താൾ:Puthenpaana.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വ്യാകുലപ്രബന്ധം
113
 

ആകാശദീപപ്രളയം വരാതെ
വെളിവു നൽകുന്നതിനെന്തുമൂലം
കോപിച്ച മേഘസ്തനിതം വിനീതി
പ്രാപിച്ചതിപ്പോളിളകാത്തതെന്ത്?
ആയുസ്സുതന്ന സ്വരധീശ്വരന്
ആയുസ്സു പാപി ക്ഷിതിയിൽക്കളഞ്ഞു
ആഭോഷനും ദുഷ്കൃതമെന്നുറച്ചാൽ
തത്സാമ്യമെന്തശുതമേതുകാലം
അനന്തദേവ പ്രതിഘാതകത്തി
അനന്തദോഷം സമദബന്ധം
ഈ മൂന്നുകൂട്ടം കൃതനിർവികാരം
നിരൂപിയാതെ വജിനം തികച്ചു
മനുഷ്യരാക്രിയകളൊക്കെയേവം
നിന്നോടുകാട്ടി സ്ഥിരദുഷ്ടഭാവാൽ
ദേവൈകപുത്ര ക്ഷമയാസദുഃഖം
മാലാഖമാരേ വരുവിൻ സഹായം
എന്റെ സുഖം ജീവനു തുല്യരത്നം
ഈശോ തദാഖ്യം പറയുന്നനേരം
ഇരുണ്ടുനേതം ബലഹീനദേഹം
നിന്നോടു കൂടെ ഗമനം തുടങ്ങി
എന്റെ സുഖം നീ പരനാൽ മനസ്സിൽ
ആനന്ദലാഭം മമ ഭവ്യമില്ല
നിൻ ജീവനിപ്പോൾ മരണം ഗമിച്ചു
ത്വയം വിനാ ഞാൻ ശവമായ് ചമഞ്ഞു
എല്ലാം കൊടുത്താൽ വിലയാവലഭ്യം
മേ പുത്ര നീ രത്നമിനിക്കു പോയാൽ
വലഞ്ഞ ഞാൻ സന്തതവും മനസ്സും
മുട്ടി വിധം തല്പരമെത്ര രുച്യം!
നിൻ കല്പന സർവ്വവശം സ്വരീശാ
മാലാഖാമാർ നിൻ പ്രിയമെന്തുനോക്കും
എന്തിനിതൊക്കെ സുത! നീ ക്ഷമിച്ചു
ഒരക്ഷരം കൊണ്ടിട്ടുമാറുമല്ലോ
ദോഷക്ഷതം പോക്കുവതിൻ ചികിത്സ
ചെയ്യാൻ സമർത്ഥ ക്ഷിതിയെ പ്രവിഷ്ഠൻ
നിന്റെ ശരീരം സകലം മുറിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/113&oldid=216053" എന്ന താളിൽനിന്ന് ശേഖരിച്ചത്