ഉന്നതാദി മുകളിൽ നിറുത്തിയിട്ടു
അവധിഹീന സമ്പൽസുഖങ്ങളെ
വൻ മായാവ്യാജത്താലാട്ടിക്കൊണ്ടു
നാണംകെട്ടു പിശാചവൻ ചൊല്ലിനാൻ
"കാണുന്ന വസ്തുവൊക്കെയിനിക്കുള്ള
വീണുനീയെന്നെക്കുമ്പിടുന്നാകിലോ
വേണങ്കിലിതെല്ലാം തരുവാൻ ഞാൻ
സർവ്വനിന്ദ പറഞ്ഞ പിശാചിനെ
സർവ്വ മുഷ്ക്കരനായകനാട്ടിനാൻ
പോക; നീചൻ നീയെന്റെ മുമ്പിൽ നിന്ന്
സകലേശ്വര കല്പന കേട്ടപ്പോൾ
ഭീതി പൂണ്ടു പിശാചു വിറച്ചുടൻ
ഭീതിതലോകേ പോയി മറഞ്ഞവൻ
ചീത്ത നീതിയും വർജ്ജ്യങ്ങളെന്നതും
വൃത്തിയിൽക്കാട്ടി നമുക്കറിവിനായി
മർത്ത്യരക്ഷകനായ മിശിഹാ തൻ
മർത്ത്യർക്കു ബോധമാവാൻ ശ്രമിച്ചിത്
കർത്താവീശോയെ കണ്ടാരുനാൾ പിന്നെ
കീർത്തിയുള്ള യോഹന്നാനുര ചെയ്തു
“മർത്ത്യദോഷങ്ങൾ നീക്കുവാൻ തമ്പുരാൻ
യാത്രയാക്കിയ ആട്ടിൻകുട്ടിയിതാ
തമ്പുരാന്റെ പുത്രനിയാളെന്നത്
തമ്പുരാനെന്നോടരുളിച്ചെയ്തിത്
ഇയ്യാളീലോക രക്ഷയ്ക്കു വന്നവൻ
ഇയ്യാളാൽ ദേവദത്ത് സമ്പൂർണ്ണവും
കിട്ടുവാൻ വഴിയുള്ളൂ” വെന്നിങ്ങനെ
പട്ടാങ്ങസാക്ഷി മാംദാന ചൊല്ലിനാൻ
യൂദായിൽനിന്നു മിശിഹാ ഗ്ലീലായിൽ
തദനന്തരം പോയ് കല്യാണത്തിന്
വിവാഹത്തിനു മുന്തിരിങ്ങാ നീരു
സുവിസ്മയത്താൽ വെള്ളം കൊണ്ടാക്കിനാൻ
പെൺകെട്ടിനു ശുഭം കൂട്ടിയിങ്ങനെ
തൻ കരുണയ്ക്കടയാളം കാട്ടിനാൻ
അക്കാലം യൂദന്മാരെ മൂഢന്മാർ
താൾ:Puthenpaana.djvu/43
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
41
