താൾ:Puthenpaana.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
58
എട്ടാം പാദം
 

ഭൂവനിയിൽ പിറന്നു ഞാൻ മർത്ത്യനായി        82
സർവ്വേശൻ ചിങ്ങമാസമാറാം ദിനം,
പർവ്വതമേറി താബോറഗ്രേ നാഥൻ        83
കേപ്പാ, യാക്കോ, യോഹന്നാനെയും കൊണ്ടു
അപ്പർവ്വതത്തിൻ മുകളിൽ ചെന്നപ്പോൾ        84
മൂശയേലിയായെന്ന നിവിയന്മാർ
ഈശോ മുന്നിൽ പ്രത്യക്ഷമായാത്ഭുതം        85
ആത്മനാഥന്റെയാത്മാവിലെ മോക്ഷം
ആത്മാവിൽ നിന്നു ദേഹത്തിൽ ചിന്തിച്ചു        86
ചിന്തിയനല്പ മോക്ഷനിഴലത്രേ
തൻ തിരുമേനി സൂര്യനെ തോൽപിക്കും        87
കുപ്പായത്തിന്റെ നിർമ്മല വെൺമയാൽ
കൺപറിക്കുന്ന പ്രകാശയുക്തമാം        88
ഭാവിഭാവ പ്രഭാവപ്രഭയെന്ന്
അവൻ കണ്ടപ്പോൾ ബുദ്ധിപകച്ചത്        89
മൂശയോടുമേലിയായോടുമപ്പോൾ
ഈശോനാഥനരുളിച്ചെയ്തീടിനാൻ        90
“ശത്രുവാലല്പ പാടുപെടുമെന്നും
ശത്രുകയ്യാലേ താൻ മരിക്കുമെന്നും        91
ലോകദോഷത്തരം ചെയ്യുമെന്നതും
ലോകരക്ഷ വരുത്തും പ്രകാരവും        92
ശക്തനായ ദയാപരൻ തമ്പുരാൻ
വ്യക്തമാംവണ്ണം സർവ്വമരുൾച്ചെയ്തു        93
അപ്പോളസ്ഥലശോഭകൾ കണ്ടാറെ
കേപ്പാ സന്തോഷം പൂണ്ടുണർത്തിച്ചുടൻ        94
“എത്രനല്ലൊരിടമിവിടത്തിൽ നാം
ചിത്രമക്കൂടിൽ മൂന്നു ചമയ്‌ക്കേണം        95
ഒന്നു സ്വാമിക്കൊന്നേലിയായ്ക്കിത്
ഒന്നു മൂശനിവിയായിക്കാകേണം        96
നല്ല വിസ്മയമെന്തെന്നറിയാതെ
ചൊല്ലി ശിഷ്യരിലുത്തമനിങ്ങനെ        97
അന്നേരം മേഘം മൂടിയെല്ലാവരെയും
അന്നു ദ്യോവിലെ നാദവും കേട്ടുടൻ:        98
“ഇയ്യാൻ പുത്രനിനിക്കുമഹാ” പ്രിയൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/60&oldid=215743" എന്ന താളിൽനിന്ന് ശേഖരിച്ചത്