ഇയ്യാൾ ചൊല്ലുന്നതെല്ലാവരും കേൾക്കണം 99
വിസ്മയമെല്ലാം മാഞ്ഞുപോയന്നേരം
വിസ്മയനാഥൻ താനും ശിഷ്യരുമായി 100
അമ്മലയിൽ നിന്നപ്പോളെഴുന്നെള്ളി
നിർമ്മലനാഥൻ താഴ്വരെ വന്നപ്പോൾ 101
പിറന്നപ്പോളെ കാഴ്ചയില്ലാത്തവൻ
പുറത്തെവഴി തന്നിലിരുന്നതു 102
നാദം കേട്ടപ്പോൾ നാഥനെ കുമ്പിട്ടു
ഖേദം പൂണ്ടപേക്ഷിച്ചോരനന്തരം 103
മണ്ണാൽ തുപ്പൽ കുഴച്ച് കുഴമ്പതു
കണ്ണിൽ തേച്ചു തെളിവുകൊടുത്തു താൻ 104
യൂദന്മാരുടെ പ്രധാന ദുർജ്ജനം
വേധാവു ചെയ്ത് പ്രത്യക്ഷം മൂടുവാൻ 105
നാഥൻ കാഴ്ചകൊടുത്ത പുരുഷനെ
യഥാ മുമ്പിൽ വരുത്തീട്ടു ചൊന്നവർ 106
“ദുഷ്ടനാം ദോഷപൂർണ്ണനിവൻ നിന്റെ
ദൃഷ്ടി നൽകുവാൻ യോഗ്യമല്ലാത്തവൻ 107
മുമ്പിലങ്ങു കുരുടൻ നീയെങ്കിലോ
ഇപ്പോൾ പുത്തനായ്ക്കണ്ടു നീയെങ്ങിനെ? 108
ചിന്തിച്ചുത്തരം ചൊന്നവരോടുടൻ:-
എന്തുവേണ്ടു രഹസ്യമതല്ലല്ലോ” 109
ഈശോയെന്നയാൾ ചെയ്തു ദയവിനാൽ
ദർശനമെനിക്കുണ്ടായി നിശ്ചയം 110
ദോഷമുള്ളവനെന്നറിഞ്ഞില്ല ഞാൻ
ദുഷ്ടർക്കു ദേവസഹായമില്ലല്ലോ 111
ജനിച്ചപ്പോഴെ ദൃഷ്ടിയില്ലാത്തത്
കുനിവോടയാൾ തന്നെ നീക്കിങ്ങനെ 112
നേരവനിതു ചൊല്ലിയ കാരണം
വൈരത്താലവനെ പുറത്താക്കിനാർ 113
കേട്ടിതു നാഥൻ തൻ കരുണാധിക്യം
കാട്ടി വീണ്ടവനെ കണ്ടെത്തിയപ്പോൾ 114
തമ്പുരാനരുൾച്ചെ ദയവോടെ,
തമ്പുരാന്റെ സുതനെ വിശ്വാസമോ? 115
നിന്മനക്കാമ്പിലെന്നതിനുത്തരം
താൾ:Puthenpaana.djvu/61
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
59