എന്തിതൊക്കെ ഞാൻ കേൾപ്പിക്കുന്നു. വൃഥാ
അന്തോനേശ്വരൻ നീയല്ലോ ത്രാണേശാ, 76
സർവ്വജ്ഞനാം നീ സർവ്വമറിയുന്നു
സർവ്വസാരനിധി മഹാ വീര്യവാൻ 77
മാലാഖായതുണർത്തിച്ചു കുമ്പിട്ടു
കാലം വൈകാതെ നാഥൻ മിശിഹായും 78
ചെന്നു ശിഷ്യരെക്കണ്ടരുളിച്ചെയ്തു:
“എന്നെയൊറ്റിയ ശത്രുവരുന്നിതാ 79
ഇങ്ങുവന്നവരെത്തുന്നതിനുമുമ്പ
അങ്ങോട്ടു ചൊല്ലേണം മടിയാതെ നാം 80
}
എന്നരുൾ ചെയ്തെഴുന്നള്ളി രക്ഷകൻ
അന്നേരം അതുവൃന്ദം വരവതാ 81
പന്തം, കുന്തം, വാൾ, വിൽ, മുൾത്തടി, വടി
ചന്തത്തിൽ ശൂലം, വെൺമഴു, ചൊട്ടയും 82
സന്നാഹമോടങ്ങാറ്റാനും കൂട്ടരും
വന്നു നാഥനാം മിശിഹാടെ നേരെ 83
അന്നേരമടുത്തു സ്കറിയോത്തായും
മുന്നമൊത്തപോൽ മുത്തി മിശിഹായെ 84
“എന്തിനു വന്നു നീയിങ്ങു സ്നേഹിതാ,
എന്തിനു ചുംബിച്ചെന്നെയേല്പിക്കുന്നു 85
എന്നു യൂദായോടരുളിയ ശേഷം
വന്നു മറ്റുള്ളവരോടു ചൊന്നീശോ 86
നിങ്ങളാരെയന്വേഷിച്ചു വന്നിത്
“ഞങ്ങളീശോ നസറായെനെന്നവർ 87
ഈശോ ഞാൻ തന്നെയെന്നരുൾ ചെയ്തപ്പോൾ
നീചവൃന്ദമതുകേട്ടു വീണുടൻ 88
ചത്തപോലവർ വീണുകിടക്കിലും
ശത്രുത്വത്തിനിളക്കമില്ലതാനും 89
എന്തുകൊണ്ടവർ വീണതു കാരണം
തൻ തിരുദേവ വാക്കിന്റെ ശക്തിയാൽ 90
ലോകമൊക്കെയും ലോകരെയൊക്കെയും
ഏകവാക്കിനാൽ സൃഷ്ടിച്ചവനിയാൾ 91
തനോഗുണാൽ ഭാസ്യരക്ഷാർത്ഥമായ്
താൻ മരിപ്പാനുറച്ചിതെന്നാകിലും 92
താൾ:Puthenpaana.djvu/76
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
74
പത്താം പാദം