശ്ചര്യം വെച്ചു താൻ കേടുപോക്കിനാൻ 98
അന്നേരം വിശപ്പേറിയ വ്യാഘം പോൽ
ചെന്നു കെട്ടി വലിച്ചു മശിഹായെ 99
ഉന്തിത്താടിച്ചിടിച്ചു ചവുട്ടിയും
(മാന്തി-നുള്ളി-മുഖത്തവർ തുപ്പിയും 100
തമ്മിൽത്തമ്മിൽ പിണങ്ങി വലിക്കയും
നിർമരിയാദവാക്കു പറകയും 101
ഇമ്മഹാ ദുഃഖകൃഛ്റമളവുണ്ടോ)
നമ്മുടെ മഹാദോഷമുഴുപ്പയ്യോ 102
പിന്നെയുന്നതനായ മിശിഹായെ
ഹന്നാന്റെ മുമ്പിൽ കൊണ്ടു നിറുത്തി നാർ 103
അവിടെ കയ്യേപ്പായുടെ വാസത്തിൽ
തൻവിധികേൾപ്പാൻ നാഥനെക്കൊണ്ടുപോയ് 104
മേല്പട്ടക്കാരനാകുന്നവനപ്പോൾ
താരൻ മിശിഹായോടു ചോദിച്ചു 105
“കേൾക്കട്ടെ നിന്റെ ശാസ്ത്രങ്ങൾ യുക്തിയും
വ്യക്തമായുള്ള വ്യാപ്തി വചനവും 106
നിന്ദവാക്കിവനിങ്ങനെ ചൊന്നപ്പോൾ
അന്നേരം സകലേശനരുൾച്ചെ 107
എന്നോടെന്തിനു ചോദിക്കുന്നു വൃഥാ
അന്നേരം പലർ കേട്ടവരുണ്ടല്ലോ! 108
അന്വേഷിക്കു നീ നേരെല്ലാം ബോധിക്കാം
എന്നരുൾചെയ്ത നേരത്തൊരു ഖലൻ 109
താൾ:Puthenpaana.djvu/77
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
75