താൾ:Puthenpaana.djvu/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
110
ദൈവമാതാവിൻ
 


പ്രസൂനജാതം മധു വണ്ടുപോലെ
നിൻ ദേഹരക്തം രിപു പീതമായോ!
പൊന്നെന്നപോലെ തപനം സഹിച്ചു
അയോഘനം കൊണ്ടുടനാഹതൻ നീ
നിന്റെ സ്വരൂപം മലഹീനമല്ലോ
സമസ്തരൂപം പുനരെന്തതൊക്കെ
മൃദുത്വരൂപൻ ശിശുമേഷതുല്യൻ
അത്യന്ത ശുദ്ധൻ മമ ചിത്തലാല്യൻ
നിന്റെ ശരീരം അടിയാലെ ചിന്തി
അതിക്രമത്താൽ ശിഥിലീകരിച്ചു
പ്രഭാകരൻ സൂര്യനിലേമീശോ
അനന്തലോകേ ദിനമാവഹിക്കും
ഭയങ്കരം തനഗ്രഹണം സുകഷ്ടം
എന്തിങ്ങനെ നിൻ പ്രഭയസ്തമിച്ചു
ആകാശമിപ്പോൾ സഹപീഠയെപ്പോൽ
കറുത്ത വസ്ത്രം സഹിതം ധരിച്ചു
ധരാ ജളത്വം സഹിയാത്തവണ്ണം
ലചത്വമേറ്റേറ്റവുമുൽ ഭ്രമിച്ചു
പൊളിഞ്ഞു കല്ലും മലയും വിറച്ചു
അജ്ഞാനസൃഷ്ടിപ്പുകളാധിപൂണ്ട
ഈ ഭൂമിയിങ്കൽ ജനവും ശിലാത്വം
പ്രാപിച്ചു നൂനം കരുണാഹതത്വാൽ
നീ മന്ത്രിപോൽ ചെന്നു കൊടുത്തുബോധം
നീ ബന്ധുപോലാതികളഞ്ഞുപോക്കി
പിതാവുപോൽ നീ നിയതം വളർത്തി
മാതാവുപോൽ നീ രുചിദത്തവാനായ്
മനുഷ്യരും ബുദ്ധി വെളിവറച്ചു
വിശ്വസ്തബന്ധുത്വമൊഴിച്ചു പിന്നെ
പുത്രസ്വഭാവം ദുരിതാഗ്രഹത്താൽ
കഴിച്ചു ദുഷ്ടൻ സമനുഷ്യഭാവം
ഭയോനജന്തു പ്രകൃതി പ്രവൃത്തി
എടുത്തു നിന്റെ രുധിരം ധരിച്ചു
ക്ഷമിച്ചു നീ ഭൂതല മാർത്തി പൂണ്ടു
നാശേനമെത്രയുമത്ഭുതം മേ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/112&oldid=216051" എന്ന താളിൽനിന്ന് ശേഖരിച്ചത്