Jump to content

താൾ:Puthenpaana.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
60
എട്ടാം പാദം
 


നിർമ്മലനാഥനോടുണർത്തിച്ചവൻ       116
"തമ്പുരാന്റെ പുത്രനെ നീ കാട്ടുകിൽ
അൻപിനോടു ഞാൻ വിശ്വസിച്ചീടുവാൻ       117
തമ്പുരാൻ ചൊല്ലി “നിന്നോടു ചൊന്ന ഞാൻ
തമ്പുരാന്റെ പുത്രനെന്നറിഞ്ഞാലും       118
ഇതു കേട്ടപ്പോൾ കുമ്പിട്ടു വീണവൻ
കർത്താവേ തെറി വിശ്വസിച്ചേനഹം       119
ആജ്ഞ സമ്മതം ചെയ്ത് പുരുഷന്
സുജ്ഞാനശോഭ നല്കി സർവ്വേശ്വരൻ       120
മനുഷ്യനായി വന്നു സർവ്വേശ്വരൻ
ശനിയാഴ്ച പൊറുപ്പിച്ചു രോഗങ്ങൾ       121
എന്നതുകേട്ടു യൂദാന്മാരത്രയും
അന്നു കോപിച്ചു വിസ്മയം പൂണ്ടവർ       122
വ്യാധിയുള്ളൊരു നാരിയെ പിന്നെയും
ആധിപോക്കി മിശിഹാ പൊറുപ്പിച്ചു       123
അന്നാളിലതു ചെയ്തോരു കാരണം
ആ നഗർ വിചാരത്തിന്നുടെ വൻപൻ       124
കുറ്റം നാഥനെ നീചൻ പറഞ്ഞപ്പോൾ
കുറ്റമറ്റ സർവ്വേശ്വരൻ കല്പിച്ചു.       125
“കേൾക്ക നീ ശനിയാഴ്ച ദിവസത്തിൽ
നാല്ക്കാലിയൊന്നു വീണു കുഴിയതിൽ       126
പാർക്കുമോ ശനിയാഴ്ച കരേറ്റുമോ
ഓർക്ക മർത്ത്യനതിൽ വലുതല്ലയോ       127
ന്യായമുള്ളവരെന്നു പറകയും
ന്യായക്കേടനേകം നിങ്ങൾ ചെയ്കയും       128
ഇപ്രകാരങ്ങൾ കേട്ടു പ്രധാനിയും
കോപപൈശൂന്യം വർദ്ധിച്ചു മാനസ       129
അവർകളുടെ ദുഷ്കൃത വ്യക്തത
അവരോടരുളിച്ചെയ്ത ഹേതുവാൽ       130
പലനാളിൽ മിശിഹായെക്കൊല്ലുവാൻ
ഫലമെന്നിയെ വേല ചെയ്താരവർ,       131
നാശമേൽക്കാനുറച്ചു താനെങ്കിലും
മിശിഹാ മനസ്സാകും കാലത്തിലും       132
താൻ കല്പിച്ച ദിവസം വരുമ്പോളും
താൻ കല്പിക്കാതെയാവതില്ലാർക്കുമേ       133

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/62&oldid=216152" എന്ന താളിൽനിന്ന് ശേഖരിച്ചത്